കോഴിക്കോട്: മൈജിയുടെ 19ാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യപഠനത്തിന് അവസരമൊരുക്കി മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി.
മികച്ച സാലറിയോടൊപ്പം വിദേശ അവസരങ്ങളും ലഭിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ റീ എന്‍ജിനീയറിങ്, ഹോം അപ്ലയന്‍സസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് എന്നിവ പഠിക്കാന്‍ താത്പ്പര്യമുള്ള കഴിവ് തെളിയിക്കുന്ന 25 വിദ്യാര്‍ത്ഥികള്‍ക്കാണ് മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സൗജന്യ പഠനത്തിന് അവസരം ഒരുക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ സ്റ്റെഡ് കൗണ്‍സില്‍ അംഗീകാരമുള്ള എം.ഐ.ടിയില്‍ മികച്ച അധ്യാപകരുടെ കീഴില്‍ പ്രാക്ടിക്കല്‍ ട്രെയിനിങ്ങോടു കൂടി പഠിക്കാം. പ്ലസ് ടു/ ഡിഗ്രി/ ഐ.ടി.ഐ/ ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് ഈ കോഴ്സുകളില്‍ ചേരാവുന്നതാണ്.
അടുത്ത ബാച്ചിലേക്കുള്ള 50 സീറ്റുകളില്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. നവംബര്‍ 18 മുതല്‍ 23 വരെ കോഴിക്കോട്, തൊണ്ടയാട് എം.ഐ.ടിയില്‍വെച്ച് നടക്കുന്ന സ്‌കില്‍ ടെസ്റ്റിന് താത്പ്പര്യമുള്ളവര്‍ 7994 333 666 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Content Highlight: MyG Institute Of Technology Provided Free Study Opportunity To 25 Students