സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ കുടുംബം നിര്‍ണായക സ്വാധീനമായി: ശബാന ആസ്മി
Movie Day
സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ കുടുംബം നിര്‍ണായക സ്വാധീനമായി: ശബാന ആസ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th December 2013, 3:05 pm

[]സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ കുടുംബം സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രശസ്ത സിനിമാ താരം ശബാന ആസ്മി. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ചലച്ചിത്രമേളയുടെ മുഖ്യാതിഥിയായിരുന്നു ഷബാന ആസ്മി. അഞ്ച്് തവണ ദേശീയ അവാര്‍ഡ് നേടിയ ഷബാന ആസ്മിയുടെ ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസ്സില്‍ ഇടംപിടിക്കുന്നതാണ്.

പുതിയ സംവിധായകരെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ശബാന ആസ്മി പറഞ്ഞു. ജീവിതത്തിലും സമൂഹത്തിലും കാണുന്നവയെ പകര്‍ത്താന്‍ പുതിയ സംവിധായകര്‍ക്ക് സാധിക്കുന്നതായും അവര്‍ പറഞ്ഞു.