| Monday, 21st October 2019, 5:59 pm

'സ്ലിപ്പ് മാറിപ്പോയതാവാം'; മഞ്ചേശ്വരത്തെ കള്ളവോട്ടില്‍ പ്രതികരണവുമായി നബീസയുടെ ഭര്‍ത്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേശ്വരം: തന്റെ ഭാര്യ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് മഞ്ചേശ്വരത്ത് കള്ളവോട്ട് നടത്തിയെന്ന് ആരോപണം നേരിടുന്ന നബീസയുടെ ഭര്‍ത്താവ്. രാഷ്ട്രീയപാര്‍ട്ടി നല്‍കിയ സ്ലിപ്പുമായാണ് നബീസ വോട്ട് ചെയ്യാന്‍ പോയതെന്ന് അബൂബക്കര്‍ പറഞ്ഞു.

ഒരു ബൂത്തില്‍ നബീസയെന്ന പേരില്‍ രണ്ടാളുകളുണ്ടെന്നും സ്ലിപ്പ് മാറിപ്പോയതാവാം എന്നും അബൂബക്കര്‍ പറഞ്ഞു. മഞ്ചേശ്വരത്തെ 42-ാം ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നതെന്ന് ആരോപണമുള്ളത്. തുടര്‍ന്ന് നബീസയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വോര്‍ക്കാടി ബക്രബയല്‍ ബൂത്തില്‍ വെച്ചാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റിലായ നബീസയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ല. പേര് നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് ചെയ്യാന്‍ ശ്രമിച്ചെന്നാണ് ആക്ഷേപമുണ്ടായിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇതിനെതിരെ കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു. നബീസയെ കസ്റ്റഡിയിലെടുത്തത് തെറ്റാണെന്നും നേരത്തേ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

‘ഒരേ വീട്ടില്‍ രണ്ട് നബീസയുള്ളതാണ് പ്രശ്‌നമായത്. രണ്ടുപേര്‍ക്കും മണ്ഡലത്തില്‍ വോട്ടുണ്ട്. വോട്ടര്‍ സ്ലിപ്പ് എടുത്തുകൊണ്ട് വന്നത് മാറിപ്പോയി എന്നതല്ലാതെ ഇവിടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നിട്ടില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വോട്ട് ചെയ്യാന്‍ വന്ന നബീസ സ്വന്തം ഐ.ഡി കാര്‍ഡും കൊണ്ടാണ് വന്നത്. കള്ളവോട്ട് ചെയ്യാന്‍ വന്നതാണെങ്കില്‍ സ്വന്തം ഐ.ഡി കാര്‍ഡ് കൊണ്ടല്ലല്ലോ വരികയെന്നും ഉണ്ണിത്താന്‍ ചോദിച്ചു.

We use cookies to give you the best possible experience. Learn more