Entertainment
അമര്‍ അക്ബര്‍ അന്തോണിയുടെ അഞ്ചാം വര്‍ഷത്തില്‍ പുതിയ ചിത്രം അനൗണ്‍സ് ചെയ്ത് അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Oct 16, 12:42 pm
Friday, 16th October 2020, 6:12 pm

കൊച്ചി: അമര്‍ അക്ബര്‍ അന്തോണി സിനിമയുടെ അഞ്ചാം വാര്‍ഷികം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വീണ്ടുമൊന്നിക്കുന്നു. അമര്‍ അക്ബര്‍ അന്തോണിയുടെ സംവിധായകന്‍ നാദിര്‍ഷ തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ സുനീഷ് വാരനാടാണ്. സുജിത് വാസുദേവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രം നിര്‍മിക്കുന്നത് അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സാണ്.

2015 ഒക്ടോബര്‍ പതിനാറിനാണ് അമര്‍ അക്ബര്‍ അന്തോണി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുതിയ ചിത്രത്തില്‍ ജയസൂര്യ, നമിത പ്രമോദ്, സലിം കുമാര്‍ എന്നിവരായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

ചിത്രത്തില്‍ സുജിത് രാഘവ് ആര്‍ട്ട് ഡയറക്ടറായും ബാദുഷാ പ്രൊജക്റ്റ് ഡിസൈനറായും പ്രവര്‍ത്തിക്കുന്നു. നവംബര്‍ പത്തിന് ചിത്രീകരണം ആരംഭിക്കും. അമര്‍ അക്ബര്‍ അന്തോണി പോലെ കോമഡി ചിത്രമായിരിക്കുമോ വരാനിരിക്കുന്നതെന്ന ചോദ്യമാണ് പ്രേക്ഷകര്‍ നാദിര്‍ഷയ്ക്കുമുന്നില്‍ വെക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Nadirsha  announcing new movie in the 5th anniversary of amar akbar anthony