നദാല്‍ പിന്‍മാറി; യു.എസ് ഓപ്പണില്‍ ജ്യോക്കോവിച്ച്-ഡെല്‍പെട്രോ ഫൈനല്‍
US Open
നദാല്‍ പിന്‍മാറി; യു.എസ് ഓപ്പണില്‍ ജ്യോക്കോവിച്ച്-ഡെല്‍പെട്രോ ഫൈനല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th September 2018, 9:41 am

യു.എസ് ഓപ്പണ്‍ ഫൈനലില്‍ യുവാന്‍ ഡെല്‍പെ്‌ട്രോയും നൊവാക് ജ്യോക്കോവിച്ചും ഏറ്റുമുട്ടും. ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാംപ്യനുമായ റാഫേല്‍ നദാല്‍ സെമിയില്‍ പരുക്കേറ്റു പിന്‍മാറിയതോടെയാണ് ഡെല്‍പെട്രോ ഫൈനല്‍ ബര്‍ത്ത് നേടിയത്.

2009 ലെ യു.എസ് ഓപ്പണില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച് കിരീടം നേടിയതിനു ശേഷം ആദ്യമായാണ് ഡെല്‍പെട്രോ ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്.

ALSO READ: മധ്യനിരയില്‍ ഇനി സ്‌നൈഡര്‍ ഇല്ല; വെസ്‌ലി സ്‌നൈഡര്‍ വിരമിച്ചു

ആദ്യ സെറ്റ് 7-6(3) എന്ന നിലയിലും രണ്ടാം സെറ്റ് 6-2 എന്ന നിലയിലും കൈവിട്ട ശേഷമാണ് നദാല്‍ പിന്‍മാറ്റം അറിയിച്ചത്. ആദ്യ സെറ്റിന്റെ അഞ്ചാം ഗെയിമില്‍ തനിക്ക് വലതു കാല്‍മുട്ടില്‍ വേദന തുടങ്ങിയിരുന്നതായി കളിക്കളത്തില്‍ നിന്ന് വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നദാല്‍ പിന്നീട് പ്രതികരിച്ചു.

“അതൊരു ടെന്നിസ് മാച്ചായി പോലും കണക്കാക്കാനാവില്ല. ഒരു താരം മാത്രം കളിക്കുകയും മറ്റൊരാള്‍ മറുവശത്ത് നില്‍ക്കുന്നതുമായ അവസ്ഥ “-തന്റെ പിന്‍മാറ്റത്തെക്കുറിച്ച് നദാല്‍ പറഞ്ഞു.

മറ്റൊരു സെമിയില്‍ 2014 ലെ യു.എസ് ഓപ്പണ്‍ രണ്ടാം സ്ഥാനക്കാരന്‍ കൂടിയായ ജാപ്പനീസ് താരം കെയ് നിഷികോരിയെ തകര്‍ത്താണ് ജ്യോക്കോവിച്ചാണ് ഫൈനലിലെത്തിയത്.

WATCH THIS VIDEO: