എന്‍.രാമചന്ദ്രന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്
DSport
എന്‍.രാമചന്ദ്രന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th February 2014, 9:12 am

[]ന്യൂദല്‍ഹി:  എന്‍.രാമചന്ദ്രനെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുത്ത എന്‍.ശ്രീനിവാസന്റെ സഹോദരനാണ് എന്‍.രാമചന്ദ്രന്‍.

നിലവില്‍ സ്‌ക്വാഷ് റാക്കറ്റ്‌സ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറല്‍ കൂടിയാണ് ഇദ്ദേഹം.

സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തല്‍ രാജ്യാന്തര ഒളിമ്പിക് കമ്മറ്റി 2012ല്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് നടന്നതോടെ ഇന്ത്യയ്ക്ക് ഒളിമ്പിക്‌സിലേയ്ക്ക് തിരിച്ചു കയറാനാവുമെന്നാണ് കായിക പ്രേമികള്‍ പ്രതീക്ഷിയ്ക്കുന്നത്.

രാജ്യാന്തര ഒളിമ്പിക് കമ്മറ്റിയുടെ നിരീക്ഷണത്തില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് എന്‍.രാമചന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

നിലവില്‍ വിലക്കു മൂലം റഷ്യയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വതന്ത്രരായാണ് മത്സരിയ്ക്കുന്നത്.

തിരഞ്ഞെടുപ്പ് നടന്നതിനെ തുടര്‍ന്ന് വിലക്ക് മാറിക്കിട്ടുകയാണെങ്കില്‍ അടുത്ത ഒളിമ്പിക്‌സിന് ഇന്ത്യന്‍ താരങ്ങള്‍ക്കും മാറ്റുരയ്ക്കാനാവും.