|

10 കോടി രൂപയുടെ സമ്മാനങ്ങള്‍; MyG ഓണം മാസ്സ് ഓണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് റീടെയ്ല്‍ നെറ്റ്‌വര്‍ക്കായ മൈജിയുടെ ഓണം മാസ്സ് ഓണം ഓഫര്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ മോഹന്‍ലാലും മഞ്ജുവാര്യരും ചേര്‍ന്ന് അവതരിപ്പിച്ചു.

10 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌ക്കൗണ്ടുകളുമാണ് ഏറ്റവും വലിയ ആകര്‍ഷണം. ആഗസ്റ്റ് 5 മുതല്‍ സെപ്തംബര്‍ വരെ 45 ദിവസം നീണ്ടു നില്‍ക്കുന്ന ഓഫര്‍ കാലയളവില്‍ പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും ഉറപ്പായ സമ്മാനങ്ങളും ഡിസ്‌ക്കൗണ്ടുകളും നേടാം.

കൂടാതെ ആഴ്ച തോറുമുള്ള നറുക്കെടുപ്പിലൂടെ വിജയിക്ക് 5 മുതല്‍ 100 ശതമാനം വരെ ഡിസ്‌ക്കൗണ്ട്, ടിവി, വാഷിംഗ് മെഷീന്‍സ്, റഫ്രിജറേറ്റര്‍, ലാപ്‌ടോപ്പ് തുടങ്ങി മറ്റ് വിലയേറിയ സമ്മാനങ്ങള്‍ വേറെയും നല്‍കുന്നുണ്ട്. മൈജി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ ഓണക്കാലത്ത് വിവിധ ബ്രാന്‍ഡുകള്‍ നല്‍കുന്ന അത്യാകര്‍ഷകമായ ഓണം ഓഫറുകളുമുണ്ട്.

വിവിധ ബാങ്കുകളുടെ ക്യാഷ്ബാക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും പലിശരഹിത ലോണ്‍ സേവനവും മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.

എച്ച്.ഡി.എഫ്.സി, ഫെഡറല്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്കുകളുടെ കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 3000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസക്കൗണ്ടും ലഭ്യമാണ്. ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസിന് 75% വരെയുള്ള വിലക്കുറവും നല്‍കുന്നതായി മൈജി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എ.കെ. ഷാജി പറഞ്ഞു.

മൈജിയുടേയും മൈജി ഫ്യൂച്ചറിന്റെ ഒറിജിനല്‍ ക്വാളിറ്റി പ്രൊഡക്റ്റുകളില്‍ വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, എ.സി, കിച്ചണ്‍ അപ്ലയന്‍സസ്, ടി.വി, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, മ്യൂസിക് സിസ്റ്റം, സ്മാര്‍ട്ട് വാച്ച്, മറ്റ് ഡിജിറ്റല്‍ ആക്‌സസറീസ് തുടങ്ങി എല്ലാമുള്‍പ്പെടും. https://www.myg.in/ലൂടെ വാങ്ങുന്നവര്‍ക്കും മൈജി ഓണം മാസ്സ് ഓണം ഓഫറുകള്‍ ലഭിക്കും.

ഈ ഓണക്കാലത്ത് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കൊല്ലം ജില്ലയിലെ പുനലൂര്‍, തൃശൂര്‍ ജില്ലയിലെ ചാലക്കുടി എന്നിവിടങ്ങളില്‍ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണ്.

ഓണം ഓഫറിന് പുറമെ ഉദ്ഘാടനത്തോടനുബന്ധിച്ച് കമ്പനി നല്‍കുന്ന സ്‌പെഷ്യല്‍ ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും ഈ സ്റ്റോറുകളില്‍ ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 9249 001 001.

Content highlight: MyG Onam Offer