കര്‍ണാല്‍: ഹരിയാനയില്‍ അജ്ഞാത പനി. പത്ത് ദിവസത്തിനിടെ ഈ പനി ബാധിച്ച് 8 കുട്ടികള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പല്‍വാല്‍ ജില്ലയിലെ ചിലിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
44 പേരെയാണ് പനിയടക്കമുള്ള ലക്ഷണങ്ങളോടെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരിക്കുന്നത്. ഇതില്‍ 35 പേര്‍ പ്രായപൂര്‍ത്തി ആവാത്തവരാണ്.
മരണകാരണം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. മിക്ക കേസുകളിലും പനിയും പ്ലേറ്റ്ലറ്റുകളുടെ കുറവും കണ്ടതിനാല്‍ ഡെങ്കിപ്പനിയുടെ സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.
ഗുരുതരമായ സാഹചര്യം നേരിടുന്നതിനാല്‍, ഡെങ്കിപ്പനിയെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ആരോഗ്യ ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും പനി ബാധിച്ചവരില്‍ ഡെങ്കിപ്പനി, മലേറിയ, കൊവിഡ് പരിശോധനകള്‍ നടത്തുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.