തൃശൂര്‍: ആര്യവത്കരണവും ഹൈന്ദവവത്കരണവും പോലെ അറബ് വത്കരണവും ഗുണകരമാവില്ലെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍. ഇത്തരം പ്രവണതകള്‍ നാടിനും സമൂഹത്തിനും ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. []
എംഇഎസ് ജില്ലാ കമ്മിറ്റി ഓഫീസ് കം കള്‍ച്ചറല്‍ സെന്ററിന്റെ ശിലാസ്ഥാപനം കൊടുങ്ങല്ലൂര്‍ പുല്ലൂറ്റില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കൈകോര്‍ക്കുന്നത് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനും വിലപേശാനും വേണ്ടിയാണെന്നും ഫസല്‍ ഗഫൂര്‍ അരോപിച്ചു.
എം.ഇ.എസിനു നേര്‍ക്ക് വാളോങ്ങാന്‍ വരേണ്ടയെന്നും എന്ത് ഐക്യമുണ്ടാക്കിയാലും തങ്ങളുടെ സാമുദായിക പ്രസ്ഥാനത്തില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും ഫസല്‍ ഗഫൂര്‍ മുന്നറിയിപ്പ് നല്‍കി.
മണപ്പാട്ട് കൊച്ചുമൊയ്തീന്‍ ഹാജിയുടെ സ്മാരകമായാണ് എം.ഇ.എസ് ജില്ലാ ഓഫീസും സാംസ്‌കാരിക കേന്ദ്രവും നിര്‍മിക്കുന്നത്.ചടങ്ങില്‍ എം.ഇ.എസ് ജില്ലാ പ്രസി ഡന്റ് പ്രഫ. കെ.എ. അബ്ദുള്‍ വഹാബ് അധ്യക്ഷത വഹിച്ചു.