അഹമ്മദാബാദ്: തന്നെ പിന്തുണയ്ക്കുന്നവരില്‍ ആര്‍ക്കെങ്കിലും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനെ താന്‍ പിന്തുണയ്ക്കുന്നതായി ഗുജറാത്തിലെ പട്യാദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ടാകുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.
ഗുജറാത്തില്‍ ബി.ജെ.പിയുടെ ഏകബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. എ.ബി.പി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഹാര്‍ദിക് പട്ടേല്‍.
“ഞാന്‍ മുന്‍പും സൂചിപ്പിച്ച കാര്യമാണ്. സ്വന്തം അച്ഛനാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നതെങ്കില്‍ പോലും ഒരാളും വോട്ട് ചെയ്യില്ല. കോണ്‍ഗ്രസ് മാത്രമാണ് സംസ്ഥാനത്തെ യഥാര്‍ത്ഥ ബദല്‍- ഹാര്‍ദിക് പട്ടേല്‍ പറയുന്നു.
Dont Miss കേവലം കയ്യടിക്ക് വേണ്ടി ചിന്ത ഉപയോഗിക്കാതെ സംസാരിക്കുന്ന പുതിയകാല ജറോംമാരെ അടക്കി നിര്‍ത്തണം; വിമര്‍ശനവുമായി സുബീഷ് സുധി
കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹലോട്ടുമായി കൂടിക്കാഴ്ച നടത്താനെത്തിയ തന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട സിസി ടിവി രംഗങ്ങള്‍ ചോര്‍ത്തിയ താജ് ഹോട്ടലിനെതിരെ കേസ് നല്‍കുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.
ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ ചോര്‍ത്താനുള്ള ബി.ജെ.പിയുടെ തീരുമാനം ജനാധിപത്യത്തിനെതിരായ ആക്രമണമാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടോയെന്ന് അറിയാന്‍ വേണ്ടിയായിരുന്നു ദൃശ്യങ്ങള്‍ ബി.ജെ.പി ചോര്‍ത്തിയത്. രാഹുല്‍ഗാന്ധിയെ താന്‍ കാണാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് ലോകത്തോട് പറയും. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയെന്നത് വലിയ ക്രൈമായി തനിക്ക് തോന്നുന്നില്ലെന്നും ഹാര്‍ദിക് വ്യക്തമാക്കി.
ദളിത് നേതാവ് ജിഗ്നേഷ് മെവാനിക്കും ഒ.ബി.സി നേതാവ് അല്‍പേഷ്താക്കൂറിനും ഒപ്പം ഗുജറാത്തില്‍ ബി.ജെപിയ്‌ക്കെതിരെ വലിയ പടയൊരുക്കത്തിന് ഒരുങ്ങുകയാണ് ഹാര്‍ദിക് പട്ടേല്‍. കഴിഞ്ഞ 22 വര്‍ഷമായി ഗുജറാത്തില്‍ ഭരണം കയ്യാളുന്ന ബി.ജെ.പിക്കെതിരെ വലിയ ജനരോഷമാണ് ഗുജറാത്തില്‍ ഉയരുന്നത്.