ന്യൂദല്‍ഹി: ഐ.സി.സി ലോക ടി-20 യോഗ്യതയ്ക്കുള്ള മത്സരത്തില്‍ മലേഷ്യയ്‌ക്കെതിരെ മ്യാന്മര്‍ 9 റണ്‍സിന് പുറത്ത്. 10 റണ്‍സ് വിജയലക്ഷ്യം കടക്കുന്നതില്‍ മലേഷ്യയ്ക്ക് നഷ്ടമായത് രണ്ട് വിക്കറ്റുകള്‍. എന്നാലും 10 പന്തില്‍ വിജയം കുറിച്ച മലേഷ്യ ഏറ്റവും വേഗതയേറിയ റണ്‍ ചേസ് എന്ന റെക്കോഡും സ്വന്തമാക്കി.
നാലോവറില്‍ മൂന്ന് മെയ്ഡനടക്കം ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത പ്രവീണ്‍ദീപ് സിംഗാണ് മ്യാന്മറിനെ തകര്‍ത്തത്. മ്യാന്‍മര്‍ നിരയില്‍ ആറുപേര്‍ റണ്‍സൊന്നുനെടുക്കാതെ പുറത്തായി.
10 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ മലേഷ്യ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. മഴ കളിമുടക്കിയതോടെ 8 ഓവറില്‍ 6 റണ്‍സാക്കി വിജയലക്ഷ്യം പുനര്‍നിശ്ചയിക്കുകയായിരുന്നു.
ജയത്തോടെ മലേഷ്യ ടി-20 യോഗ്യതയ്ക്കുള്ളവരുടെ മത്സരത്തില്‍ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. നേപ്പാളും സിംഗപ്പൂരും നേരത്തെ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
WATCH THIS VIDEO: