കൊച്ചി: സംസ്ഥാനത്തെ ദേശീയ പാതയിൽ സ്ത്രീകള്‍ തീർത്തത് മതിലല്ല മറിച്ച് കോട്ടയാണെന്ന് എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍. ട്വീറ്റിലൂടെയാണ് എൻ.എസ്. മാധവൻ ഈ അഭിപ്രായം പങ്കുവെച്ചത്. എറണാകുളത്ത് വൈറ്റിലയിൽ നിന്നുമുള്ള വനിതാ മതിലിന്റെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് എൻ.എസ്. മാധവൻ തന്റെ ട്വീറ്റ് പോസ്റ്റ് ചെയ്തത്.
Also Read ഇത് വർഗ്ഗീയ ശക്തികൾക്കുള്ള താക്കീത്, വനിതാ മതിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റമെന്നും പിണറായി
വനിതാ മതിലിനു താൻ പൂർണ്ണ പിന്തുണ നൽകുന്നതായും അദ്ദേഹം തന്റെ ട്വീറ്റിൽ കൂടി അറിയിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള സ്ത്രീകളുടെയും പങ്കാളിത്തം വനിതാ മതിലിൽ ഉണ്ടെന്നും അദ്ദേഹം ചിത്രേങ്ങളുടെ സഹായത്തോടെ അഭിപ്രായപ്പെടുന്നു. 1 ലക്ഷം വോട്ടുകൾക്ക് സി.പി.ഐ.എം. പരാജയപ്പെട്ട എറണാകുളത്താണ് ഈ കാഴ്ച്ചയെങ്കിൽ മറ്റു സ്ഥലങ്ങളിലെ അവസ്ഥ ഊഹിക്കാമെന്നും അദ്ദേഹം പറയുന്നു.
സംഘപരിവാര്‍ അടക്കമുള്ള സംഘടനകള്‍ ഉയര്‍ത്തിയ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് ലക്ഷക്കണക്കിന് സത്രീകളെ അണിനിരത്തിയാണ് സംസ്ഥാനത്ത് വനിതാ മതില്‍ ഉയര്‍ത്തിയത്. മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി ഇന്നലെ ആവര്‍ത്തിച്ചിരുന്നു. വര്‍ഗീയമതില്‍ എന്ന പ്രതിപക്ഷ ആരോപണത്തെ പൂര്‍ണ്ണമായിട്ട് ചെറുക്കാന്‍ കഴിഞ്ഞു എന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.
Also Read സ്ത്രീകളുടെ കരുത്ത് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ വനിതാ മതിലിനായെങ്കില്‍ അതുതന്നെയാണ് വിജയം: വി.എസ്
കാസര്‍കോട്ടു മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമായി. മതിലിന് അഭിമുഖമായി ഐക്യദാര്‍ഢ്യമറിയിച്ച് പുരുഷന്‍മാരും അണിനിരന്നു. നാലിനു വനിതാ മതില്‍ രൂപപ്പെട്ടതോടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.