വിജയ് ചിത്രം ലിയോയിലെ ‘ബാഡാസ്’ എന്ന പാട്ട് പാടുന്ന കൊറിയന്‍ ബോയ് ബാന്‍ഡിന്റെ വീഡിയോ വീണ്ടും വൈറലാകുന്നു. കഴിഞ്ഞ ഫെബ്രുവരി 13നായിരുന്നു N.SSign (എന്‍സൈന്‍) എന്ന സൗത്ത് കൊറിയന്‍ ബാന്‍ഡ് ‘ബാഡാസ്’ പാട്ടിന്റെ കവര്‍ ചെയ്തിരുന്നത്.
വിജയ് ചിത്രം ലിയോയിലെ ‘ബാഡാസ്’ എന്ന പാട്ട് പാടുന്ന കൊറിയന്‍ ബോയ് ബാന്‍ഡിന്റെ വീഡിയോ വീണ്ടും വൈറലാകുന്നു. കഴിഞ്ഞ ഫെബ്രുവരി 13നായിരുന്നു N.SSign (എന്‍സൈന്‍) എന്ന സൗത്ത് കൊറിയന്‍ ബാന്‍ഡ് ‘ബാഡാസ്’ പാട്ടിന്റെ കവര്‍ ചെയ്തിരുന്നത്.
ഗ്ലോബലി ഹിറ്റായ പാട്ടുകള്‍ തെരഞ്ഞെടുത്ത് കവര്‍ ചെയ്യുകയായിരുന്നു അവര്‍. ഇന്ത്യന്‍ സിനിമയിലെ ഒരു പാട്ട് കെ-പോപ്പ് ഗായകര്‍ പാടുന്നു എന്നത് കൊണ്ടുതന്നെ അന്ന് ഈ കവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും യൂട്യൂബ് ഷോര്‍ട്‌സിലൂടെയും N.SSignന്റെ കവര്‍ സോങ് വീഡിയോ വീണ്ടും വൈറലാകുകയായിരുന്നു.
View this post on Instagram
വളരെ ഒഴുക്കോടെ തമിഴ് വരികള്‍ പാടുന്നതിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. ചിലര്‍ എ.ഐ ആണോ എന്ന സംശയവും കമന്റുകളില്‍ പറയുന്നുണ്ട്. ഇനി കൊറിയക്കാര്‍ കുറച്ച് തമിഴ് പഠിക്കട്ടെയെന്നും കമന്റുകളുണ്ട്.
റീല്‍സിലൂടെയും ഷോര്‍ട്‌സിലൂടെയും പാട്ട് കേട്ട നിരവധി വിജയ് – അനിരുദ്ധ് ആരാധകര്‍ N.SSignന്റെ യൂട്യൂബിലെ കവര്‍ സോങ്ങിന്റെ ഒറിജിനല്‍ വീഡിയോ സെര്‍ച്ച് ചെയ്ത് കണ്ടെത്തുകയും അതിന് താഴെ നിരവധി കമന്റുകളിടുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 788,014 വ്യൂസാണ് ഈ വീഡിയോക്ക് ലഭിച്ചത്.
N.SSign (എന്‍സൈന്‍):
2022ല്‍ ചാനല്‍ എയുടെ റിയാലിറ്റി ഷോ ആയ സ്റ്റാര്‍സ് അവേക്കണിങ്ങിലൂടെ രൂപീകരിക്കപ്പെട്ട സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡാണ് എന്‍സൈന്‍. n.CH എന്റര്‍ടൈന്‍മെന്റ് കമ്പനിയുടെ കീഴിലാണ് എന്‍സൈന്‍.
കസുത, ഹ്യൂന്‍, എഡ്ഡി, ദോഹ, ജുന്‍ഹ്യോക്ക്, സണ്‍ഗ്യുന്‍, റോബിന്‍, ഹാന്‍ജുന്‍, ലോറന്‍സ്, ഹ്യൂവോണ്‍ എന്നിങ്ങനെ പത്ത് അംഗങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. ഇതില്‍ ഹ്യൂന്‍ ബാന്‍ഡില്‍ നിന്ന് പുറത്തുപോയി. എഡ്ഡി എന്‍സൈനില്‍ നിന്ന് ഇടവേള എടുത്തിട്ടാണുള്ളത്.
Content Highlight: N.SSign’s Cover Song Of Vijay’s Badass Ma Song In Leo Movie Is Goas Viral