മലയാളി സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരയിയായ നടിയാണ് നദിയ മൊയ്തു. 1984 ല്‍ മോഹന്‍ലാല്‍ നായകനായി ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ചിത്രത്തിലൂടെയാണ് നദിയ സിനിമാ ലോകത്തേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെത്തന്നെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയെടുക്കാനും നദിയക്ക് കഴിഞ്ഞു.
വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനിന്നിരുന്നുവെങ്കിലും 2004ല്‍ എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് സിനിമയിലൂടെ വീണ്ടും സിനിമയിലേക്ക് നദിയ മടങ്ങിയെത്തി.
മലയാളം സിനിമ ഇന്‍ഡസ്ട്രിയെ കുറിച്ച് സംസാരിക്കുകയാണ് നദിയ മൊയ്തു. മലയാളം സിനിമ ഇന്‍ഡസ്ട്രി മെയില്‍ ഓറിയന്റഡും യൂത്ത് ഓറിയന്റഡുമാണ് എന്ന് നദിയ മൊയ്തു പറയുന്നു. ഈയടുത്ത് ടോപ്പ് ഗണ്‍ 2 സിനിമ കണ്ടെന്നും അതില്‍ ടോം ക്രൂസ് പ്രണയിക്കുന്നത് ഏതാണ്ട് സമപ്രായമുള്ള സ്ത്രീയെയാണ് എന്നും നദിയ പറഞ്ഞു.
അവിടെ മധ്യവയസുള്ള ആ നടിക്ക് പ്രധാന റോളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നുണ്ടെന്നും അത്തരം മാറ്റം മലയാളം സിനിമയിലും വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പതിനാല് വര്‍ഷത്തിന് ശേഷമാണ് എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നും അതിന് ശേഷം ലഭിച്ചതെല്ലാം അമ്മ വേഷങ്ങള്‍ തന്നെയായിരുന്നു എന്നും ഒരേപോലുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ മടുപ്പ് തോന്നുമെന്നും നദിയ മൊയ്തു പറഞ്ഞു.
‘നമ്മുടെ സിനിമ ഇന്‍ഡസ്ട്രി മെയില്‍ ഓറിയന്റഡും യൂത്ത് ഓറിയന്റഡുമാണ്. മാറാന്‍ സമയമെടുക്കും. ഈയടുത്ത് ടോപ്പ് ഗണ്‍ 2 സിനിമ കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. അതില്‍ ടോം ക്രൂസ് പ്രണയിക്കുന്നത് ഏതാണ്ട് സമപ്രായമുള്ള സ്ത്രീയെയാണ്.
അവിടെ മധ്യവയസുള്ള ആ നടിക്ക് പ്രധാന റോളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതൊരു നല്ല മാറ്റമാണ്. ഇവിടെയും വേണം അങ്ങനെയുള്ള നല്ല മാറ്റങ്ങള്‍. അപ്പോള്‍ എന്നെപ്പോലുള്ളവര്‍ക്കും ലീഡ് റോളുകള്‍ കിട്ടും.
മധ്യവയസില്‍ നമുക്ക് വരുന്ന കഥാപാത്രങ്ങളുടെ എണ്ണം കുറവാണ്. കൂടുതലും അമ്മവേഷമായിരിക്കും. പതിനഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2004ലാണ് എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന സിനിമയിലൂടെ ഞാന്‍ തിരിച്ചുവന്നത്. അതിനുശേഷം ലഭിച്ചതെല്ലാം അമ്മവേഷങ്ങള്‍ തന്നെയായിരുന്നു. ഒരേപോലുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ മടുപ്പ് തോന്നും,’ നദിയ മൊയ്തു പറയുന്നു.
Content Highlight: Nadhiya Moithu talks about malayalam film industry