തിരുവനന്തപുരം: മുല്ലപെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലേക്ക് തുറന്ന് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനയച്ച കത്തിലെ ‘ജി’ പ്രയോഗത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍.എസ്. മാധവര്‍.
കത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ ‘സ്റ്റാലിന്‍ ജി’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചതാണ് എന്‍.എസ്. മാധവര്‍ ചോദ്യം ചെയ്യുന്നത്. ‘സ്റ്റാലിന്‍ ജി’ എന്തിനാണ്, അവര്‍കളെന്ന് പോരെ എന്നാണ് എന്‍.എസ്. മാധവര്‍ ചോദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ്. മാധവന്റെ ചോദ്യം.
മുല്ലപെരിയാറില്‍ നിന്നും തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടാന്‍ ബന്ധപ്പെട്ടവര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നാണ് പിണറായി വിജയന്‍ കത്തില്‍ പറയുന്നത്. ഷട്ടറുകള്‍ തുറക്കുന്നത് 24 മണിക്കൂര്‍ മുമ്പെങ്കിലും കേരള സര്‍ക്കാരിനെ അറിയിക്കണമെന്നും കത്തില്‍ പറഞ്ഞിരുന്നു.
Deer Stalin avarkale… why ji? pic.twitter.com/6QPBulZlL3
— N.S. Madhavan (@NSMlive) October 26, 2021
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍. കേരളത്തിന്റെ വിയോജനക്കുറിപ്പോടെയാണ്, റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് സമിതി അറിയിച്ചു.