കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ നാസി ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് ശൈലിയെ ഓര്‍മ്മിപ്പിച്ച് എന്‍.എസ് മാധവന്റെ ട്വിറ്റ്. 1933ല്‍ ബോധമുള്ള മൃഗങ്ങളെ കൊല്ലുന്നതിന് നാസി ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനം ഓര്‍മ്മിപ്പിച്ചാണ് മാധവന്‍ ട്വിറ്റ് ചെയ്തിരിക്കുന്നത്.
1933ല്‍ ബോധമുള്ള മൃഗങ്ങളെ കൊല്ലുന്നത് നാസി ഭരണകൂടം നിരോധിച്ചിരുന്നു. ജൂത മത വിശ്വാസികള്‍ക്കെതിരെയുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഒരു നീക്കമായിരുന്നത്. ജൂതമത വിശ്വാസ പ്രകാരം ജീവനും ബോധമുള്ളതുമായ ജീവികളെ അറുത്താല്‍ മാത്രമേ ഭക്ഷിക്കാന്‍ കഴിയുകയുളളു.
“കോഷര്‍” എന്നാണ് ജൂത മതവിശ്വാസ പ്രകാരം കഴിക്കാന്‍ പറ്റുന്ന ഭക്ഷണങ്ങളെ പറയുക. ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം ഈ നിരോധനത്തിലൂടെ ജൂത വിശ്വാസികള്‍ക്ക് മാംസാഹാരം കഴിക്കാന്‍ കഴിയാതെയായി ഇതാണ് മാധവന്‍ ട്വിറ്ററിലൂടെ പറയുന്നത്.
റമദാന്‍ മാസം ആരംഭിക്കുന്നത് മുന്നോടിയായി കശാപ്പ് നിരോധനവുമായി കേന്ദ്ര സര്‍ക്കാര്‍ എത്തിയത്. മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ടാണെന്ന് പല കോണില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനോട് സമാനമായ രീതിയിലാണ് ഭക്ഷണവും ഫാസിസവും എന്ന പേരിലുള്ള എന്‍.എസ് മാധവന്റെ ട്വീറ്റും.