എന്‍. ശ്രീനിവസാന്‍ ഐ.സി.സി അധ്യക്ഷന്‍
Daily News
എന്‍. ശ്രീനിവസാന്‍ ഐ.സി.സി അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th June 2014, 12:33 pm

[] ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പില്‍ കുറ്റാരോപിതനായ എന്‍.ശ്രീനിവാസനെ രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായി തിരഞ്ഞെടുത്തു. ബി.സി.സി.ഐയാണ് ശ്രീനിവാസന്റെ പേര് നിര്‍ദേശിച്ചത്. വാര്‍ഷികയോഗത്തിലാണ് ശ്രീനിവാസന്‍ അധ്യക്ഷനായി ചുമതലയേല്‍ക്കുക.

ബംഗ്ലദേശിലെ മുസ്തഫ കമാലിനെ ഐ.സി.സി പ്രസിഡന്റായും തിരഞ്ഞെടുത്തു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ വാലി എഡ്വേര്‍ഡാകും പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അധ്യക്ഷന്‍. ഐ.സി.സി ചെയര്‍മാനാകുന്നത് അഭിമാനകരമാണെന്നും ക്രിക്കറ്റിന്റെ ജനപ്രിയത ഉറപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ശ്രീനിവാസന്‍ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.

ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശ്രീനിവാസന്റെ നീക്കത്തിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്കിയ ഹരജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചത് ശ്രീനിവാസന് അനുകൂലമായി.

മെല്‍ബണില്‍ ചേര്‍ന്ന 52 അംഗ ഐ.സി.സി യോഗം സംഘടനയുടെ ഭരണഘടനയില്‍ വരുത്തിയ മാറ്റത്തിലൂടെയാണ് ശ്രീനിവാസന് അവസരമൊരുങ്ങിയത്.
ഐ.പി.എല്‍ വാതുവെപ്പ് ആരോപണത്തെ തുടര്‍ന്ന് സുപ്രീംകോടതി ശ്രീനിവാസനോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.