യാംഗൂണ്‍: റോഹിങ്ക്യന്‍ ഗ്രാമങ്ങളില്‍ സൈന്യം റെയ്ഡ് നടത്തുമ്പോള്‍ സഹകരിക്കണമെന്ന നിര്‍ദേശവുമായി മ്യാന്‍മാര്‍ സര്‍ക്കാര്‍.
” അറാകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി” (ആഴ്‌സ) ഭീകരരെ സൈന്യം തെരഞ്ഞെത്തുമ്പോള്‍ സഹകരിക്കണമെന്ന് വടക്കന്‍ മൗന്‍ഗാത്വയിലെ മുസ്‌ലിം ഗ്രാമങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ” മ്യാന്‍മാര്‍ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ന്യൂലൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
റോഹിങ്ക്യന്‍ ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്ന സൈനിക നടപടിക്കെതിരെ ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് ആഴ്‌സയുടെ പേര് പറഞ്ഞ് വീണ്ടും സൈന്യം ഗ്രാമങ്ങളിലേക്ക് കയറുന്നത്. 400 പേരാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടത്.
മ്യാന്‍മാര്‍ സൈന്യത്തിന്റെ അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പതിനായിരക്കണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് നാഫ് നദി മുറിച്ച് കടന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നത്. രക്ഷപ്പെടുന്നതിനിടെ നദിയില്‍പെട്ട് മരിച്ച 53 അഭയാര്‍ത്ഥികളുടെ മൃതശരീരങ്ങള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ കണ്ടെടുത്തിരുന്നു.