| Friday, 6th August 2021, 7:58 pm

നാടാര്‍ സംവരണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നാടാര്‍ സംവരണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

സര്‍ക്കാരിന്റേത് നിയമപരമായി നിലനില്‍ക്കുന്ന ഉത്തരവല്ലെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി പറഞ്ഞു. ഒ.ബി.സി. പട്ടിക വിപുലീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. രാഷ്ട്രപതിക്കാണ് ഇക്കാര്യത്തില്‍ അധികാര അവകാശമുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

മറാത്ത കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി.

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തിയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്തുള്ള ഹരജികളില്‍ വിശദമായി വാദം കേള്‍ക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഈ ഹരജികളില്‍ കോടതി വിശദമായി വാദം കേള്‍ക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സര്‍ക്കാര്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Nadar Reservation Kerala High Court

We use cookies to give you the best possible experience. Learn more