നെയ്യാറ്റിൻകര: ബാലരാമപുരത്ത് അച്ഛന് മക്കൾ സമാധിയൊരുക്കിയ സംഭവത്തിൽ കല്ലറ പൊളിക്കാനുള്ള ശ്രമത്തിനിടെ വർഗീയ ചേരി തിരിവിന് ശ്രമം. വി.എസ്.ഡി.പിയും ഹൈന്ദവ സംഘടനകളും ചേർന്ന് വർഗീയ ധ്രുവീകരണത്തിന് നടത്തിയ ശ്രമങ്ങൾക്കെതിരെ സി.പി.ഐ.എം നേതൃത്വത്തിൽ നാട്ടുകാർ ശക്തമായി പ്രതികരിച്ചു.
നെയ്യാറ്റിന്‍കരയില്‍ ആറാലുംമൂട് സ്വദേശി ഗോപന്റെ മരണത്തിലുള്ള ദുരൂഹതയെ തുടർന്ന് പൊലീസ് എത്തി കല്ലറ പൊളിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ പിതാവ് സമാധിയിലാണെന്ന് വാദിച്ച് മക്കളും മറ്റ് കുടുംബാംഗങ്ങളും പ്രതിഷേധിച്ചു. പിന്നാലെ സംഭവ സ്ഥലത്തെത്തിയ വി.എസ്.ഡി.പിയും മറ്റ് ഹൈന്ദവ സംഘടനകളും ചേർന്ന് സംഭവത്തിന് വർഗീയ രൂപം നൽകാൻ ശ്രമിച്ചു.
‘ഇവിടെ ഹിന്ദുവുമില്ല മുസ്‌ലിമുമില്ല വർഗീയതയുമില്ല. ഇവിടെ നിയമം നടപ്പിലാക്കുക മാത്രമാണ് നടക്കുന്നത്. എന്നാൽ തീവ്ര ഹിന്ദുത്വ വാദികൾ ഇവിടെ വന്ന് നിന്ന് വർഗീയത പറയുകയാണ്. ഇവിടെ എന്തിനാണ് പൊളിക്കുന്നത് നിങ്ങൾ എന്തുകൊണ്ട് ഖബർ പൊളിക്കുന്നില്ല എന്നാണ് അവരുടെ ചോദ്യം . ഇത് കേട്ടുകൊണ്ട് നിൽക്കാൻ സാധിക്കില്ല. ഇവിടെ മുസ്‌ലിങ്ങളും ഹിന്ദുക്കളും സഹോദരങ്ങളെ പോലെ ജീവിക്കുന്ന ഇടമാണ്. ഞങ്ങളുടെ ആവശ്യം പൊലീസ് നിയമം നടപ്പിലാക്കട്ടെ എന്നത് മാത്രമാണ്. ഇത് കേരളമാണ്. വർഗീയതയെ അംഗീകരിക്കുന്ന സ്ഥലമല്ല. വർഗീയത തുടച്ച് നീക്കുന്ന ഇടമാണ്’
സി.പി.ഐ.എം ലോക്കൽ സെക്രട്ടറി.
ഒരു ഖബർസ്ഥാനം ആരും പൊളിക്കാൻ ശ്രമിക്കുന്നില്ലല്ലോ എന്നായിരുന്നു അവരുടെ വാദം. ഹൈന്ദവ സംഘടനകളോടൊപ്പം ചേർന്ന് മരണപ്പെട്ട ഗോപന്റെ ബന്ധുക്കളും വർഗീയ പരാമർശം നടത്തി. ‘മുസ്‌ലിം തീവ്രവാദികളാണ്’ സമാധി പൊളിക്കുന്നതിന് പിന്നിലെന്നാണ് കുടുംബാംഗങ്ങളുടെ വാദം.
എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി നാട്ടുകാരെത്തി. സംഭവസ്ഥലത്ത് വർഗീയതയില്ലെന്നും ഇതെല്ലാം വർഗീയ ശക്തികൾ കെട്ടിച്ചമച്ചതാണെന്നും നാട്ടുകാർ പറഞ്ഞു. പൊലീസ് അവരുടെ ജോലി ചെയ്യുകയാണെന്നും സംഭവസ്ഥലത്ത് എത്തിയ വി.എസ്.ഡി.പിയും മറ്റ് ഹൈന്ദവ സംഘടനകളും ചേർന്ന് സംഭവത്തിനൊരു വർഗീയ മാനം നൽകുകയാണെന്ന് നാട്ടുകാർ വിമർശിച്ചു.
‘ഇവിടെ ഹിന്ദുവുമില്ല മുസ്‌ലിമുമില്ല വർഗീയതയുമില്ല. ഇവിടെ നിയമം നടപ്പിലാക്കുക മാത്രമാണ് നടക്കുന്നത്. എന്നാൽ തീവ്ര ഹിന്ദുത്വ വാദികൾ ഇവിടെ വന്ന് നിന്ന് വർഗീയത പറയുകയാണ്. ഇവിടെ എന്തിനാണ് പൊളിക്കുന്നത് നിങ്ങൾ എന്തുകൊണ്ട് ഖബർ പൊളിക്കുന്നില്ല എന്നാണ് അവരുടെ ചോദ്യം . ഇത് കേട്ടുകൊണ്ട് നിൽക്കാൻ സാധിക്കില്ല. ഇവിടെ മുസ്‌ലിങ്ങളും ഹിന്ദുക്കളും സഹോദരങ്ങളെ പോലെ ജീവിക്കുന്ന ഇടമാണ്. ഞങ്ങളുടെ ആവശ്യം പൊലീസ് നിയമം നടപ്പിലാക്കട്ടെ എന്നത് മാത്രമാണ്. ഇത് കേരളമാണ്. വർഗീയതയെ അംഗീകരിക്കുന്ന സ്ഥലമല്ല. വർഗീയത തുടച്ച് നീക്കുന്ന ഇടമാണ്,’ സി.പി.ഐ.എം ലോക്കൽ സെക്രട്ടറി പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ ആറാലുംമൂട് സ്വദേശി ഗോപന്‍ സമാധിയായെന്ന് അവകാശപ്പെട്ടാണ് കുടുംബം കല്ലറ നിര്‍മിച്ചത്. സംസ്‌കാരം നടത്തിയ ശേഷം മക്കള്‍ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപന്റെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്. സംഭവത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുക്കുകയായിരുന്നു. ഗോപന്റേത് കൊലപാതകമാണോ എന്ന് നാട്ടുകാര്‍ സംശയം ഉയര്‍ത്തിയതോടെയാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്ക്ക് പൊലീസ് എത്തിയത്.
Content Highlight: Mystery Samadhi; Locals led by CPI(M) opposed the attempt at communal integration in Balaramapuram