| Thursday, 4th January 2018, 9:55 am

കൂവുന്നവരെ നമുക്ക് നിയന്ത്രിക്കാന്‍ പറ്റില്ലലോ അവര്‍ക്ക് അതാണ് ശരിയെങ്കില്‍ കൂവട്ടെ; മൈ സ്റ്റോറിക്ക് എതിരായ സൈബര്‍ പ്രചാരണത്തെ കുറിച്ച് സംവിധായിക റോഷ്‌നി ദിനകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: തന്റെ ആദ്യ സിനിമയായ “മൈ സ്റ്റോറി”യെ കൂവി തോല്‍പ്പിക്കുന്നതാണ് ശരിയെങ്കില്‍ അങ്ങിനെ ചെയ്യട്ടെയെന്ന് ചിത്രത്തിന്റെ സംവിധായിക റോഷ്‌നി ദിനകര്‍. ചിത്രത്തിനെ തിയ്യറ്ററില്‍ ഇരുന്നു കൂവുന്നവരെ നമുക്ക് നിയന്ത്രിക്കാന്‍ പറ്റില്ലെന്നും എന്നാല്‍ മാര്‍ച്ചില്‍ ഇങ്ങയൈാക്കെ സംഭവിക്കുമെന്ന് കരുതി താന്‍ ദു:ഖിക്കൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.

അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ തുറന്ന് പറച്ചില്‍. എന്റെ വര്‍ക്ക് നല്ലതാണെങ്കില്‍, അതില്‍ കലര്‍പ്പില്ലെങ്കില്‍ വിജയമുണ്ടാകും എന്ന് കരുതുന്നു. അതില്‍ പരാജയപ്പെടാതിരിക്കാന്‍ ശ്രമിക്കുന്നു. പിന്നെ ഇത് എന്റെ കയ്യിലുള്ള കാര്യമല്ല. കൂകേണ്ടവര്‍ അതാണ് ശരിയെന്നു കരുതുന്നുന്നുണ്ടെങ്കില്‍ കൂവട്ടെ. കൂവാതിരുന്നാല്‍ സന്തോഷം, കൂവിയേ തീരൂ എന്നുണ്ടെങ്കില്‍ അതും നടക്കട്ടെ. റോഷ്‌നി പറയുന്നു.

പിന്നെ, ഈ സിനിമയുടെ ഭാഗമായ ഒരു വ്യക്തി “മൈ സ്റ്റോറി”യുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയത്തില്‍ പറഞ്ഞ അഭിപ്രായത്തിന് ഇത്രയും പേരുടെ അധ്വാനത്തെ ഇങ്ങനെ പറയുന്നതില്‍ തീര്‍ച്ചയായും വിഷമമുണ്ടെന്നും ഇത് ഒക്കെ വിചിത്രമാണ് എന്ന് മാത്രം പറയാനേ സാധിക്കു എന്നും റോഷ്‌നി പറഞ്ഞു.

മമ്മൂട്ടിയുടെ കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു കൂട്ടം ആളുകള്‍ പാര്‍വതി നായികയാവുന്ന മൈ സ്റ്റോറിക്കെതിരെയും രംഗത്തെത്തുകയായിരുന്നു. പാര്‍വതിയും പൃഥ്വിരാജും അഭിനയിക്കുന്ന മൈ സ്റ്റോറിയുടെ ആദ്യ ഗാനം നേരത്തെ പുറത്തു വന്നിരുന്നു. ഈ ഗാനത്തിന് യൂ ട്യൂബില്‍ ഡിസ് ലൈക്ക് അടിച്ചാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം താരത്തോടുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more