ന്യൂദല്‍ഹി: സാര്‍ എന്ന് വിളിച്ച വിദ്യാര്‍ത്ഥിയോട് ദയവ് ചെയ്ത് എന്നെ രാഹുല്‍ എന്ന് വിളിച്ചുകൂടെ എന്ന് ചോദിച്ച് രാഹുല്‍ ഗാന്ധി.
പുതുച്ചേരിയിലെ ഒരു കോളേജില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നതിനിടെ വിദ്യാര്‍ത്ഥികളിലൊരാള്‍ സര്‍ ഞാന്‍ ഇവിടെ ഉണ്ടെന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു.
അപ്പോഴാണ് ഒന്ന് കേള്‍ക്കൂ, എന്റെ പേര് സാര്‍ എന്നല്ല രാഹുല്‍ എന്നാണ്, ദയവ് ചെയ്ത് എന്നെ രാഹുല്‍ എന്ന് വിളിക്കൂ എന്നാണ് രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞത്.
നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിന്‍സിപ്പലിനെയോ അധ്യാപകരെയോ സാര്‍ എന്ന് വിളിക്കാം എന്നെ രാഹുല്‍ എന്ന് വിളിക്കാം എന്നും അദ്ദേഹം പറഞ്ഞു.
കരഘോഷത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ മറുപടി സ്വീകരിച്ചത്.
പുതുച്ചേരിയില്‍ ഭാരതിദര്‍ശന്‍ വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളോട് രാഹുല്‍ സംവദിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ നല്‍കിയ ഉത്തരങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
പുരുഷാധിപത്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തോട് എനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാഹുല്‍ പുതുച്ചേരിയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെ ഇന്ത്യാ വാണ്ട്സ് രാഹുല്‍ ഗാന്ധി ഹാഷ്ടാഗ്.
ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.
പുരുഷാധിപത്യത്തോട് തനിക്ക് പൂര്‍ണ്ണ എതിര്‍പ്പാണെന്ന് പറഞ്ഞ രാഹുല്‍
‘നിങ്ങളെ ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ നിര്‍ബന്ധമായും അയാളെ വെല്ലുവിളിക്കാനും ചോദ്യം ചെയ്യാനും തയ്യാറാകണം’, എന്നും വിദ്യാര്‍ത്ഥികളോട് രാഹുല്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ IndiaWantsRahulGandhi ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്നത്. നിരവധിപേരാണ് ഈ ഹാഷ്ടാഗില്‍ ട്വീറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: My Name Is Not Sir,” Rahul Gandhi Quips, Loud Cheers From Students