|

എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധിയെന്നാണ്, ഞാന്‍ മാപ്പ് പറയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധിയെന്നാണ് മാപ്പുപറയില്ല. മാപ്പ് പറയേണ്ടത് മോദിയാണ് അമിത് ഷായാണ്.- ഭാരത് ബച്ചാവോ റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യവാക്കുകളായിരുന്നു ഇത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യസഭയില്‍ ബി.ജെ.പിക്കാര്‍ എന്റെ മാപ്പിന് വേണ്ടി ബഹളം വെക്കുന്നത് നിങ്ങള്‍ കേട്ടു. ഞാന്‍ മാപ്പ് പറഞ്ഞേ തീരുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവരോട് എനിക്ക് പറയാനുള്ള കാര്യം ഇതാണ്. എന്റെ പേര് രാഹുല്‍ ഗാന്ധിയെന്നാണ് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. ഞാന്‍ മാപ്പ് പറയില്ല. കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ പോലും മാപ്പ് പറയില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ടത് മോദിയും അമിത് ഷായുമാണ്. മോദി സര്‍ക്കാര്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞു. നോട്ട് നിരോധനം നമ്മുടെ സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മോദി നോട്ട് നിരോധനം എന്ന പേരില്‍ കള്ളം പറഞ്ഞു. മോദി ഇന്ത്യയെ തകര്‍ത്തിരിക്കുകയാണ്. അദാനിക്കും അനില്‍ അംബാനിക്കും വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ജി.എസ്.ടിയുടെ കാര്യത്തില്‍ നല്‍കിയ എല്ലാ നിര്‍ദേശവും മോദി തള്ളിക്കളഞ്ഞു. – രാഹുല്‍ പറഞ്ഞു.