തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുന്നവരുടെ മതവും ജാതിയും രാഷ്ട്രീയവും ചികഞ്ഞ് നോക്കി വിമര്‍ശിക്കുന്നവരെ ആക്രമിക്കുന്നതാണ് സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂലികളുടെ പുതിയ രീതി.
സംഘപരിവാറിനെയും ബി.ജെ.പി നേതൃത്വത്തില്‍ അധികാരത്തില്‍ ഏറിയ എന്‍.ഡി.എ സര്‍ക്കാറിനെയും വിമര്‍ശിക്കുന്നവര്‍ അഹിന്ദുക്കളായത് കൊണ്ടാണ് എന്നാണ് പുതിയ പ്രചരണങ്ങള്‍. ഇത്തരത്തില്‍ സംഘപരിവാര്‍ അനുകൂലികള്‍ മതം കണ്ടു പിടിച്ച പുതിയ വ്യക്തിയാണ് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുഷ്ബു.
ഖുഷ്ബു ആളുകളെ പറ്റിക്കുകയാണെന്നും ഖുഷ്ബുവിന്റെ യഥാര്‍ത്ഥ പേര് നഖദ് ഖാന്‍ എന്നാണെന്നും അഹിന്ദുവായത് കൊണ്ടാണ് ഖുഷ്ബു നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍. നിരവധി ട്രോളുകള്‍ ഇതിനെ കുറിച്ച് സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പുകളില്‍ വരികയും ചെയ്തു.
ഇത്തരം പ്രചരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ഇപ്പോള്‍ ഖുഷ്ബു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എന്റെ പേര് ഖാന്‍ എന്ന് തന്നെയാണ് അതിനിപ്പോള്‍ എന്താണ് എന്ന് ഖുഷ്ബു ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരിന്നു ഖുഷ്ബുവിന്റെ പ്രതികരണം.
Also Read ‘ഗെയിം ഓഫ് ആയോധ്യ’ സംവിധായകന്റെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം
“എന്നെ കുറിച്ചുള്ള വലിയ ഒരു കണ്ടുപിടുത്തം ട്രോളുകളായി കണ്ടു എന്റെ പേര് നാഖത് ഖാന്‍ ആണെന്ന്. വിഡ്ഢികളെ എന്റെ അച്ഛനും അമ്മയും ഇട്ട പേരാണ് അത്. അതെ ഞാന്‍ ഖാന്‍ തന്നെയാണ് അതില്‍ എന്താണ് തെറ്റ്. മണ്ടന്‍മാരെ എഴുന്നേല്‍ക്കു നിങ്ങള്‍ ഇപ്പോഴും നാല്‍പ്പത്തി ഏഴ് വര്‍ഷം പിറകിലാണ്” എന്നായിരുന്നു ഖുഷ്ബുവിന്റെ ട്വീറ്റ്.
വിമര്‍ശനമുന്നയിക്കുന്നവരുടെയും തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെയും ജാതിയും മതവും തിരയുന്നത് ഇത് ആദ്യമല്ല. മുമ്പ് കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും തമിഴ് നടന്‍ വിജയുടെയും മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകറിന്റെയും മതങ്ങള്‍ ഇത്തരത്തില്‍ തിരയുകയും ഇവര്‍ അഹിന്ദുക്കളായത് കൊണ്ടാണ് തങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ പ്രചരണം.