തമിഴ് സിനിമയിലും കമ്മിറ്റി; പരാതികളുമായി മുന്നോട്ട് വരാന്‍ ആവശ്യപ്പെട്ട് അധ്യക്ഷയായ നടി രോഹിണി
Entertainment
തമിഴ് സിനിമയിലും കമ്മിറ്റി; പരാതികളുമായി മുന്നോട്ട് വരാന്‍ ആവശ്യപ്പെട്ട് അധ്യക്ഷയായ നടി രോഹിണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th September 2024, 8:32 pm

സ്ത്രീകള്‍ നേരിടുന്ന ആക്രമവും ചൂഷണവും സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിനായി തമിഴ് സിനിമാ മേഖലയില്‍ സമിതി രൂപീകരിച്ചു. താര സംഘടനയായ നടികര്‍ സംഘമാണ് ഈ സമിതി രൂപീകരിച്ചത്. സമിതിയുടെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത് നടി രോഹിണിയാണ്.

സിനിമയിലെ സ്ത്രീകള്‍ പരാതികളുമായി മുന്നോട്ട് വരണമെന്ന് രോഹിണി ആവശ്യപ്പെട്ടു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പരാതികള്‍ പറയുന്നതിന് പകരം ആഭ്യന്തരസമിതിയെ പരാതി അറിയിക്കണമെന്നാണ് രോഹിണി ആവശ്യപ്പെട്ടത്.

2019 മുതലാണ് നടികര്‍ സംഘത്തില്‍ ആഭ്യന്തര സമിതി നിലവില്‍ വന്നത്. എന്നാല്‍ അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ചേര്‍ന്ന യോഗത്തിലാണ് ആഭ്യന്തര സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചത്. സിനിമയില്‍ നിന്ന് അതിക്രമം നേരിട്ട ആളുകള്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക സംവിധാനം സമിതി ഒരുക്കിയിട്ടുണ്ട്.

ഏതുതരത്തിലുള്ള ആക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാന്‍ സാധിക്കും. പരാതികാര്‍ക്ക് നടികര്‍ സംഘം നിയമ സഹായം നല്‍കും. പരാതിയില്‍ പറഞ്ഞ ആരോപണം തെളിഞ്ഞാല്‍ കുറ്റവാളികള്‍ക്ക് സിനിമയില്‍ നിന്ന് അഞ്ചുവര്‍ഷം വിലക്ക് നേരിടേണ്ടി വരും.

Content Highlight: Nadikar Sangam Form Rohini Committee In Tamil Movie Industry To Solve Violence Against Women