| Sunday, 21st November 2021, 10:43 am

പാലം മറികടന്ന് പുതിയൊരു ലോകം സൃഷ്ടിച്ചു; ചുരുളി ഇഷ്ടപ്പെട്ടെന്ന് എന്‍.എസ്. മാധവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമ ചുരുളി വിവാദമായിരിക്കവേ, സിനിമയെ പ്രശംസിച്ച് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍.
”പാലം മറികടന്ന് നിങ്ങള്‍ ഒരു പുതിയ ലോകം തീര്‍ത്തു. സിനിമയേയും അതിന് പിന്നിലുള്ള പരിശ്രമത്തേയും ഇഷ്ടപ്പെട്ടു,” എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തു.

ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വളരെ വ്യത്യസ്തമായ പ്രമേയങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാറുള്ളയാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളിയും അത്തരത്തിലൊരു വ്യത്യസ്തമായ വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്.

ഒ.ടി.ടി പ്ലാറ്റഫോമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ കഥയും അതിലെ സാങ്കേതികതയും ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.

സിനിമക്കെതിരെ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ പറഞ്ഞത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുമതി നല്‍കരുതെന്നും നുസൂര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: n-s-madhavan-about-churuli-movie

We use cookies to give you the best possible experience. Learn more