ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള പ്രവചനവുമായി ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് ഇഗോർ സ്റ്റിമാക്ക്. ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരം നടക്കുമ്പോൾ തന്നെ സ്റ്റിമാക്ക് സെമി ഫൈനൽ ലൈനപ്പിനെ പ്രവചിച്ചിരുന്നു.
സെമിയിൽ ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകൾ എത്തുമെന്നാണ് പലരും പ്രവചിച്ചത്. എന്നാല്‍ സ്റ്റിമാക്കിന്റെ പ്രവചനം കൃത്യമാവുകയായിരുന്നു. സെമി ഫൈനലിസ്റ്റുകളിൽ ആദ്യം ഫ്രാൻസിന്റെ പേരായിരുന്നു സ്റ്റിമാക്ക് പറഞ്ഞിരുന്നത്.
രണ്ടാമത് ക്രൊയേഷ്യയെയും മൂന്നാമതായി അർജൻറീനയെയും സ്റ്റിമാക്ക് തെരഞ്ഞെടുത്തു. അവസാന നാലിലേക്ക് മൊറോക്കോയും കടക്കുമെന്ന് സ്റ്റിമാക്ക് മുൻകൂട്ടി കാണുകയായിരുന്നു.
My predictions generally never go wrong. As i doesn’t like to guess but think with the combination of mind & heart! IDEMO Hrvatska 💪🏻🇭🇷 @Sports18 @jiostudios @HNS_CFF https://t.co/6jrPgBldE4 pic.twitter.com/qFkRa14Abw
— Igor Štimac (@stimac_igor) December 12, 2022