| Tuesday, 17th October 2017, 10:07 am

റോഹിംഗ്യന്‍ വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ കൊന്നുകളയും; മ്യാന്‍മറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മ്യാന്‍മര്‍: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതദുരന്തം വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകനെ അപായപ്പെടുത്താന്‍ ശ്രമം. മിന്‍ മിന്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് താന്‍ നേരിടുന്ന ഭീഷണിയെ കുറിച്ച് അല്‍ജസീറയോട് തുറന്നുപറഞ്ഞത്.

റോഹിംഗ്യന്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനും പുറത്തുവിടാനും തുടങ്ങിയതോടെ താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുകയായിരുന്നെന്നും വലിയ തരത്തിലുള്ള ഭീഷണിയാണ് തനിക്കെതിരെ ഇപ്പോള്‍ ഉയരുന്നതെന്നും മിന്‍മിന്‍ പറയുന്നു.

അപകടം പിടിച്ച ജോലിയാണ് ഇത്. റാഗൈന്‍ നഗരത്തില്‍ നടന്ന സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം അന്വേഷിച്ചിറങ്ങിയ തന്റെജീവിതം ഇപ്പോള്‍ അപകടത്തിലാണെന്നും അദ്ദേഹം പറയുന്നു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ പടിഞ്ഞാറന്‍ പട്ടണമായ മാംഗ്ഡാവില്‍ അടുത്തകാലത്തായി നടന്ന വിവിധ സംഭവങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലീം ന്യൂനപക്ഷ വിഭാഗങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ തനിക്ക് കുറയ്‌ക്കേണ്ടി വന്നെന്നും ഇദ്ദേഹം പറയുന്നു. പലപ്പോഴും നിശബ്ദത പാലിക്കേണ്ടി വരുന്നു. വളരെ ശ്രദ്ധാപൂര്‍വം റിപ്പോര്‍ട്ട് ചെയ്യേണ്ടതിനാല്‍ തന്നെ പല വാര്‍ത്തകളും കവര്‍ ചെയ്യാന്‍ പറ്റുന്നില്ല- മിന്‍ പറയുന്നു.


Dont Miss രാജ്നാഥ് സിങ്ങിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാതെ രാജസ്ഥാനില്‍ പൊലീസുകാരുടെ പ്രതിഷേധം: കൂട്ടഅവധിയെടുത്തത് 250ലേറെ പൊലീസുകാര്‍


ആഗസ്ത് 25 ന് ശേഷം റാഗൈനില്‍ മ്യാന്‍മര്‍ സൈന്യം റോഹിംഗ്യകള്‍ക്കെതിരെ ക്രൂരമായ സൈനിക കാമ്പയിന്‍ നടത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കുന്നതിനെല്ലാം ഭീഷണിയുണ്ടായിരുന്നു. – മിന്‍ പറയുന്നു.

ഇവര്‍ മാത്രമല്ല റോഹിംഗ്യന്‍ വിഷയം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന മ്യാന്‍മറിലെ വിവിധ മാധ്യമപ്രവര്‍ത്തകര്‍ ഇതേ തരത്തിലുള്ള ഭീഷണികള്‍ നേരിടുന്നതായി തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായതായി അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു.

കൊല്ലുമെന്നാണ് ചിലരുടെ ഭീഷണി. റോഹിംഗ്യന്‍ വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് ഭീഷണി സന്ദേശത്തില്‍ ഇവര്‍ പറയുന്നത്. – പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മാധ്യമപ്രവര്‍ത്തകരുടെ തുറന്നുപറച്ചിലുകളാണ് ഇത്.

Latest Stories

We use cookies to give you the best possible experience. Learn more