'എന്റെ പേര് ജോൺ, ഞാൻ ഓസ്ട്രേലിയക്കാരനാണ്; ഫലസ്തീൻ അനുകൂല ടി-ഷർട്ട് ധരിച്ച് ലോകകപ്പ് ഗ്രൗണ്ടിലിറങ്ങിയ ആരാധകൻ
national news
'എന്റെ പേര് ജോൺ, ഞാൻ ഓസ്ട്രേലിയക്കാരനാണ്; ഫലസ്തീൻ അനുകൂല ടി-ഷർട്ട് ധരിച്ച് ലോകകപ്പ് ഗ്രൗണ്ടിലിറങ്ങിയ ആരാധകൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th November 2023, 7:04 pm

അഹമ്മദാബാദ്: താൻ ഓസ്ട്രേലിയക്കാരനാണെന്ന് വെളിപ്പെടുത്തി ‘ഫലസ്തീനെ മോചിപ്പിക്കണം’ എന്നെഴുതിയ ടി-ഷർട്ട് ധരിച്ച് ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനൽ മത്സരത്തിനിടയിൽ ഗ്രൗണ്ടിലിറങ്ങിയ യുവാവ്. ഇന്ത്യയും ഓസ്ട്രേലിയയും കിരീടനേട്ടത്തിനായി പൊരുതുന്ന മത്സരത്തിൽ വിരാട് കോഹ്‌ലി ക്രീസിൽ ഉള്ളപ്പോഴായിരുന്നു ജോൺ പിച്ചിലേക്ക് ഓടിയെത്തിയത്.

ഇയാളുടെ ടി-ഷർട്ടിൽ ‘ഫലസ്തീനെ മോചിപ്പിക്കുക’ എന്നും ‘ഫലസ്തീനിലെ ബോംബാക്രമണം അവസാനിപ്പിക്കുക’ എന്നും എഴുതിയിരുന്നു. ഫലസ്തീൻ പതാകയുടെ നിറത്തിലുള്ള മാസ്കും ഇയാൾ ധരിച്ചിരുന്നു.

വിരാടിനെ ആലിംഗനം ചെയ്യുന്നതിനിടയിൽ ഗ്രൗണ്ടിൽ ഇയാൾ ഫലസ്തീൻ പതാക ഉയർത്താൻ ശ്രമിച്ചിരുന്നു. ഇതിന് മുമ്പ് ജോണിനെ സുരക്ഷാ ജീവനക്കാർ വന്ന് പിടിച്ചുകൊണ്ട് പോകുകയായിരുന്നു.

തന്റെ പേര് ജോൺ എന്നാണെന്നും താൻ ഓസ്‌ട്രേലിയക്കാരനാണെന്നും ഗുജറാത്ത്‌ പൊലീസ് പിടിച്ചുകൊണ്ട് പോകുന്നതിനിടയിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ ജോൺ താൻ ഫലസ്തീനെ പിന്തുണക്കുന്നുവെന്നും പറഞ്ഞു.

‘എന്റെ പേര് ജോൺ. ഞാൻ ഓസ്‌ട്രേലിയയിൽ നിന്നാണ്. ഞാൻ ഗ്രൗണ്ടിൽ ഇറങ്ങിയത് വിരാട് കോഹ്‌ലിയെ കാണാനാണ്. ഞാൻ ഫലസ്തീനെ പിന്തുണക്കുന്നു,’ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ അയാൾ പറഞ്ഞു.

ചൈനീസ്-ഫിലിപ്പീനോ വംശജനായ വെയ്ൻ ജോൺസൺ എന്ന ഓസ്ട്രേലിയക്കാരനാണ് ഇയാൾ എന്ന് പൊലീസ് കണ്ടെത്തി. ജോണിനെ ചാന്ദ് ഖേഡ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Content Highlight: ‘My name is John, I’m from Australia,’ says man who invaded pitch wearing ‘Free Palestine’ T-shirt during ICC world Cup final