| Saturday, 26th August 2023, 10:48 pm

കോഴിക്കോട്ടെ ഏറ്റവും വലിയ ഗൃഹോപകരണ മേളക്ക് തുടക്കം കുറിച്ച് മൈജി

ബിസിനസ് ഡെസ്‌ക്‌

കോഴിക്കോട് കണ്ട ഏറ്റവും വലിയ ഗൃഹോപകരണ മേളക്ക് തുടക്കം കുറിച്ച് ദക്ഷിണേന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശൃംഖലയായ മൈജി. കോഴിക്കോട് പൊറ്റമ്മല്‍ മൈജി ഫ്യൂച്ചറിന് സമീപം, മൈജി ഗാലാ ഗ്രൗണ്ടിലാണ് ഗൃഹോപകരണ മേള ഒരുക്കിയിട്ടുള്ളത്.

ശനിയാഴ്ച രാവിലെ പത്തിന് കോഴിക്കോട് മേയര്‍ ബീന ഫിലപ്പ് മേള ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിറാണ് ആദ്യ വില്‍പ്പന നടത്തിയത്. മൈജി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജി പരിപാടിയുടെ ഭാഗമായി.

ഓഗസ്റ്റ് 26 മുതല്‍ ഓണം വിപണിയെ ലക്ഷ്യം വെച്ചാണ് മേള സംഘടിപ്പിക്കുന്നത്.
ഗൃഹോപകരണ മേളയിലൂടെ ഓണക്കാലത്ത് ഉപയോക്താക്കള്‍ക്കായി സര്‍പ്രൈസ് ഓഫറുകളും മൈജി ഒരുക്കിയിട്ടുണ്ട്. ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും 1000 രൂപവരെയുള്ള ക്യാഷ് ബാക്ക് ഓഫറുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ 40 ‘മൈജി ഫ്യൂച്ചര്‍’ കൂടി തുടങ്ങുമെന്ന് എ.കെ. ഷാജി പറഞ്ഞു.

‘ഇലക്ട്രോണിക്‌സ് ഗൃഹോപകരണ റീട്ടെയില്‍ ഷോറൂമുകളായ ‘മൈജി ഫ്യൂച്ചര്‍’ നിലവില്‍ 22 എണ്ണമാണുള്ളത്. 40 എണ്ണംകൂടി തുടങ്ങും. മൈജിയുടെ സ്വന്തം ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും ഗാഡ്മി എന്നപേരില്‍ വിപണിയിലെത്തിയിട്ടുണ്ട്. ടി.വി, മൊബൈല്‍ ഫോണ്‍, ഗൃഹോപകരണങ്ങള്‍ എന്നിവയെല്ലാം ഇപ്പോള്‍ വിദേശത്തെയും ന്യൂദല്‍ഹിയിലെയും ഫാക്ടറികളിലാണ് ഉത്പാദിപ്പിക്കുന്നത്.

ഭാവിയില്‍ കേരളത്തില്‍തന്നെ ഫാക്ടറികള്‍ തുടങ്ങാനും അതുവഴി കൂടുതല്‍പേര്‍ക്ക് തൊഴില്‍ നല്‍കാനും പദ്ധതികളുണ്ട്. കേരളത്തില്‍ത്തന്നെ പരമാവധി തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം,’എ.കെ. ഷാജി പറഞ്ഞു.

ബാങ്കുകളുടെ ക്യാഷ്ബാക്ക് ഓഫറുകള്‍, ഡിസ്‌കൗണ്ട് ഓഫറുകള്‍, പലിശരഹിത ലോണുകള്‍, ഇഷ്ട പ്രോഡക്ടുകള്‍ സ്വന്തമാക്കാനായി വിവിധ ബാങ്കുകളുടെ ക്യാഷ്ബാക്ക് ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും പലിശരഹിത ലോണ്‍ സേവനവും മേളയില്‍ ലഭ്യമാണ്.

HDFC, Federal Bank, ICICI ബാങ്കുകളുടെ കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 3000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാണ്. ഫിനാന്‍സില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഈ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഗുണകരമാണ്.


Content Highlight: MYG announces the start of Kozhikode’s largest home appliance fair

ബിസിനസ് ഡെസ്‌ക്‌

We use cookies to give you the best possible experience. Learn more