കാണ്‍പൂര്‍: ഉത്തര്‍പ്രദേശ് ഭരണകൂടം ചെയതത് ശരിയായ കാര്യമാണെന്ന് പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട മാഫിയ സംഘത്തലവന്‍ വികാസ് ദുബെയുടെ അച്ഛന്‍ രാം കുമാര്‍ ദുബെ. എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ തന്റെ മകന്‍ ചെയ്തത് പൊറുക്കാന്‍ കഴിയാത്ത പാപമാണെന്നും രാംകുമാര്‍ പറഞ്ഞു. തന്റെ മകനെതിരെ ഉത്തര്‍പ്രദേശ് ഭരണകൂടം എടുത്ത നടപടി ശരിയായ കാര്യം തന്നെയാണെന്നും രാംകുമാര്‍ പറഞ്ഞു.
” അവന്‍ ഞങ്ങളുടെ വാക്കു കേട്ടിരുന്നുവെങ്കില്‍ അവന്റെ ജീവിതം ഈ രീതിയില്‍ അവസാനിക്കുമായിരുന്നില്ല. വികാസ് ഞങ്ങളെ ഒരു തരത്തിലും സഹായിച്ചിട്ടില്ല. അവന്‍ കാരണം ഞങ്ങളുടെ പൂര്‍വ്വിക സ്വത്ത് പോലും നിലംപരിശായി. എട്ട് പൊലീസുകാരെയും അവന്‍ കൊന്നു, ഇത് മാപ്പര്‍ഹിക്കാത്ത പാപമാണ്. ഭരണകൂടം ശരിയായ കാര്യം ചെയ്തു. അവര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ നാളെ മറ്റുള്ളവരും സമാനമായി പ്രവര്‍ത്തിക്കുമായിരുന്നു, ”രാം കുമാര്‍ എ.എന്‍.ഐ
യോട് പറഞ്ഞു.
വ്യാഴാഴ്ചയാണ് ദുബെ മധ്യപ്രദേശില്‍വെച്ച് അറസ്റ്റിലായത്. കാണ്‍പൂരിലേക്ക് ദുബെയെ തിരിച്ചുകൊണ്ടുവരുന്ന വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നുമാണ് പൊലീസ് പറയുന്നത്.
തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ