| Wednesday, 20th September 2017, 6:45 pm

മാഗസിന് കത്രിക വെച്ച മാനേജുമന്റിനെതിരെ 'പ്രതിഷേധ കളിക്കുടുക്ക' വിതരണവുമായി നാദാപുരം ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാദാപുരം: നാദാപുരം ഗവണ്‍മെന്റ് കോളേജിന്റെ പ്രഥമ മാഗസിനില്‍ അസാധാരണ സെന്‍സറിംഗ് നടത്തുന്ന അധികൃതരുടെ നിലപാടിനെതിരെ കോളേജ് മാഗസിന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ വേറിട്ട പ്രതിഷേധം.

മാനേജുമെന്റിന്റെ നിലപാടിനെതിരെ പ്രതിഷേധ കളിക്കുടുക്ക വിതരണം സംഘടിപ്പിച്ചായിരുന്നു സമിതി രംഗത്തെത്തിയത്. മുഹമ്മദ് വെള്ളോളി, വൈഷ്ണ രാജീവ്, മുഹമ്മദ് ഷാനിഫ്, അല്‍താഫ് കെ.ടി.കെ,ഷമീല്‍ ഷെറിന്‍ ഷഹാന എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ കളിക്കുടുക്ക വിതരണം ചെയ്തത്.

നാദാപുരം ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ പ്രഥമ വാര്‍ഷിക മാഗസിനായ “ഇമിരിച്ചല് ചൂടാന്തിരി പൊയച്ചല് ” എന്ന മാഗസിനാണ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.


Also Read:  ‘അത് ചോദിക്കാന്‍ ഇവളാരാണ്?’; ധോണി ആരാണെന്നു ചോദിച്ച റായി ലക്ഷ്മിയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി ആരാധകര്‍


മാഗസിനെ ഫാഷിസ്റ്റ് വിരുദ്ധ ലേഖനങ്ങള്‍ ഒഴിവാക്കാനാണ് കോളേജ് അധികൃതരുടെ നിര്‍ദേശമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ബീഫ് വിഷയത്തിലെ അടക്കമുള്ള സൃഷ്ടികള്‍ മാഗസിനില്‍ നിന്നും ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

മാഗസിന്‍ അച്ചടിക്കാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മാഗസിനില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more