[share]
[]ആലപ്പുഴ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് തിരിച്ചടി നല്‍കുമെന്ന് എന്‍.എസ്.എസ്.
എന്‍.എസ്.എസിന്റെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ എടുത്തില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആരോപിച്ചു.
വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ആയിരിയ്ക്കുന്നിടത്തോളം കാലം നായര്‍-ഈഴവ ഐക്യം ഉണ്ടാവില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഉള്ളിടത്തോളം നായര്‍- ഈഴവ ഐക്യം ഉണ്ടാവില്ല, അതിനു ശേഷം എന്താണെന്ന് പിന്നീട് തീരുമാനിയ്ക്കും.
നായര്‍- ഈഴവ ഐക്യം തകര്‍ത്തത് ആരാണെന്ന് സമൂഹം തീരുമാനിയ്ക്കട്ടെ. വിശാല ഹിന്ദു സമുദായത്തിന്റെ കുത്തകാവകാശം ആരും ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ട. വെള്ളാപ്പള്ളിയുടെ വിഡ്ഢിത്തങ്ങള്‍ക്ക് എന്‍.എസ്.എസിന്റെ മഹത്വമോര്‍ത്ത് മറുപടി നല്‍കുന്നില്ല.
മറുപടി നല്‍കാന്‍ അറിയാത്തതു കൊണ്ടാണെന്ന് കരുതേണ്ടതുമില്ല- സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ എസ്.എന്‍.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചതായി എന്‍.എസ്.എസ് അറിയിച്ചിരുന്നു.
വിശാല ഭൂരിപക്ഷ സമുദായ ഐക്യം ലക്ഷ്യമിട്ടാണ് എസ്.എന്‍.ഡി.പിയുമായി പ്രത്യേക നയരൂപരേഖയുടെ അടിസ്ഥാനത്തില്‍ ഐക്യമുണ്ടാക്കിയതെന്നും എന്നാല്‍ സമീപകാല സംഭവ വികാസങ്ങള്‍ സമുദായ സൗഹാര്‍ദ്ദത്തിന് കോട്ടം വരുത്തിയതിനാലാണ് സഖ്യം അവസാനിപ്പിയ്ക്കുന്നതെന്നും അന്ന് സുകുമാരന്‍ നായര്‍ അറിയിച്ചിരുന്നു.