ക്യാന്‍സറിനെക്കുറിച്ച് ചില അബദ്ധ ധാരണകള്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളും മറ്റും വ്യാപകമായത് ഇത്തരം അബദ്ധങ്ങള്‍ കൂടുതല്‍ പേരിലേക്കെത്താനും കാരണമാകുന്നു. ഇത്തരം അബദ്ധ ധാരണകള്‍ ക്യാന്‍സര്‍ തടയുന്നതിനോ ചികിത്സിക്കുന്നതിനോ ഒരുതരത്തിലും ഗുണമാകില്ല. മറിച്ച് അത് രോഗം കണ്ടുപിടിക്കുന്നത് വൈകാനും രോഗം മൂര്‍ച്ഛിക്കാനും ഇടയാക്കും. സമൂഹത്തില്‍ വ്യാപകമായ ചില അബദ്ധധാരണകള്‍ ഇവയാണ്.
1. പഞ്ചസാര ക്യാന്‍സറിനു കാരണമാകുന്നു
എല്ലാ ഷുഗറും കാര്‍ബോ ഹൈഡ്രേറ്റുകളാണ്. അതായത് കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നീ മൂലകങ്ങളില്‍ നിന്നും രൂപപ്പെട്ട തന്മാത്ര.
കാര്‍ബോഹൈഡ്രേറ്റുകളെ നമ്മുടെ ദഹനവ്യവസ്ഥ ഗ്ലൂക്കോസും മറ്റു ഷുഗറുകളുമായി റിലീസ് ചെയ്യും. ഇത് രക്തത്തിലേക്ക് വലിച്ചെടുക്കുകയും ഊര്‍ജ്ജം പ്രധാനം ചെയ്യുകയും ചെയ്യും.
എല്ലാ കോശങ്ങളും ഊര്‍ജ്ജത്തിനായി ഗ്ലോക്കോസ് ഉപയോഗിക്കും. ആരോഗ്യകരമായ കോശങ്ങളേക്കാള്‍ വേഗത്തില്‍ വളരുന്നവരാണ് ക്യാന്‍സര്‍ കോശങ്ങള്‍. ഇവയ്ക്കും വളരാന്‍ ഗ്ലൂക്കോസ് പോലുള്ളവ ആവശ്യമാണ്. പക്ഷേ ഇതിനര്‍ത്ഥം മധുരമുള്ള പലഹാരങ്ങളിലെ പഞ്ചസാരയാണ് ക്യാന്‍സര്‍ കോശങ്ങളെ വളര്‍ത്തുന്നത് എന്നതല്ലെന്ന് യു.കെയിലെ ക്യാന്‍സര്‍ റിസര്‍ച്ച് എന്ന ചാരിറ്റി പറയുന്നു.
ഏത് കോശത്തിന് ഏത് ഇന്ധനം ലഭിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ ശരീരമല്ല. അത് കാര്‍ബോ ഹൈഡ്രേറ്റുകളെ ഗ്ലൂക്കോസും ഫ്രക്ടോസുമൊക്കെയാക്കി മാറ്റുകയും എല്ലാ കലകളും അത് ഊര്‍ജത്തിനായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.
2. ക്യാന്‍സര്‍ തടയാനുള്ള സൂപ്പര്‍ഫുഡ്
ക്യാന്‍സര്‍ തടയാന്‍ ചില സൂപ്പര്‍ഫുഡുകളുണ്ടെന്നതാണ് പ്രചരിക്കുന്ന അബദ്ധധാരണകളില്‍ മറ്റൊന്ന്. ഗ്രീന്‍ ടീപോലുള്ളവയാണ് ഇത്തരം ചാര്‍ട്ടില്‍ ഇടംനേടിയിരിക്കുന്നവ. തീര്‍ച്ചയായും ചില ഭക്ഷ്യസാധനകള്‍ കൂടുതല്‍ ആരോഗ്യകരവും ബാലന്‍സ്ഡ് ഡയറ്റിന്റെ ഭാഗമാക്കാവുന്നതുമാണ്. നമ്മുടെ ശരീരം പോലെ ക്യാന്‍സറും സങ്കീര്‍ണമാണ്. അതിനെ ലളിതമായ ഒരു ഭക്ഷണത്തിലൂടെ തടയാനാവില്ല.
3. അസിഡിക് ഡയറ്റ് ക്യാന്‍സറുണ്ടാക്കും
അസിഡിക് ഡയറ്റ് രക്തത്തെ അസിഡിക് ആക്കുമെന്നും ഇത് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് ധാരണ. ക്യാന്‍സറിനെ അതീജീവിച്ചവരോട് പച്ച നിറത്തിലുള്ള പച്ചക്കറികള്‍ പോലെ ആല്‍ക്കലൈന്‍ ഭക്ഷണം ധാരാളം കഴിക്കാന്‍ ആവശ്യപ്പെടാറുണ്ട്. തീര്‍ത്തും അല്‍ക്കലൈനായ ഭക്ഷണത്തില്‍ ക്യാന്‍സര്‍ സെല്ലുകള്‍ക്ക് അതിജീവിക്കാന്‍ കഴിയില്ലെങ്കില്‍ നമ്മുടെ ശരീരത്തിലെ മറ്റൊരു കോശത്തിനും അത് സാധ്യമല്ലെന്നതാണ് വസ്തുത.
രക്തം അല്പം ക്ഷാരസ്വഭാവമുള്ളതാണ്. കിഡ്‌നി ഈ സ്വഭാവത്തെ നിയന്ത്രിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ആസിഡോ ആല്‍ക്കലിയോ കൂടുകയാണെങ്കില്‍ അത് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്.
4. ക്യാന്‍സര്‍ മനുഷ്യനിര്‍മ്മിതമായ ആധുനിക കാലത്തെ രോഗമാണ്
ലൈഫ് സ്റ്റൈല്‍, ഡയറ്റ്, വായുമലിനീകരണം, പുകവലി എന്നിവ ക്യാന്‍സര്‍ സാധ്യത കൂട്ടുമെങ്കിലും ക്യാന്‍സര്‍ എന്നത് ആധുനിക കാലത്തെ മനുഷ്യനിര്‍മ്മിതമായ ഒരു രോഗമല്ല. ക്യാന്‍സറിന് പ്രകൃത്യാ തന്നെ മറ്റു പലകാരണങ്ങളുമുണ്ട്. ഉദാഹരണത്തിന് ലോകമെമ്പാടുമുള്ളതില്‍ ആറില്‍ ഒന്ന് ക്യാന്‍സറുകളും വൈറസുകള്‍കൊണ്ടാണുണ്ടാവുന്നത്.
5. ക്യാന്‍സര്‍ വെറും ഫംഗസാണ്
ക്യാന്‍സറിനെ തടയാന്‍ സോഡിയെ ബൈകാര്‍ബണേറ്റ് മതിയെന്നതാണ് പലരുടെയും ധാരണ. കാന്‍ഡിഡയെന്നത് ഒരുതരം യീസ്റ്റാണെന്നും അതൊരു തരം ഫംഗസാണെന്നുമാണ് ധാരണ.
നമുക്കൊപ്പം ചില യീസ്റ്റുകള്‍ ജീവിക്കുന്നത് സാധാരണമാണ്. എന്നാല്‍ നമ്മുടെ ശരീരവും അവിടെ ജീവിക്കുന്ന സൂക്ഷ്മാണുക്കളും തമ്മിലുള്ള ബാലന്‍സ് തെറ്റുമ്പോള്‍ ഇത് യീസ്റ്റ് ഇന്‍ഫെക്ഷന്‍ പോലുള്ള അസ്വസ്ഥതകള്‍ക്കു വഴിവെക്കും. എച്ച്.ഐ.വി പോലെ രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന രോഗമുള്ളവരെ ഇത് എളുപ്പം പിടികൂടും.
6. ക്യാന്‍സര്‍ സാംക്രമിക രോഗമാണ്
ക്യാന്‍സര്‍ ഒരു സാംക്രമിക രോഗമല്ല. അത് ഒരാളില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരുകയില്ല. അവയവ, കല മാറ്റ ശസ്ത്രക്രിയയാണ് ക്യാന്‍സര്‍ ഒരാളില്‍ നിന്നും മറ്റൊരാള്‍ക്ക് പകരാനുള്ള ഏക സാഹചര്യം. മുമ്പ് ക്യാന്‍സറുണ്ടായിരുന്ന ഒരാളുടെ അവയവം മറ്റൊരാള്‍ക്ക് മാറ്റിവെച്ചാല്‍ അയാളില്‍ ഭാവിയില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഈ റിക്‌സ് താരതമ്യേന വളരെ കുറവാണ്. 10,000ത്തോളം അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവരില്‍ വെറും രണ്ടു കേസുകളില്‍ മാത്രമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്.
7. രോഗം ഭേദമാക്കുന്നതിനേക്കാള്‍ കൊല്ലുകയാണ് ക്യാന്‍സര്‍ ചികിത്സ ചെയ്യുന്നത്
കീമോതെറാപ്പി, റേഡിയോ തെറാപ്പി, സര്‍ജറി എന്നിങ്ങനെ നീണ്ട ക്യാന്‍സര്‍ ചികിത്സ ഏറെ പാര്‍ശ്വഫലങ്ങളുണ്ടാക്കും. എന്നാല്‍ നമ്മുടെ ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെക്കൂടി ബാധിക്കുന്ന കോശങ്ങളെ കൊല്ലാനാണ് ഈ ചികിത്സ. കീമോതെറാപ്പി ഏറെ ഗുണം ചെയ്യും. വൃഷണത്തിനു ക്യാന്‍സര്‍ ബാധിച്ച പുരുഷന്മാരില്‍ 96% രോഗം ഭേദപ്പെട്ടവരാണെന്നാണ് ക്യാന്‍സര്‍ റിസര്‍ച്ച് യു.കെയുടെ കണക്കുകള്‍. 1970കളില്‍ ഇത് 70% ായിരുന്നു.
അതുപോലെ ക്യാന്‍സര്‍ ബാധിച്ച കുട്ടികളില്‍ നാലില്‍ മൂന്നും ഇപ്പോള്‍ രോഗം ഭേദപ്പെടുന്നവരാണ്.