| Sunday, 19th November 2023, 11:39 am

മ്യൂട്ടുമില്ല, കട്ടുമില്ല, ഇത് ഫുള്‍ വേര്‍ഷന്‍; എലിസയും ലിയോയും തകര്‍ത്ത നാ റെഡി വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിയോ സിനിമയിലെ നാ റെഡി വീഡിയോ പുറത്ത്. വിജയ്‌യുടെയും മഡോണയുടെയും ഒന്നിച്ചുള്ള ഡാന്‍സ് കൊണ്ട് തിയേറ്ററില്‍ ശ്രദ്ധ നേടിയ പാട്ടാണ് നാ റെഡി. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ പാട്ട് പാടിയിരിക്കുന്നത് വിജയ്‌യും അനിരുദ്ധും ചേര്‍ന്നാണ്. വിഷ്ണു എടവനാണ് വരികളെഴുതിയിരിക്കുന്നത്.

തിയേറ്റര്‍ പ്രിന്റില്‍ സെന്‍സര്‍ ചെയ്ത് പോയ വരികളുമുള്‍പ്പെടുത്തിയാണ് പാട്ട് പുറത്ത് വിട്ടിരിക്കുന്നത്. ‘മില്ലി ഉള്ളാ പോണാ പോതും, ഗില്ലി വെള്ളാ വരുവാണ്ടാ’ എന്ന വരി തിയേറ്റര്‍ പ്രിന്റില്‍ കട്ടായത് വലിയ ചര്‍ച്ചയായിരുന്നു.

ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ ഭേദിച്ച് തിയേറ്ററില്‍ ഇപ്പോഴും കുതിപ്പ് തുടരുകയാണ് ലിയോ. തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം 461 കോടി നേടിയിരുന്നു. ഇതാടെ ആദ്യവാരത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് സിനിമ എന്ന റെക്കോഡ് ചിത്രം സ്വന്തമാക്കിയിരുന്നു. 540 കോടിയാണ് ആഗോളതലത്തില്‍ ലിയോ സ്വന്തമാക്കിയത്.

കേരളത്തില്‍ മാത്രം 58 കോടിയാണ് ലിയോ നേടിയത്. ഇതോടെ കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോഡും ലിയോ സ്വന്തമാക്കിയിരുന്നു. രജിനികാന്തിന്റെ ജയിലറിന്റെ റെക്കോഡ് കേരള കളക്ഷനില്‍ മറികടന്നാണ് ദളപതി വിജയ്‌യുടെ ലിയോ ഒന്നാം സ്ഥാനത്ത് എത്തിയത്. ജയിലര്‍ കേരളത്തില്‍ ആകെ 57 കോടി രൂപയായിരുന്നു നേടിയത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്തത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്നര്‍.

Content Highlight: Na ready video song out

We use cookies to give you the best possible experience. Learn more