| Monday, 3rd July 2017, 8:56 am

മണി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നിലുണ്ടായേനെ: നാദിര്‍ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ കലാഭവന്‍ മണി ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നിലുണ്ടാകുമായിരുന്നെന്ന് സംവിധായകന്‍ നാദിര്‍ ഷാ.

ഇന്ന് ഒന്നും ഓര്‍ക്കാതെ മണിയുടെ ഫോണിലേക്ക് വെറുതെ വിളിച്ചു നോക്കിയെന്നും നാദിര്‍ഷ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ ഇന്ന് ഒന്നും ഓര്‍ക്കാതെ , എന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയിലുണ്ടായിരുന്നേനെ. Miss u da

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം 12 മണിക്കൂറോളം നാദിര്‍ഷയേയും ദിലീപിനേയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന്റെ രണ്ട് ദിവസം മുന്‍പ് നാദിര്‍ഷയ്ക്ക് എ.ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ പരിശീലനം നല്‍കിയതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജൂണ്‍ 26 ന് ഉച്ചയ്ക്കു ശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ വൈറ്റിലയ്ക്ക് സമീപത്തെ കേന്ദ്രത്തിലേക്ക് നാദിര്‍ഷയെ വിളിച്ചുവരുത്തി പൊലീസിന്റെ ചോദ്യം ചെയ്യല്‍ മുറകള്‍ വിവരിച്ചു കൊടുത്തതായായിരുന്നു റിപ്പോര്‍ട്ട്.

അന്ന് ഇരുവരുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉദ്യോഗസ്ഥന്‍ വിളിച്ച സ്ഥലത്തേക്ക് നാദിര്‍ഷാ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങലാണ് പൊലീസ് ആസ്ഥാനത്ത് ലഭിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more