| Monday, 11th September 2017, 11:18 am

'മധുരപ്പതിനാറില്‍ റാഫ'; യു.എസ് ഓപ്പണ്‍ കിരീടം നദാലിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ കീരീടം സ്‌പെയിനിന്റെ റാഫേല്‍ നദാലിന്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റാഫ കിരീടത്തില്‍ മുത്തമിട്ടത്.
സ്‌കോര്‍ 6-4,6-3,6-4

നദാലിന്റെ 16-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. മൂന്നാം യു.എസ് ഓപ്പണും. 19 ഗ്രാന്‍ഡ്സ്ലാം നേടിയ റോജര്‍ ഫെഡററാണ് കിരീട നേട്ടത്തില്‍ ഒന്നാമന്‍.


Also Read: കശ്മീരികളെ സന്തോഷിപ്പിക്കുന്നതിനായി കേന്ദ്രം ദംഗലും ഭജ്‌റംഗി ഭായ്ജാനും പ്രദര്‍ശിപ്പിക്കുന്നു


ഫൈനലില്‍ ഒരിക്കല്‍പ്പോലും നദാലിന് വെല്ലുവിളിയുയര്‍ത്താന്‍ ആന്‍ഡേഴ്‌സണായില്ല. മൂന്നാം സെറ്റില്‍ മാത്രമാണ് അല്പം പോരാട്ടം ആന്‍ഡേഴ്‌സണ്‍ കാഴ്ചവെച്ചത്.

ഈ സീസണില്‍ നദാല്‍ നേടുന്ന രണ്ടാമത്തെ കിരീടമാണിത്. 2010 ലും 2013 ലും യു.എസ് ഓപ്പണില്‍ നദാല്‍ യു.എസ് ഓപ്പണ്‍ നേടിയിരുന്നു. ഈ സിസണിലെ നാലു ഗ്രാന്‍ഡ്സ്ലാമുകള്‍ ആധുനിക ടെന്നീസിലെ അതികായരായ നദാലും ഫെഡററും രണ്ടെണ്ണം വീതം നേടി പങ്കുവെച്ചുവെന്നതും സവിശേഷതയാണ്.

വനിതാ ഫൈനലില്‍ ഇന്നലെ നടന്ന അമേരിക്കന്‍ പോരാട്ടത്തില്‍ മാഡിസണ്‍ കീസിനെ തോല്‍പ്പിച്ച് സ്റ്റെഫാനി കിരീടം ചൂടിയിരുന്നു.

We use cookies to give you the best possible experience. Learn more