ന്യൂദല്‍ഹി:മദ്രാസ് ഐ.ഐ.ടി വിദാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം ലോകസഭയില്‍ ഉന്നയിച്ച് എന്‍,.കെ പ്രേമചന്ദ്രന്‍ എംപി. ഇവര്‍ക്കൊപ്പം ഡി.എം.കെ നേതാവും തൂത്തുക്കുടി എം.പിയുമായ കനിമൊഴിയും വിഷയം സഭയില്‍ ഉന്നയിച്ചു.
വിഷയത്തില്‍ ആദ്യം സംസാരിച്ച എന്‍.കെ പ്രേമചന്ദ്രന്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
‘ഇതൊരൊറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഐ.ഐ.ടി.യില്‍ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫാത്തിമയുടെ മരണത്തിനുത്തരവാദികളായവര്‍ക്ക് ശിക്ഷ ലഭിക്കണം. കേസില്‍ ഉന്നതതല അന്വേഷണം ആവശ്യമാണ്.
ഫാത്തിമയുടെ മാതാപിതാക്കള്‍ക്കെതിരെ സ്ഥാപനത്തെ അപമാനിച്ചെന്ന പേരില്‍ ഐ.ഐ.ടി കേസ് നല്‍കിയിട്ടുണ്ടെന്നാണ് പത്രത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇത്തരം നീക്കങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണ്’
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്‍.കെ പ്രേമചന്ദ്രന് ശേഷം സഭയില്‍ സംസാരിച്ച തൂത്തുകുടി എം.പി കനിമൊഴി ഐ.ഐ.ടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്.
’52 കുട്ടികളാണ് ഐ.ഐ.ടിയില്‍ പത്തു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത്. 72 മതപരമായ വേര്‍തിരിവുകളുടെ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത. എന്താണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിപ്പിക്കുന്നത്. ഒരുപാട് പ്രതീക്ഷകളോടെയാണ് ഫാത്തിമ എന്ന കുട്ടി ഐ.ഐ.ടിയില്‍ എത്തിയത്. അജ്ഞാതമായ സാഹചര്യങ്ങളിലാണ് ഫാത്തിമ ആത്മഹത്യ ചെയ്തിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത് തങ്ങള്‍ ഫാത്തിമയുടെ മുറിയില്‍ എത്തുന്നതിനു മുമ്പേ മുറി വൃത്തിയാക്കിയിട്ടിരുന്നു എന്നാണ്.ഒരു അധ്യാപകന്റെ പേര് ഫാത്തിമയുടെ ആത്മഹത്യകുറിപ്പില്‍ ഉണ്ടായിരുന്നിട്ടും ഇതുവരെയും ഒരു അറസ്റ്റ് പോലും നടന്നിട്ടില്ല. ആരെയാണ് പൊലീസ് സംരക്ഷിക്കുന്നത് ? ഐ.ഐ.ടി പറയുന്നത് തങ്ങളുടെ പേരിന് കളങ്കം വരുത്തി എന്നാണ്. എന്റെ അഭിപ്രായത്തില്‍ ഇത്രത്തില്‍ വിദ്യാര്‍ഥികള്‍ സ്വയം ആത്മഹത്യ ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കേണ്ട എന്നു തന്നെയാണ്.’ , കനിമൊഴി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനെ നടപടിയുണ്ടാകുമെന്ന് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സഭയില്‍ മറുപടി നല്‍കി.