| Saturday, 26th May 2018, 4:17 pm

യു.എ.പി.എയിൽ കുരുങ്ങുന്ന നിരപരാധികളുടെ ജീവിതങ്ങൾ

റെന്‍സ ഇഖ്ബാല്‍

രണ്ടു വർഷത്തോളമുള്ള നിയമപോരാട്ടത്തിനൊടുവിലാണ് ആറളം കേസിൽ ഉൾപ്പെട്ട കേസിൽ നദീർ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയതായി റിപ്പോർട്ട് വന്നത്. രൂപസാദൃശ്യം മൂലം ആളു മാറിയെന്നാണ് പൊലീസ് പറഞ്ഞത്. ആറളം കേസ് അന്വേഷിച്ച ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്.പി രഞ്ജിത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രതിപ്പട്ടികയില്‍ നിന്നും നദീറിന്റെ പേര് ഒഴിവാക്കിയ വിവരമുള്ളത്.

ആറളത്തെ വിയറ്റ്നാം കോളനിയിൽ മാവോയിസ്റ്റ് അനുകൂല നോട്ടീസ് വിതരണം ചെയ്തെന്നായിരുന്നു കേസ്. കേസുമായി ബന്ധപ്പെട്ട് നദീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ നടന്ന പ്രതിഷേധം കാരണം കേസിൽ നിന്നും പേര് നീക്കം ചെയ്യാതെ കസ്റ്റഡിയിൽ നിന്നും വിട്ടയക്കുകയായിരുന്നു.

2016 ഡിസംബര്‍ മുതല്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തി വരികയായിരുന്നു നദീര്‍. തുടർന്നാണ് വിവരാവകാശ രേഖയിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയതായി കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചന്ന വിവരം ലഭിക്കുന്നത്.

റെന്‍സ ഇഖ്ബാല്‍