| Sunday, 3rd September 2023, 3:20 pm

നല്ല വെളുത്ത കുട്ടി, സുന്ദരിക്കുട്ടി; വെളുപ്പ്-കറുപ്പ് താരതമ്യത്തിന്റെ ആവശ്യമില്ലെന്ന തിരിച്ചറിവ് നല്ലതാണ്: നാദിയ മൊയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടുകളായി സിനിമാ പ്രേമികളുടെ മനം കീഴടക്കിയ നടിയാണ് നാദിയ മൊയ്തു. ഇടവേള എടുത്തിട്ടും നാദിയ മൊയ്തുവിനെ ആരും മറന്നിട്ടില്ല. മുംബൈയിലെ ജെ.ജെ. കോളേജില്‍ പഠിക്കുമ്പോളാണ് അപ്രതീക്ഷിതമായി ക്യാമറക്ക് മുന്‍പില്‍ മോഡലായിയെത്തിയതാണ് നദിയ.

1984ല്‍ ‘നോക്കെത്താദൂരത്തു കണ്ണും നട്ട്’ എന്ന സിനിമയിലൂടെയാണ് നാദിയ മൊയ്തുവിന്റെ സിനിമയിലേക്കുള്ള കാല്‍വെപ്പ്. മോഹന്‍ലാലായിരുന്നു ചിത്രത്തില്‍ നായകന്‍. പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നിരവധി ചിത്രങ്ങള്‍ സമ്മാനിക്കാന്‍ നാദിയ എന്ന നടിക്ക് സാധിച്ചു.

സിനിമയിലെ പൊളിടിക്കല്‍ കറക്ട്‌നെസിനെ പറ്റി സംസാരിക്കുകയാണ് നദിയ. ജീവിതത്തില്‍ തമാശയ്ക്ക് വളരെ പ്രാധ്യാന്യമുണ്ടെന്നും എന്നാല്‍ ആരെയെങ്കിലും ഒരുപാട് ബാധിക്കുന്ന തരം തമാശകള്‍ സിനിമയില്‍ നിന്നും ഒഴിവാക്കണമെന്നും നദിയ പറഞ്ഞു. പൊളിടിക്കല്‍ കറക്ട്‌നെസ് ബാലന്‍സ്ഡ് ആയിരിക്കണമെന്നും ഒന്നും പരിധി വിട്ടു വേണ്ടെന്നും മലയാള മനോരമ വാര്‍ഷിക പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നദിയ പറഞ്ഞു.

‘ചെറുപ്പത്തില്‍ നമുക്ക് കെട്ടും കണ്ടും പരിചയമുള്ള ചില കാര്യങ്ങളില്ലേ, നമ്മള്‍ നിര്‍ദോഷമെന്നു കരുതി പറയുന്ന പലതിലും ചില രാഷ്ട്രീയങ്ങളുണ്ട്. ചില കുഞ്ഞുങ്ങളെ കാണുമ്പോള്‍ ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ ‘നല്ല വെളുത്ത കുട്ടി , സുന്ദരിക്കുട്ടി’ എന്നൊക്കെ.

എന്നാല്‍, കുട്ടി വെളുത്തിരിക്കുന്നതോ കറുത്തിരിക്കുന്നതോ കാര്യമില്ല. അത്തരത്തിലൊരു താരതമ്യത്തിന്റെ ആവശ്യമില്ല. ഇപ്പോള്‍ തിരിച്ചറിവുണ്ടാകുന്നത് നല്ലതാണ്. പക്ഷെ എപ്പോഴും ഇത് പാലിക്കുന്നത് പ്രായോഗികമെല്ലെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് സിനിമയില്‍, ചില തമാശകള്‍ തമാശയായി കാണണം. എല്ലാറ്റിനെയും വരികള്‍ക്കിടയിലൂടെ വായിക്കരുത്.

ആരെയെങ്കിലും ഒരുപാടു ബാധിക്കുന്ന തരം തമാശകള്‍ സിനിമയില്‍ നിന്നും ഒഴിവാക്കാവുന്നതേയുള്ളു. ജീവിതത്തില്‍ തമാശയ്ക്കു വളരെ പ്രാധ്യാന്യമുണ്ട്. അതില്ലെങ്കില്‍ ജീവിതം തന്നെ വരണ്ടു പോകും. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് ബാലന്‍സ്ഡ് ആയിരിക്കണം. ഒന്നും പരിധി വിട്ടു വേണ്ട,’ നാദിയ മൊയ്തു പറഞ്ഞു.

Content Highlight: Nadhiya Moythu is talking about political correctness

We use cookies to give you the best possible experience. Learn more