ബാങ്കോക്ക്: മ്യാന്‍മറിലെ മനുഷ്യാവകാശലംഘനങ്ങളെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടുകള്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ തള്ളി. ഐക്യരാഷ്ട്ര സഭയുടെ കണ്ടെത്തലുകള്‍ വിശ്വസനീയമല്ലെന്നാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ ഈ നീക്കത്തിന് കാരണമായി കണ്ടെത്തിയത്. മ്യാന്‍മര്‍ ന്യൂനപക്ഷ സമുദായങ്ങളെ അടിച്ചമര്‍ത്തുകയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
കാഷിന്‍, ഷാന്‍, റോഹിങ്ക്യ എന്നീ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള മ്യാന്‍മറിന്റെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ മിഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മ്യാന്‍മറിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കാന്‍ നിയമിച്ച രണ്ട് കമ്മീഷനുകളും വിശ്വാസയോഗ്യമല്ലെന്ന് സര്‍ക്കാര്‍ വക്താവ് സോവ് റ്റായ് പ്രതികരിച്ചു.
Also Read: ലിംഗായത്തുകളെ പ്രത്യേക മതവിഭാഗങ്ങളായി പരിഗണിക്കാനാവില്ലെന്ന് ആര്‍.എസ്.എസ്
റാഖൈന്‍ സംസ്ഥാനത്ത് മ്യാന്‍മര്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഏഴു ലക്ഷത്തോളം റോഹിങ്ക്യ മുസ്‌ലിങ്ങള്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായെന്ന് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ യഹീങ്കീ ലീ പറഞ്ഞു.