ഷൈന്‍ ടോം ചാക്കോയുടെ അനിയന്‍ നായകനാവുന്നു; 'ചിരി'യിലെ ആദ്യ ഗാനം പുറത്തുവിട്ടു
song video
ഷൈന്‍ ടോം ചാക്കോയുടെ അനിയന്‍ നായകനാവുന്നു; 'ചിരി'യിലെ ആദ്യ ഗാനം പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th February 2020, 3:18 pm

യുവനടന്‍ ഷൈന്‍ ടോം ചാക്കോയുടെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ ആദ്യമായി നായകനാവുന്ന ‘ചിരി’ റിലീസിനൊരുങ്ങിുന്നു. ജോസഫ് പി കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്. ചിത്രത്തിന്റെ ആദ്യ വിഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. നാണം തൂകും പെണ്ണ് എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്.

സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്‌നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിരി എന്ന സിനിമ പറയുന്നത്.

ഡ്രീം ബോക്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം,ഹരീഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജോ ജോണ്‍ ചാക്കോയ്ക്ക് പുറമെ അനീഷ് ഗോപാല്‍, കെവിന്‍ എന്നിവര്‍ പ്രധാന കഥാപത്രങ്ങളായെത്തുന്ന ഈ ചിത്രത്തില്‍ ശ്രീജിത്ത് രവി,സുനില്‍ സുഗദ,ഹരികൃഷ്ണന്‍ ,രാജേഷ് പറവൂര്‍,വിശാല്‍, ഹരീഷ് പേങ്ങ,മേഘ,ജയശ്രീ,സനൂജ,അനുപ്രഭ,ഷൈനി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: ജിന്‍സ് വില്‍സണ്‍, എഡിറ്റര്‍:സൂരജ് ഇ.എസ്,ഗാനങ്ങള്‍:വിനായക് ശശികുമാര്‍,സന്തോഷ് വര്‍മ്മ,സംഗീതം:ജാസി ഗിഫ്റ്റ്,പ്രിന്‍സ് ജോര്‍ജ്ജ്, കാസ്റ്റിംഗ് ഡയറക്ടര്‍: അബു വളയംക്കുളം, സംഘട്ടനം : അഷറഫ് ഗുരുക്കള്‍,

പശ്ചത്തലസംഗീതം:4 മ്യൂസിക്ക്, കല സംവിധാനം: കോയാസ് വസ്ത്രലാങ്കാരം: ഷാജി ചാലക്കുടി , മേയ്ക്കപ്പ്: റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രൊളര്‍: ജവേദ് ചെമ്പ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: വിജിത് , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സുഹൈല്‍

DoolNews Video