ന്യൂദല്‍ഹി: റഫാല്‍ കരാറിനെക്കുറിച്ച് ദി ഹിന്ദു പുറത്തുവിട്ട റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെതിരെ ദി ഹിന്ദു ചെയര്‍മാന്‍ എന്‍. റാം രംഗത്ത്. തനിക്ക് നിര്‍മലാ സീതാരാമന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രാന്‍സുമായി സമാന്തര വിലപേശല്‍ നടത്തിയിരുന്നുവെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടലുകള്‍ക്ക് സമാന്തരമായിരുന്നു ഇതെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലില്‍ പ്രതിഷേധം അറിയിച്ച് കേന്ദ്ര പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍ പ്രതിരോധ മന്ത്രിക്ക് നല്‍കിയ ഫയല്‍ നോട്ടിനെ മുന്‍ നിര്‍ത്തിയായിരുന്നു റിപ്പോര്‍ട്ട്.
“എനിക്ക് നിര്‍മലാ സീതാരാമന്റെ കൈയ്യില്‍ നിന്ന് സര്‍ട്ടിഫിക്കറ്റൊന്നും ആവശ്യമില്ല. അവരിപ്പോള്‍ വലിയ കുഴപ്പത്തിലാണ്, അവരത് മറച്ചു വെക്കാനുള്ള ശ്രമത്തിലാണ്. ഞാന്‍ നിര്‍മലാ സീതാരാമന് നല്‍കുന്ന ഉപദേശം ഇത് മാത്രമാണ്, ഈ കൈമാറ്റത്തില്‍ നിങ്ങള്‍ക്ക് പങ്കില്ല. പിന്നെ എന്തിനാണ് നീതീകരിക്കാന്‍ പറ്റാത്ത ഒന്നിനെ ന്യായീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നത്”- എന്‍. റാം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
N Ram, Chairman of The Hindu Group: I don’t need any certificate from Nirmala Sitharaman. Now they are in big trouble&trying to cover up. My only advice to her would be, ‘You are not involved in transaction, why you take upon yourself the burden of justifying the indefensible?' pic.twitter.com/dzde151bZo
— ANI (@ANI) February 8, 2019
ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ റഫാലിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇന്ന് ലോക്‌സഭയില്‍ വീണ്ടും ചൂടുപിടിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചെത്തില്‍ റഫാലില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം ഉടന്‍ വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം മല്ലികാര്‍ജുന്‍ ഖാര്‍ഗെ വീണ്ടും ഉന്നയിച്ചു.
Def Min Nirmala Sitharaman: Is it not responsibility of a journalist to search for next before publishing?Or at least say we tried getting answer from the ministry,they didn’t respond&therefore, they're only publishing this much. They've published half truth. #RafaleDeal #DMtoANI pic.twitter.com/NjhxxByV4I
— ANI (@ANI) February 8, 2019
എന്നാല്‍ മോഹന്‍ കുമാര്‍ നല്‍കിയ ഫയല്‍ നോട്ടിന് അന്നത്തെ പ്രതിരോധ മന്ത്രിയായ മനോഹര്‍ പരീക്കര്‍ മറുപടി നല്‍കിയിരുന്നെന്നും, ഇത് പരിഹരിക്കപ്പെട്ട ഒന്നാണെന്നുമായിരുന്നു നിര്‍മല സീതാരാമന്റെ വാദം.
യു.പി.എ സര്‍ക്കാറിന്റെ കാലത്തെ റഫാല്‍ കരാര്‍ മോദി സര്‍ക്കാര്‍ അട്ടിമറിച്ച് അനില്‍ അംബാനിക്കും മറ്റ് തല്‍പരകക്ഷികള്‍ക്കും സഹായകരമാവും വിധം മാറ്റുകയായിരുന്നെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.