ഇടതുപക്ഷ പ്രസ്ഥാനം ദളിത് ഇഷ്യുവിനെ ശരിക്കും നേരിട്ടുണ്ടോ. ഒരു പക്ഷേ സ്ഥൂലമായ തലത്തില്‍ നോക്കുകയാണെങ്കില്‍ ഇന്നുവരെ ഒരു മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടിയും ഒരു 10-15 വര്‍ഷം മുന്‍പ് ഒരു മഹിളയെ വരെ പോളിറ്റ്ബ്യൂറോ അംഗമാക്കിയ ഒരു പാര്‍ട്ടി ഇന്നുവരെ പോളിറ്റ്ബ്യൂറോയില്‍ ഒരു ദളിതനെ അംഗമായിട്ടില്ല. അത്തിലുള്ള വലിയ മഹാന്‍മാരായ നേതാക്കള്‍ കേരളത്തില്‍ ഉണ്ടായിട്ട് പോലും.
5ാമത് ചിന്താ രവീന്ദ്രന്‍ സ്മാരക പ്രഭാഷണത്തില്‍ എന്‍.എസ് മാധവന്‍ നടത്തിയ പ്രസംഗം
ഇന്ന്ബഹുജന്‍ എന്ന വാക്ക് ഏറ്റവും കൂടുതല്‍ രാഷ്ട്രീയപരമായിട്ട് ഉപയോഗിക്കപ്പെടുന്നത് ഒരു റെക്ട്രിക്കിന്റെ( വാചകമടി) തലത്തിലാണ്. ഈ വാചകമടിയുടെ തലത്തില്‍ നിന്ന് ഇതിനെ സത്യത്തിലേക്ക് ഉയര്‍ത്താനുള്ള ഒരു ശ്രമം. ഈ ശ്രമത്തെ കുറിച്ചാണ് ഗോപാല്‍ഗുരു ഇവിടെ പ്രസംഗിച്ചത്.
രണ്ട് വ്യത്യസ്ത സമൂഹങ്ങളില്‍ നിന്നാണല്ലോ ഡോ. ഗോപാല്‍ഗുരുവും നമ്മളെല്ലാവരും വരുന്നത്. ദളിതരും സവര്‍ണരും ആയിട്ടുള്ള അക്രമാസക്തമായിട്ടുള്ള ഒരു അന്തരീക്ഷം നിലവിലിരിക്കുമ്പോള്‍ തന്നെ കേരളത്തില്‍ പ്രകടമായിട്ട് അത്തരത്തിലുള്ള ഒരു അന്തരീക്ഷം കാണുവാന്‍ സാധ്യതയില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടെ വടക്കെ ഇന്ത്യയിലൊക്കെ ദളിതരും ദളിതേതരും തമ്മിലുള്ള ഈ വൈരുദ്ധ്യം വളരെ രൂക്ഷമാണ്. അതിന് പ്രധാനമായിട്ടുള്ളത് രണ്ട് ഗവണ്‍മെന്റ് പരിപാടികളാണ്. ആദ്യത്തേത് മിഡ് ഡേ മീല്‍ ഉച്ചഭക്ഷണം, പിന്നെ അംഗന്‍വാടി. ഈ രണ്ട് സ്ഥലത്തും പാചകക്കാരികള്‍ ദളിതരായതിന് ശേഷം ഗ്രാമങ്ങളില്‍ തന്നെ വ്യാപകമായ രീതിയില്‍ പ്രതിഷേധങ്ങളുണ്ടായി. ബീഹാറിലൊക്കെ കുഞ്ഞുങ്ങളെ വിഷം കൊടുത്തുകൊല്ലുക പോലും ചെയ്തു.
ഇത്തരത്തില്‍ പ്രകടമായിട്ടുള്ള ദളിത് വിരുദ്ധ വികാരം കേരളത്തില്‍ ഒരുപക്ഷേ അനിവേദ്യമായിരിക്കില്ല, എന്നിരുന്നാലും ഏത് തരത്തിലാണ് നമ്മള്‍ ദളിതിനോട് പെരുമാറുന്നത്. ഒരു പക്ഷേ അതിനെകുറിച്ച് ഏറ്റവും നന്നായി വിവരിക്കുക എസ് ജോസഫിന്റെ ഒരു കവിതയുണ്ട്. ഐഡന്റിറ്റി കാര്‍ഡ് എന്ന കവിത. അതിന്റെ ആശയം ഇതാണ്.
അപ്പോള്‍ അദ്ദേഹത്തിന്റെ ഐഡന്റി കാര്‍ഡ് അവിടെ വെച്ച് മറക്കുകയാണ്. തിരിച്ചുവന്നു പിന്നേയും കുശലസംഭാഷണം. പക്ഷേ പോകുന്നതിന്റെ ഇടയ്ക്ക് ഈ പെണ്‍കുട്ടി എന്ത് പറയുന്നു. നിന്റെ ഐഡന്റിന്റി കാര്‍ഡില്‍ സ്റ്റൈപ്പന്റ് എന്നാണല്ലോ ഞാന്‍ കാണുന്നത്. ചുവന്ന അക്ഷരത്തില്‍ സ്റ്റൈപ്പന്റ്, അതായത് ഒരു എസ്.സി വിദ്യാര്‍ത്ഥിയാണ് നീയെന്ന് ഞാന്‍ മനസിലാക്കിയിരിക്കുന്നു.
രണ്ട് വിദ്യാര്‍ത്ഥികള്‍ ഒരാണും ഒരു പെണ്ണും. അപ്പോള്‍ ആണിന്റെ പേരില്‍ നിന്ന് ജാതി മനസിലാക്കാത്ത ഒരാളാണെന്ന് നമുക്ക് കവിത വായിക്കുമ്പോള്‍ മനസിലാകും. ഇവരെ വളരെ സ്‌നേഹത്തിലാക്കുന്നു. ചോറ്റുപാത്രത്തില്‍ നിന്ന് ഒരുമിച്ച് ചോറ് കഴിക്കുന്നു. ചോറുകഴിക്കുന്ന സമയത്ത് കൈകള്‍ തമ്മിള്‍ കൂട്ടിമുട്ടുന്നു. എന്നിട്ട് ഈ ആണ്‍കുട്ടി എവിടേക്കോ പോവുകയാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ ഐഡന്റി കാര്‍ഡ് അവിടെ വെച്ച് മറക്കുകയാണ്. തിരിച്ചുവന്നു പിന്നേയും കുശലസംഭാഷണം. പക്ഷേ പോകുന്നതിന്റെ ഇടയ്ക്ക് ഈ പെണ്‍കുട്ടി എന്ത് പറയുന്നു. നിന്റെ ഐഡന്റിന്റി കാര്‍ഡില്‍ സ്റ്റൈപ്പന്റ് എന്നാണല്ലോ ഞാന്‍ കാണുന്നത്. ചുവന്ന അക്ഷരത്തില്‍ സ്റ്റൈപ്പന്റ്, അതായത് ഒരു എസ്.സി വിദ്യാര്‍ത്ഥിയാണ് നീയെന്ന് ഞാന്‍ മനസിലാക്കിയിരിക്കുന്നു.
ഇതിന് ശേഷം ഈ പെണ്‍കുട്ടി ഈ ആണ്‍കുട്ടിയെ കണ്ടിട്ടില്ല. ഇത്തരത്തിലുള്ള ഒരു അദൃശ്യവത്ക്കരണം ഉണ്ടാകുന്നു. ഇതാണ് ഒരുപക്ഷേ കേരളത്തില്‍ നടക്കുന്നതും വലിയ രീതിയില്‍ ഉത്തരേന്ത്യയില്‍ പ്രകടമായിട്ടുള്ളതും. അതുകൊണ്ട് തന്നെ ഈ ബഹുജന്‍ എന്ന വാക്ക് അതിന്റെ വാചകം ഒരു പക്ഷേ കേരളത്തിന് പെട്ടെന്ന് അനുഭവിക്കാന്‍ പറ്റാത്ത ഒരു കാര്യമായിട്ടാണ് തോന്നുന്നത്.
ഇതിന് ശേഷം ഈ പെണ്‍കുട്ടി ഈ ആണ്‍കുട്ടിയെ കണ്ടിട്ടില്ല. ഇത്തരത്തിലുള്ള ഒരു അദൃശ്യവത്ക്കരണം ഉണ്ടാകുന്നു. ഇതാണ് ഒരുപക്ഷേ കേരളത്തില്‍ നടക്കുന്നതും വലിയ രീതിയില്‍ ഉത്തരേന്ത്യയില്‍ പ്രകടമായിട്ടുള്ളതും.
നമ്മുടെ തന്നെ സമീപകാല ചരിത്രം നോക്കുകയാണെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ട് അവസാനത്തിലും ഇരുപതാം നൂറ്റാണ്ട് തുടക്കത്തിലുമായിട്ട് ഇവിടെ നവോത്ഥാനം എന്നുപറഞ്ഞ് വലിയൊരു പ്രസ്ഥാനം ഉണ്ടായിരുന്നു. എല്ലാ ജാതികളില്‍ നിന്നും, ഈഴവന്‍മാരില്‍ നിന്നും നാരായണ ഗുരു പുലയന്‍മാരുടെ ഇടയില്‍ നിന്ന് അയ്യങ്കാളി പിന്നെ നായന്‍മാരുടെ ഇടയില്‍ നിന്ന് ചട്ടമ്പിസ്വാമി ഇത്തരത്തില്‍.
എല്ലാ ജാതിയില്‍ നിന്നും നവീകരണത്തിന്റെ ഭാഗമായിട്ടുള്ള ഒരു പ്രസ്ഥാനം കേരളത്തിലുണ്ടായിരുന്നു ഈ പ്രസ്ഥാനത്തിന്റെ അനുഭവമാണ് ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ സമൂഹത്തില്‍ അപ്രകടമായ വയലന്‍സിന്റേയും ആക്രമത്തിന്റെയും മറ്റും കാരണം. ഈ ഒരു സംസ്‌ക്കാരം കൊണ്ടുനടക്കുന്നതുകൊണ്ടാണ് ഇതെന്നാണ് പറയാനുള്ളത്.
പക്ഷേ ഈ ഈ നവോത്ഥാന പ്രസ്ഥാനം എന്താണ് ദളിതന്‍മാര്‍ക്ക് വേണ്ടി ചെയ്യുന്നത്. ഇവിടെ ശ്രീ ഗോപാല്‍ഗുരു ചൂണ്ടിക്കാണിച്ചതുപോലെ ഒരു റെക്ട്രികിന്റെ തലത്തിലാണ് നവോത്ഥാനം. നവോത്ഥാനം അത് കേരള സമൂഹത്തെ മാറ്റിയിട്ടുണ്ട്.
പക്ഷേ യഥാര്‍ത്ഥത്തില്‍ ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ ഒരു വലിയ സംഭവം എന്ന് പറയുന്നത് ക്ഷേത്രപ്രവേശനമായിരിക്കും. ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായിട്ട് അതിന്റെ തൊട്ടടുത്ത് താമസിച്ചിരുന്ന, തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തൊട്ടടുത്ത് താമസിച്ചിരുന്ന അയ്യങ്കാളിക്ക് ക്ഷേത്രത്തില്‍ പോകുവാന്‍ യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല. ഈ നവോത്ഥാന പ്രസ്ഥാനത്തിനൊപ്പം തന്നെ നമ്മള്‍ക്ക് മറക്കാന്‍ പറ്റാത്ത ഒരു കാര്യമാണ് അല്ലെങ്കില്‍ ചരിത്രത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന ഒരു കാര്യമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ക്രിസ്ത്യന്‍ മിഷനറികളും ഇവിടെ പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലീമുകളും.
അടുത്തപേജില്‍ തുടരുന്നു
മതപരിവര്‍ത്തനം, എന്നൊരു ഓപ്ഷന്‍ കേരളത്തിലെ ദളിതന്‍മാര്‍ക്കുണ്ടായിരുന്നു. 1933 ലെ ഈഴവ മഹാസമ്മേളനത്തില്‍ വെച്ച് ഞങ്ങള്‍ക്ക് ഹിന്ദുമതം വേണ്ട എന്നൊരു തീരുമാനത്തിലേക്ക് ഈ അഖിലകേരള ഈഴവ മഹാസമ്മേളനം നീങ്ങുമ്പോഴാണ് 1934 ല്‍ അതായത് വൈക്കം സത്യാഗ്രഹത്തിന് പത്ത് വര്‍ഷത്തിന് ശേഷം കേരളത്തില്‍ ക്ഷേത്രപ്രവേശനമുണ്ടായത്.
മതപരിവര്‍ത്തനം, എന്നൊരു ഓപ്ഷന്‍ കേരളത്തിലെ ദളിതന്‍മാര്‍ക്കുണ്ടായിരുന്നു. 1933 ലെ ഈഴവ മഹാസമ്മേളനത്തില്‍ വെച്ച് ഞങ്ങള്‍ക്ക് ഹിന്ദുമതം വേണ്ട എന്നൊരു തീരുമാനത്തിലേക്ക് ഈ അഖിലകേരള ഈഴവ മഹാസമ്മേളനം നീങ്ങുമ്പോഴാണ് 1934 ല്‍ അതായത് വൈക്കം സത്യാഗ്രഹത്തിന് പത്ത് വര്‍ഷത്തിന് ശേഷം കേരളത്തില്‍ ക്ഷേത്രപ്രവേശനമുണ്ടായത്.
അതിന് ശേഷമുള്ള കേരളത്തിലെ വലിയൊരു സംഭവം ഇടതുപക്ഷ പ്രസ്ഥാനമാണ്. ഈ ഇടതുപക്ഷ പ്രസ്ഥാനം ദളിത് ഇഷ്യുവിനെ ശരിക്കും നേരിട്ടുണ്ടോ. ഒരു പക്ഷേ സ്ഥൂലമായ തലത്തില്‍ നോക്കുകയാണെങ്കില്‍ ഇന്നുവരെ ഒരു മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടിയും ഒരു 10-15 വര്‍ഷം മുന്‍പ് ഒരു മഹിളയെ വരെ പോളിറ്റ്ബ്യൂറോ അംഗമാക്കിയ ഒരു പാര്‍ട്ടി ഇന്നുവരെ പോളിറ്റ്ബ്യൂറോയില്‍ ഒരു ദളിതനെ അംഗമായിട്ടില്ല. അത്തിലുള്ള വലിയ മഹാന്‍മാരായ നേതാക്കള്‍ കേരളത്തില്‍ ഉണ്ടായിട്ട് പോലും.
ഈ ദളിത് ഇഷ്യൂവിനോടുള്ള സകാരാത്മകമായിട്ടുള്ള പ്രതികരണം എന്തായിരുന്നു. ഇതില്‍ ചിന്താ രവീന്ദ്രന്‍ സര്‍ഗാത്മകമായിട്ടാണ് മാര്‍ക്‌സിസത്തെ ഉപയോഗിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിട്ടുള്ള ഗ്രാംഷി അതേ കാലത്ത് തന്നെ പ്രവര്‍ത്തിച്ചിരുന്ന മറ്റ് കേരളത്തിലെ ചില ചിന്തകന്‍മാര്‍ 1930കളില്‍ അദ്ദേഹത്തിന്റെ മനസില്‍ എങ്ങനെ ഫാസിസം വരുന്നു എന്നതിനെ കുറിച്ച് ചിന്തിച്ച് എഴുതിയ തിയോഡോര്‍ അഡോര്‍, വില്യം റീഗ് തുടങ്ങിയ ചിന്തകന്‍മാരെ മലയാളികളെ പരിചയപ്പെടുത്തി.
പക്ഷേ ഈയൊരു തലത്തിലല്ലാതെ ഇതിന എങ്ങെനെ. ഇത് സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. കേരള സമൂഹം പ്രത്യേകിച്ചും. ഇത് തികച്ചും അദൃശ്യവത്ക്കരണമാണ്. ഹ്യുമിലിയേഷന്‍ എന്ന വാക്കിനേക്കാള്‍ വളരെ മോശമാണ്. ഇത് ഇഗ്നോാറിങ് ആണ്, മാറ്റിനിര്‍ത്തലാണ്. അസ്പര്‍ശതയ്ക്കും അപ്പുറത്താണ്.
ഇനി ഇതിന് ശേഷം കേരളത്തില്‍ വന്ന ഈ ഇടതുപക്ഷ പ്രസ്ഥാനം അതിന്റെ ഏറ്റവും വലിയ കോണ്‍ട്രിബ്യൂഷന്‍ ഈ വയലന്‍സ് ഇല്ലാതാക്കി എന്നുള്ളതാണ്. അതുപോലെ തന്നെ ജീവിക്കാനുള്ള സ്ഥലങ്ങളും മൂന്ന് സെന്റ് സ്ഥലം ഇതെല്ലാം നല്‍കി. പക്ഷേ നിങ്ങള്‍ക്ക് രാഷ്ട്രീയപരമായി ഈ പ്രശ്‌നത്തെ നോക്കി കാണാന്‍ പറ്റിയില്ല.
ഇതിന്റെ വലിയൊരു ഉദാഹരണം നമ്മളെല്ലാം ഈ ഫാസിസ്റ്റുകള്‍ക്കെതിരായിട്ട് ഉപയോഗിക്കുന്ന ഒരു പേരാണ് രോഹിത് വെമുല. രോഹിത് വെമുല സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മെമ്പറായിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ എന്തുകൊണ്ട് സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിടുന്നു എന്നതിനെ കുറിച്ച് ദീര്‍ഘമായിട്ട് എഴുതിയിരുന്നു. അതിന് ശേഷമാണ് അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ ചേരുന്നത്.
ഇപ്പോള്‍ ചിന്താരവിയും അതുപോലെ അദ്ദേഹത്തിന്റെ തത്തുല്ല്യമായ വ്യക്്തികളും ചെയ്തതുപോലെ ഇടതുപക്ഷത്തെ സര്‍ഗാത്മകമായിട്ട് ക്രിയാത്മകമായിട്ട് സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടിയിച്ച് അതിന്റെ സൊല്യൂഷന്‍സ് കണ്ടെത്തണം.
അവസാനമായിട്ട് കേരള സമൂഹത്തെ പിടിച്ചുകുലുക്കിയ ഏറ്റവും വലിയ സംഭമാണ് ഈ ഗള്‍ഫ് കുടിയേറ്റം.
ഗള്‍ഫില്‍ അതൊരു തുല്യ അവസരഭൂമിയാണ്. അവിടെ ഈക്വല്‍ ഓപ്പര്‍ചുനിറ്റിയാണ് അവിടെ യാതൊരു വിധ ജാതിയുമില്ല മതവുമില്ല. നിങ്ങള്‍ക്ക് കഴിവുണ്ടോ നിങ്ങള്‍ക്ക് ജോലി കിട്ടും. എന്നാല്‍ ഗള്‍ഫ് അനുഭവം സ്പര്‍ശിക്കാതെ പോയ കേരളത്തിലെ വലിയൊരു സമൂഹം ദളിതന്‍മാരാണ്. എന്തുകൊണ്ട് ഇംഗ്ലീഷില്‍ പറയുന്നതുപോലെ നെറ്റ്‌വര്‍ക്കിങ്ങിന്റെ അഭാവം.
ഇത്തരത്തില്‍ വളരെ അധികം, വടക്കെ ഇന്ത്യയിലൊക്കെ മാനസികമായിട്ട് തകര്‍ക്കുന്നതുമായിട്ടുള്ള നിരവധി സംഭവങ്ങള്‍ നടക്കുന്നു. വളരെ അധികം കഠിനമായ അനുഭവങ്ങളില്‍കൂടി കടന്നുപോകുന്ന ഒരു സമൂഹമാണ് അവിടെ ഉള്ളത്. അപ്പോള്‍ ശ്രീ ഗോപാല്‍ഗുരു ചൂണ്ടിക്കാണിച്ചതുപ്പോലെ ഈ ബഹുജന്‍ അതിന്റെ വാചകമൊഴിയുടെ ഫലം മാറ്റിനിര്‍ത്തിക്കൊണ്ട് അതിന്റെ അര്‍ത്ഥം നിറക്കുക എന്നുള്ള സകാരാത്മകമായ ഒരു മുന്നേറ്റത്തിന് ഈ ചര്‍ച്ച തീര്‍ച്ചയായും ഇടവരുത്തുമെന്നാണ് എന്റെ വിശ്വാസം.
നമസ്‌ക്കാരം.