|

ആ മോഹൻലാൽ ചിത്രത്തിൽ തിലകൻ്റെ പങ്കാളിയായി എൻ്റെ അമ്മയും അഭിനയിച്ചിട്ടുണ്ട്: ശ്യാം മോഹൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊൻമുട്ട എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ നടനാണ് ശ്യാം മോഹൻ. പ്രിയദർശൻ്റെ കിലുക്കത്തിലാണ് ശ്യാം ബാലതാരമായി അഭിനയിച്ചത്. കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായ പ്രേമലുവാണ് ശ്യാം മോഹനെ ബഹുഭാഷയിൽ ശ്രദ്ധേയനാക്കിയത്.

പ്രശസ്ത സംവിധായകൻ രാജമൗലി അടക്കം ശ്യാമിന് പ്രശംസിച്ചിരുന്നു. പ്രേമലു സിനിമയിലെ തൻ്റെ ഇഷ്ടകഥാപാത്രം ശ്യാം ചെയ്ത ആദിയാണെന്ന് രാജമൗലി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം തന്നെ ഇറങ്ങിയ ശിവകാർത്തികേയൻ ചിത്രം അമരനിലും ശ്യാം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താൻ മാത്രമല്ല തൻ്റെ അമ്മയും കിലുക്കത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന് പറയുകയാണ് ശ്യാം മോഹൻ.

കിലുക്കത്തിൽ ഒരു ഫ്രെയിമിൽ താൻ ഇരിക്കുന്നുണ്ടെന്നും അതിനെ അഭിനയമെന്ന് പറയാമെങ്കിൽ അതിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും ശ്യാം പറഞ്ഞു.

തൻ്റെ അമ്മ ഡ്രാമ ആർട്ടിസ്റ്റായിരുന്നെന്നും തൊണ്ണൂറുകളിൽ ദൂർരദർശനിലെ സീരിയൽസിലും സിനിമയിലുമൊക്കെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്നും ശ്യാം പറയുന്നു.

കിലുക്കത്തിൽ തൻ്റെ അമ്മയാണ് തിലകൻ്റെ പങ്കാളിയുടെ ക്യാരക്ടർ ചെയ്തതെന്നും അതിൽ ഒരു സീനിൽ പിള്ളേരെ വേണമെന്ന് പറഞ്ഞപ്പോൾ തന്നെ പിടിച്ചിരുത്തിയതാണെന്ന് തോന്നുന്നുവെന്നും ശ്യാം മോഹൻ കൂട്ടിച്ചേർത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ശ്യാം മോഹൻ.

കിലുക്കത്തിൽ അഭിനയിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഒരു ഫ്രെയിമിൽ ഞാൻ ഇരിക്കുന്നുണ്ട്. അതിനെ അഭിനയമെന്ന് പറയാമെങ്കിൽ അഭിനയിച്ചു എന്നുപറയാം. കിലുക്കത്തിൽ അമ്മയുണ്ടായിരുന്നു. അമ്മയൊരു ഡ്രാമ ആർട്ടിസ്റ്റൊക്കെ ആയിരുന്നു.

തൊണ്ണൂറുകളിൽ ദൂർരദർശനിലെ സീരിയൽസിലും സിനിമയിലൊക്കെ ചെറിയ വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ടായിരുന്നു. കിലുക്കത്തിൽ അമ്മയാണ് തിലകൻ്റെ ഭാര്യയുടെ ക്യാരക്ടർ ചെയ്തത്. അതിൽ ഒരു സീനിൽ പിള്ളേരെ വേണമെന്ന് പറഞ്ഞപ്പോൾ എന്നെ പിടിച്ചിരുത്തിയതാണെന്ന് തോന്നുന്നു. കിലുക്കത്തിൽ ഒരു ഭാഗം ആകാൻ പറ്റി,’ ശ്യാം മോഹൻ പറയുന്നു.

Content Highlight: My mother also acted as Thilakan’s partner in that Mohanlal film says Shyam Mohan

Video Stories