അന്തരിച്ച പ്രശസ്ത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയെ ഓര്‍മ്മിച്ച് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. അപുര്‍ സന്‍സാര്‍ മുതല്‍ സിനിമാസ്വാദകര്‍ സൗമിത്ര ചാറ്റര്‍ജിയുടെ മാന്ത്രികവലയത്തിലായിരുന്നു എന്ന് എന്‍.എസ് മാധവന്‍ പറഞ്ഞു. ലോകസിനിമയിലെ ഏറ്റവും മികച്ച സംവിധായകന്‍-നടന്‍ കോമ്പിനേഷനുകള്‍ക്കൊപ്പമാണ് സത്യജിത് റേ-സൗമിത്ര ചാറ്റര്‍ജിയുടെ സ്ഥാനമെന്നും അദ്ദേഹം ട്വിറ്ററിലെഴുതി.
‘സത്യജിത് റേയുടെ അപുര്‍ സന്‍സാര്‍ മുതല്‍ അനേകം സിനിമാസ്വാദകര്‍ സൗമിത്ര ചാറ്റര്‍ജിയുടെ മാന്ത്രികവലയത്തിലായിരുന്നു. ഏറ്റവും മികച്ച കൂട്ടുകെട്ടുകളായ അകിര കുറസോവ-തോഷിരോ മിഫ്യൂണ്‍, ഫെഡറികോ ഫെല്ലിനി-മാര്‍സെല്ലോ മാസ്‌ട്രോയനി പോലെ അത്രമേല്‍ ആകര്‍ഷീണയലും കാലതീതവുമായിരുന്നു ഈ കൂട്ടുകെട്ടും.’ എന്‍.എസ് മാധവന്റെ എഴുതി. അപുര്‍ സന്‍സാര്‍ സിനിമയിലെ ഒരു രംഗവും ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കൊല്‍ക്കത്ത ബെല്‍വ്യൂ ആശുപത്രിയിലായില്‍ വെച്ചാണ് 85 കാരനായ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചത്. ഒരു മാസത്തിലേറെയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അദ്ദേഹം അഭിനേതാവിന് പുറമെ കവിയായും എഴുത്തുകാരനായും വ്യക്തിമുദ്ര പതിപ്പിച്ചു. പ്രശസ്ത സംവിധായകന്‍ സത്യജിത് റേയ്ക്കൊപ്പം 14 സിനിമകളില്‍ പ്രവര്‍ത്തിച്ചു. സത്യജിത് റേയുടെ 1959ല്‍ പുറത്തിറങ്ങിയ അപുര്‍ സന്‍സാറിലൂടെയായിരുന്നു സൗമിത്ര ചാറ്റര്‍ജി വെള്ളിത്തിരയിലെത്തുന്നത്.
ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ നായകനായാണ് സൗമിത്ര ചാറ്റര്‍ജി അറിയപ്പെട്ടിരുന്നത്. 2018ല്‍ ഫ്രാന്‍സിന്റെ പരമോന്നത കലാ ബഹുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടി. 2012ല്‍ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡിനും അര്‍ഹനായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: N S Madhavan remembers Bengali actor Soumitra Chatterjee