ഭര്‍ത്താവെന്ന റെയ്പിസ്റ്റ്
Discourse
ഭര്‍ത്താവെന്ന റെയ്പിസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th November 2013, 4:53 pm

എസ്സേയ്‌സ്/ ആരാധന വാള്‍
മൊഴിമാറ്റം/ ഹൈറുന്നിസ


നിനക്ക് വേണ്ടി പണം ചെലവഴിക്കുന്ന എന്റെ കൂടെ കിടക്കാന്‍ നിനക്ക് സൗകര്യമില്ലേ എന്ന് എന്റെ ഭര്‍ത്താവ് എപ്പോഴും എന്നോട് ചോദിക്കും. വിവാഹ രാത്രിയില്‍ ഏഴു തവണയാണ് അയാള്‍ ഞാനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത്. ഞാനാണെങ്കില്‍ സഹിക്കാനാവാത്ത വേദനയില്‍ അനങ്ങാനാവാതെ കിടക്കുകയായിരുന്നു’

-നേഹ, 26, ലക്‌നൗ, വിവാഹ മോചിത.

[]ദല്‍ഹി നഗരത്തിന്റെ പുറമ്പോക്കില്‍ മണ്ണണിഞ്ഞ് നില്‍ക്കുന്ന മദന്‍പൂര്‍ ഖാദര്‍ എന്ന പുനരധിവാസ കോളനിയിലെ സ്‌കൂളില്‍, വെളിച്ചം ചിതറിക്കിടക്കുന്ന ക്ലാസ്മുറിയില്‍ അവരൊത്തുകൂടി. പത്ത് സ്ത്രീകള്‍. അവര്‍ക്കിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകയും. അടക്കിയുള്ള സംസാരങ്ങള്‍ക്കും ചിരികള്‍ക്കുമപ്പുറം മറ്റൊന്നും അവര്‍ക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു.

പെടുന്നനെയാണ് ഉറച്ച വിശ്വാസത്തോടെ 39കാരിയായ ഭഗവതി സംസാരിച്ച് തുടങ്ങിയത്. കാഴ്ചയില്‍ തീരെ മെലിഞ്ഞ്, തന്റെ 39നെ പ്രസന്നമായ മുഖത്തിലൊളിപ്പിച്ച് അവര്‍ പറഞ്ഞ് തുടങ്ങി. വര്‍ഷങ്ങളായി ഗാര്‍ഹിക പീഡനമെന്താണെന്ന് പോലും എനിക്കറിയില്ല. രോഷവും അലര്‍ച്ചകളും പ്രഹരങ്ങളും ഞാന്‍ ഏറ്റുവാങ്ങി.

കറിയില്‍ ഉപ്പ് കൂടിയാല്‍ പോലും മുഖത്തടിക്കുന്ന ഭര്‍ത്താവ്. അടി കഴിഞ്ഞാല്‍ പിന്നെ കിടക്കയിലേക്കുള്ള വലിച്ചിഴക്കലാണ്. അവസാനം എന്നെ നഗ്‌നയാക്കാന്‍ വേണ്ടിയാണ് അത്രയും നേരം അടിച്ചതെന്ന് തോന്നിപ്പോവും.

വിവാഹശേഷമുള്ള ബലാല്‍സംഗം പരസ്പര സമ്മതമില്ലാത്ത ലൈംഗിക ബന്ധം എന്നതില്‍ മാത്രമൊതുങ്ങുന്നു. അവിടെ കുറ്റം ചെയ്യുന്നയാള്‍ ഇരയുടെ പങ്കാളിയാണെന്നത് കൊണ്ടും ഇരയുടെ പ്രായം 15ല്‍ താഴെ അല്ല എന്നത് കൊണ്ടും അത് ഇന്ത്യന്‍ പീനല്‍ കോഡിന്റെ കാഴ്ചയില്‍ ബലാല്‍സംഗം ആവാതെ പോകുന്നു.

ഭര്‍ത്താക്കന്മാരാല്‍ ലൈംഗിക പീഡനമേല്‍ക്കുന്നവരാണ് വിവാഹം കഴിഞ്ഞ ഇന്ത്യയിലെ മൂന്നില്‍ രണ്ട് വിഭാഗം സ്ത്രീകളുമെന്ന് 2000ത്തിലെ യു.എന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ സര്‍വ്വേയില്‍ പറയുന്നു.

ഭര്‍ത്താക്കന്മാരാല്‍ ലൈംഗിക പീഡനമേല്‍ക്കുന്നവരാണ് വിവാഹം കഴിഞ്ഞ ഇന്ത്യയിലെ മൂന്നില്‍ രണ്ട് വിഭാഗം സ്ത്രീകളുമെന്ന് 2000ത്തിലെ യു.എന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ സര്‍വ്വേയില്‍ പറയുന്നു.

പങ്കാളികളില്‍ നിന്ന് മാനസികമായോ ശാരീരികമായോ പീഡനമേല്‍ക്കുന്നവരാണ് വിവാഹിതരും 15നും 49നും മദ്ധ്യേ പ്രായമുള്ളവരുമായ 40% സ്ത്രീകളുമെന്ന് 2005-06 ലെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ വെളിപ്പെടുത്തുന്നു. ഇത് ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലുമുള്ള ആകെ 1.25 ലക്ഷം സ്ത്രീകളുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന കണക്കാണ്.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജഗോരി എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ഗാര്‍ഹിക പീഡനത്തിനിരയായ സ്ത്രീകളുടെ സമാഗമത്തിലാണ് സ്വന്തം ഭര്‍ത്താക്കന്മാരാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പത്ത് സ്ത്രീകള്‍ ഒരുമിച്ച് കൂടിയത്.

ഭര്‍ത്താക്കന്മാരുടെ അനുവാദത്തിന് വേണ്ടി കാത്തിരുന്നെങ്കില്‍ ഇവിടെ ഈ പരിപാടിയില്‍ ഇങ്ങനെ നില്‍ക്കില്ലായിരുന്നുവെന്ന് പറഞ്ഞ് ചിരിക്കുന്നു ഭഗ്‌വതി. ബലാത്സംഗങ്ങളുടെ എണ്ണം ദല്‍ഹിയില്‍ നേരിയ തോതിലാണ് വര്‍ധിക്കുന്നതെങ്കിലും രാജ്യത്താകെ ഇത്തരം കേസുകളുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധനവുണ്ടാകുന്നു. എന്നാല്‍ ഈ സംഭവങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന ചര്‍ച്ചകളിലൊന്നും ഭര്‍ത്താക്കന്മാരാല്‍ ദിവസവും ബലാല്‍സംഗം ചെയ്യപ്പെടുന്നവര്‍ ഇല്ല.

അടുത്ത പേജില്‍ തുടരുന്നു

 

women

ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ഭര്‍ത്താവ് ബലം പ്രയോഗിച്ച് ബന്ധപ്പെടുകയും അടിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു.

-സ്മിത,35, ന്യൂദല്‍ഹി വിവാഹമോചിത

ഭാര്യയെ ലൈംഗിക വീഡിയോകള്‍ കാണിച്ച് അത് അനുകരിക്കാന്‍ നിര്‍ബന്ധിക്കുക, പ്രകൃതി വിരുദ്ധ രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക, അത്തരം സാഹചര്യങ്ങളില്‍ സംസാരത്തിലൂടെ അപമാനിക്കുക ഇതെല്ലാം വിവാഹ ശേഷമുള്ള ശാരീരിക പീഡനങ്ങളില്‍ പെടുന്നതാണ്. ഇത് ഒരു തുടര്‍ച്ചയായ ഒരു പ്രതിഭാസമാണെന്ന് അഭിഭാഷകയും ഫെമിനിസ്റ്റുമായ ഫ്‌ളേവിയ ആഗ്‌നസ് പറയുന്നു.

എന്നാല്‍ ഇന്ത്യയില്‍ ബലാത്സംഗം ഇരകളെ നിശബ്ദരും സംസ്‌കാര ശൂന്യരുമാക്കുന്നു. ഇവിടെ സ്ത്രീകള്‍ പൊതുവേ ഇത്തരം പീഡനങ്ങളോട് പ്രതികരിക്കാറുമില്ല.

ബലാത്സംഗം ഒരു കുറ്റമായി  കാണുന്നവര്‍ അതേ കുറ്റം വിവാഹശേഷമാവുമ്പോള്‍ അംഗീകരിക്കുന്നു. അസാധാരണമായ പെരുമാറ്റങ്ങളും ആഘാതങ്ങളുമെല്ലാം സാധാരണങ്ങളായ കാര്യങ്ങളായി മാറുന്നു.

ഭര്‍ത്താവിന്റെ രോഷത്തിന് എപ്പോള്‍ പാത്രമാവുമെന്നോര്‍ത്ത് സദാ അനിശ്ചിതത്തിലാവുന്ന, ഭയം ഒരു സാധാരണ വികാരം മാത്രമായി മാറുന്ന, ലൈംഗികതയോട് “ഇല്ല” എന്നൊരിക്കല്‍ പോലും പറയാന്‍ കഴിയാത്ത ഒരു ജീവിതത്തെക്കുറിച്ച് കുറിച്ച് സങ്കല്‍പിച്ച് നോക്കൂ.

ഭര്‍ത്താവിന്റെ രോഷത്തിന് എപ്പോള്‍ പാത്രമാവുമെന്നോര്‍ത്ത് സദാ അനിശ്ചിതത്തിലാവുന്ന, ഭയം ഒരു സാധാരണ വികാരം മാത്രമായി മാറുന്ന, ലൈംഗികതയോട് “ഇല്ല” എന്നൊരിക്കല്‍ പോലും പറയാന്‍ കഴിയാത്ത ഒരു ജീവിതത്തെക്കുറിച്ച് കുറിച്ച് സങ്കല്‍പിച്ച് നോക്കൂ.

ഭഗ്‌വതിയെ പോലെ അത്തരത്തില്‍ എല്ലാം സഹിച്ച് ജീവിക്കുന്നവരോട് ഒരു പക്ഷേ നമുക്ക് സഹാനുഭൂതി തോന്നിയേക്കാം. അല്ലെങ്കിലൊരു പക്ഷേ വെറുപ്പും അപമാനവും താങ്ങാനാവാതെ ആത്മഹത്യക്ക് ശ്രമിച്ച അനിതയെ പോലെ ആ മടുപ്പിന്റെ രുചി നുണയുമായിരിക്കും.

2005ലാണ് ലക്‌നൗ സ്വദേശിയായ അനിത വിവാഹിതയാവുന്നത്. വിവാഹം കഴിഞ്ഞ മുതല്‍ക്ക് തന്നെ പീഡനവും ആരംഭിച്ചു. രാത്രിയോ പകലോ എന്നില്ലാതെ ഭര്‍ത്താവ് സെക്‌സിലേര്‍പ്പെട്ട് കൊണ്ടിരുന്നു. പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും പോവാന്‍ അയാള്‍ അവരെ അനുവദിച്ചില്ല. അവര്‍ക്കിടയില്‍ മറ്റ് സംസാരങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ക്രമേണ രോഗങ്ങള്‍ അനിതയെ ക്ഷീണിതയാക്കി. അപ്പോഴും ഭര്‍ത്താവിന്റെ ലൈംഗിക പീഡനങ്ങളില്‍ നിന്ന് അനിത മോചിതയായിരുന്നില്ല. ഡോക്ടറുടെ കര്‍ശനമായ നിര്‍ദേശമുണ്ടായിട്ട് പോലും അയാള്‍ അവരുമായി ശാരീരിക ബന്ധം തുടര്‍ന്ന് പോന്നു. ഒരുപാട് തവണ അയാളോട് സംസാരിക്കാനും പ്രശ്‌നങ്ങള്‍ തീര്‍ക്കാനും ശ്രമിച്ചുവെന്നും എന്നാല്‍ അയാള്‍ ഇതിനൊന്നും തയ്യാറായിരുന്നില്ലെന്നും അനിത പറയുന്നു.

ആത്മഹത്യ മാത്രമാണ് രക്ഷ എന്ന് തോന്നി. അനിതക്ക് സുഹൃത്തുക്കളില്‍ നിന്നോ, കുടുംബാംഗങ്ങളില്‍ നിന്നോ യാതൊരു പിന്തുണയും ലഭിച്ചില്ല. ഞാന്‍ അവരോട് സഹായം അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ അവര്‍ അത് ശ്രദ്ധിച്ചത് പോലുമില്ല. “ധൈര്യം സംഭരിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഓടിപ്പോയപ്പോള്‍ പീഡിപ്പിക്കുന്ന ഭര്‍ത്താവിനൊപ്പം തന്നെ ജീവിക്കാനായിരുന്നു വീട്ടുകാര്‍ ഉപദേശിച്ചത്” അനിത പറയുന്നു.

അടുത്ത പേജില്‍ തുടരുന്നു

 

women2

ഒരു സിംഹം കാട്ടിലേക്ക് കടന്ന് വേണ്ടതെല്ലാം ചെയ്ത് തിരിച്ച് പോകുന്നത് പോലെയായിരുന്നു എന്റെ ഭര്‍ത്താവ് കിടപ്പറയിലേക്ക് വന്നിരുന്നത്. അയാളെ എതിര്‍ക്കാനാവുമായിരുന്നില്ല.

-സുജാത, 30, ഹൈദരാബാദ് വിവാഹമോചിത

പിന്നീട് അസോസിയേഷന്‍ ഫോര്‍ അഡ്വേക്കസി ആന്റ് ലീഗല്‍ ഇനീഷ്യേറ്റീവ്‌സ് (ആലി) എന്ന സംഘടനയുമായി ബന്ധപ്പെട്ടതോടെയാണ് അനിത ജീവിതത്തിലേക്ക് തിരികെ വന്നത്.

തുടര്‍ന്ന് ലക്‌നൗവിലെ ഒരുവനിതാ സംഘടന മുഖേന വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. പരസ്പര സമ്മതത്തോട് കൂടി വിവാഹ  ബന്ധം വേര്‍പെടുത്താമെന്ന് പറഞ്ഞ ഭര്‍ത്താവിനെതിരെ അനിതയെക്കൊണ്ട് കേസ് കൊടുപ്പിച്ചതും ഇവര്‍ തന്നെയാണ്.

സമൂഹത്തെ പേടിച്ച് പീഡിപ്പിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാന്‍ പോലും സ്ത്രീയെ കുടുംബങ്ങള്‍ അനുവദിക്കുന്നില്ല. ദല്‍ഹി കൂട്ടബലാല്‍സംഗത്തിന്റെ പശ്ചാത്തലത്തില്‍ ലൈംഗികാതിക്രമങ്ങളെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ ഉണ്ടായപ്പോഴെങ്കിലും ഇവര്‍ക്ക് വേണ്ടി സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാമായിരുന്നു.

എന്നാല്‍ ക്രിമിനല്‍ ഭേദഗതി ബില്ലില്‍ വിവാഹ ശേഷമുള്ള ബലാല്‍സംഗം ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അങ്ങനെ ഉള്‍പ്പെടുത്തിയാല്‍ കുടുംബ ബന്ധങ്ങളുടെ മൂല്യം നഷ്ടപ്പെടുമെന്നായിരുന്നു ക്രിമിനല്‍ ഭേദഗതി ബില്ലിന് വേണ്ടി വാദിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ പക്ഷം.

വിവാഹമെന്നത് ആണിന് പെണ്ണിന്റെ മേല്‍ കൊടുക്കപ്പെടുന്ന അവകാശവും അവള്‍ അവന്റെ പ്രോപ്പര്‍ട്ടിയും ആണല്ലോ. ഇത് പരമ്പരാഗതമായി വളച്ചൊടിച്ച് കൊണ്ടു വന്ന ലിംഗ സമവാക്യമാണ്.

വിവാഹമെന്നത് ആണിന് പെണ്ണിന്റെ മേല്‍ കൊടുക്കപ്പെടുന്ന അവകാശവും അവള്‍ അവന്റെ പ്രോപ്പര്‍ട്ടിയും ആണല്ലോ. ഇത് പരമ്പരാഗതമായി വളച്ചൊടിച്ച് കൊണ്ടു വന്ന ലിംഗ സമവാക്യമാണ്.

വിവാഹിതയായ ഒരു സ്ത്രീയുടെ ലൈംഗികത എന്ന് പറയുന്നത് പങ്കാളിയായ പുരുഷനെ ആനന്ദിപ്പിക്കുക എന്നതാണ്. അവള്‍ക്ക് സ്വയം അധികാരങ്ങളില്ല. സ്വന്തം ശരീരത്തില്‍ പോലും അവകാശമില്ല.

19ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലും യു.എസിലും സ്ത്രീകളുടെ അവകാശങ്ങള്‍ വിവാഹത്തോടെ ഭര്‍ത്താവിന് എഴുതി നല്‍കുന്ന പതിവുണ്ടായിരുന്നു. നിയമസാധുതയുള്ള വേശ്യാവൃത്തി എന്നാണ് ബ്രിട്ടീഷ് ഫെമിനിസ്റ്റുകള്‍ ഇതിനെ വിളിച്ചിരുന്നത്.

ഭഗ്‌വതിയുടെ ഭര്‍ത്താവും ഇത് പോലെ തന്നെയായിരുന്നു. അയാളുടെ ലൈംഗികാതിക്രമങ്ങളെ എതിര്‍ത്താല്‍ പിന്നെ ഭഗ്‌വതിക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണത്തിനും വസ്ത്രത്തിനും പണം നല്‍കുമായിരുന്നില്ല.

വിവാഹത്തിന് സമ്മതം ആവശ്യമാണെന്നിരിക്കെ സെക്‌സിനും ഈ മാനദണ്ഡമെന്ന നിയമത്തിന് വേണ്ടി തങ്ങള്‍ ശ്രമിച്ച് വരികയാണെന്ന് അഭിഭാഷകയായ ഇന്ദിര ജെയ്‌സിങ് പറയുന്നു.

ഭഗ്‌വതിയുടെ ഭര്‍ത്താവിനെ പോലെയുള്ളവരുടെ മനസ്ഥിതി വളരെ നിലവാരം കുറഞ്ഞതാണ്. അവരെ സംബന്ധിച്ചിടത്തോള ഭക്ഷണത്തിനും താമസത്തിനും പകരമാണ് സെക്‌സ്.

അടുത്ത പേജില്‍ തുടരുന്നു

 

women3

എനിക്കെന്റെ ഭര്‍ത്താവിനെ വലിയ പേടിയായിരുന്നു. പിന്നീട് എന്നോട് തന്നെ എനിക്ക് വളരെയധികം വെറുപ്പ് തോന്നിത്തുടങ്ങി. സ്വയം ഇല്ലാതാക്കാന്‍ ശ്രമിച്ചു.

-അനിത, 28, ഉന്നാവോ യു.പി, വിവാഹമോചിത

ലക്‌നൗവിലെ ഒരു സ്‌കൂള്‍ അധ്യാപിക തന്റെ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു “നിന്നെ കല്ല്യാണം കഴിക്കാന്‍ ഞാനൊരുപാട് പണം ചിലവഴിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിന്നോട് ബന്ധപ്പെടാന്‍ എനിക്ക് അവകാശവുമുണ്ട  എന്നാണ് എന്റെ ഭര്‍ത്താവ് പറയാറ്”.

അവര്‍ തന്റെ വിവാഹ ദിവസം ഓര്‍മ്മിക്കുന്നു. ഏഴ് തവണയാണ് ഭര്‍ത്താവ് ഇവരെ പീഡിപ്പിച്ചത്. കടുത്ത വേദന സഹിക്കാനാവാതെ അനങ്ങാനാവാതെ അവര്‍ കിടന്നു. എപ്പോള്‍ വേണമെങ്കിലും അയാള്‍ ഇതിനായി എന്നെ സമീപിക്കുമായിരുന്നു. ഒരു പക്ഷേ എനിക്ക് ആര്‍ത്തവമാവാം അതൊന്നും അയാള്‍ക്ക് പ്രശ്‌നമായിരുന്നില്ല.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് അയാള്‍ വളരെ മോശപ്പെട്ട വാക്കുകള്‍ ഉപയോഗിക്കും. തൊഴിക്കും. ഓറല്‍ സെക്‌സിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കും, അനുസരിച്ചില്ലെങ്കില്‍ അടിക്കും. വേദന കൊണ്ട് ഞാന്‍ അലറിയാല്‍ അയാള്‍ എനിക്ക് ഭ്രാന്താണെന്ന് മറ്റുള്ളവരോട് പറയും.

മാതാപിതാക്കളോട് പരാതി പറഞ്ഞപ്പോള്‍ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു പോകാനാണ് അവര്‍ ഉപദേശിച്ചത്. എന്നും മദ്യപിച്ചെത്തുന്ന അയാള്‍ കഠിനമായി ഉപദ്രവിക്കുമായിരുന്നു. പീഡനത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്നു.

മാതാപിതാക്കളോട് പരാതി പറഞ്ഞപ്പോള്‍ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു പോകാനാണ് അവര്‍ ഉപദേശിച്ചത്. എന്നും മദ്യപിച്ചെത്തുന്ന അയാള്‍ കഠിനമായി ഉപദ്രവിക്കുമായിരുന്നു. പീഡനത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്നു.

സ്‌നേഹം എന്നൊന്ന് അവരുടെ ബന്ധത്തിലുണ്ടായിരുന്നില്ല. “അതൊരു സാധാരണ ബന്ധപ്പെടലായിരുന്നില്ല. ബലാത്സംഗമായിരുന്നു” നേഹ പറയുന്നു. ഇപ്പോള്‍ ഇവര്‍ പരാതി നല്‍കിയത് പോലും കുടുംബത്തിന് പേടിയാണ്. “അയാള്‍ പണം കൊണ്ടും അധികാരം കൊണ്ടും എന്നെക്കാള്‍ ഉയരത്തിലാണ്. അത്തരത്തിലുള്ള ഒരാളെ  എന്നെപ്പോലെ ഒറ്റക്കൊരു പെണ്ണിന് എന്ത് ചെയ്യാനാവും? പോലീസ് ഞാന്‍ പറയുന്നത് കേള്‍ക്കുമോ?” ഇവര്‍ ചോദിക്കുന്നു.

പീഡനങ്ങളേറ്റ, ഏറ്റുകൊണ്ടിരിക്കുന്ന ഓരോ സ്ത്രീക്കും തീര്‍ത്തും നിസ്സഹായമായ ഈ അവസ്ഥ മനസിലാവും. എവിടെയും പോകാനില്ല. വിവാഹം മുറിച്ച് കളഞ്ഞതിന്റെ കളങ്കം ചാര്‍ത്തിത്തരുന്ന കുടുംബത്തിലേക്ക് പോകാനാവില്ല. അത് കൊണ്ട് തന്നെ എല്ലാത്തിനോടും പൊരുത്തപ്പെട്ട് പോവാനാണ് എല്ലാവരും ഉപദേശിക്കുക.

ഭഗ്‌വതി ജഗോരിയുടെ യോഗങ്ങള്‍ക്ക് പോകാനും സ്വന്തം കാലില്‍ നില്‍ക്കാനും തുടങ്ങിയപ്പോള്‍ വീട്ടുകാര്‍ ഭീഷണിപ്പെടുത്തി. ബന്ധുക്കള്‍ അവളെ അത്തരം ചിന്താഗതികളില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തി. ഞാന്‍ അതിന് വഴങ്ങാതിരിക്കുമ്പോള്‍ അവര്‍ക്ക് ദേഷ്യം വരും. അവര്‍ ഭര്‍ത്താവിനോട് എന്നെ വീണ്ടും അടിക്കാന്‍ ആവശ്യപ്പെടും.

പ്രായമോ സാമൂഹിക സാഹചര്യമോ ഇതിലൊരു ഘടകമേയല്ലെന്നാണ് 60കാരിയായ കാമേശ്വരിയുടെ അനുഭവം തെളിയിക്കുന്നത്. ആന്ധ്രാ പ്രദേശിലെ ഏലൂര്‍ സ്വദേശിയായ കാമേശ്വരി ഏറെക്കാലം ഭര്‍ത്താവിന്റെ പീഡനം സഹിച്ചു. അവസാനം 60ാം വയസില്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു.

അവരുടെ വയസായ അമ്മക്ക് അതൊരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ലായിരുന്നു.

എല്ലാ പീഡനങ്ങളേയും ചെറുത്ത്് നില്‍ക്കാന്‍ ധൈര്യം സംഭരിച്ചാല്‍ തന്നെ അവര്‍ പോലീസുമായി ഇടപെടേണ്ടി വരും. പീഡനമോ ബലാല്‍സംഗമോ പരാതിപ്പെടാന്‍ ചെല്ലുന്നവരോടുള്ള പോലീസുകാരുടെ പെരുമാറ്റം ഏറെ കുപ്രസിദ്ധമാണല്ലോ.

അടുത്ത പേജില്‍ തുടരുന്നു

 

women-5

ഭര്‍ത്താവ് ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് ഞാന്‍ നാല് ദിവസത്തോളം രക്തസ്രാവം വന്ന് കിടന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിചാരിച്ചു ഞാന്‍ മറ്റാരുടെയോ കൂടെ കിടന്ന് ഗര്‍ഭമായി എന്ന്. അയാള്‍ പീഡിപ്പിക്കുമ്പോള്‍ എതിര്‍ത്താല്‍ എന്റെ മക്കള്‍ പട്ടിണിയാവും.

-ജയ, 28, ലക്‌നൗ വിവാഹമോചിത

പരാതി നല്‍കാന്‍ പോലീസിനെ സമീപിച്ചപ്പോള്‍ അവര്‍ ഭര്‍ത്താവിന്റെ പക്ഷം ചേരുകയും തങ്ങളെ അപമാനിക്കുകയും ചെയ്തുവെന്ന്  സ്വന്തം അനുഭവത്തില്‍ നിന്നും മദന്‍പൂര്‍ ഖാദര്‍ സ്വദേശിയായ സ്ത്രീ പറയുന്നു.

പരാതിപ്പെടാന്‍ ചെന്ന തന്നെ പോലീസ് ആട്ടിപ്പായിച്ചുവെന്ന് ലക്‌നൗ സ്വദേശിയായ നേഹ പറയുന്നു. ആട്ടി വിട്ടതിന് പുറമേ അവരെന്നോട് ഭര്‍ത്താവിന്റെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കാനും പറഞ്ഞു.

ദല്‍ഹിയില്‍ ഗാര്‍ഹിക പീഡനത്തിനിരയായ നിരവധി സ്ത്രീകളാണ് പരാതിപ്പെടാന്‍ പോലുമാവാതെ കഴിയുന്നത്. എന്നാല്‍ പരാതിക്കാരികളോട് പോലീസ് ഇത്തരത്തില്‍ പെരുമാറുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും എന്ത് കൊണ്ടാണ് പോലീസില്‍ പരാതിപ്പെടാന്‍ സ്ത്രീകള്‍ തയ്യാറാവാത്തതെന്ന് തനിക്കറിയില്ല, അത് അവരോട് തന്നെ ചോദിക്കണമെന്നും ദല്‍ഹിയിലെ  വുമണ്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുമന്‍ നല്‍വ പറഞ്ഞു.

പോലീസിന്റേയും കുടുംബങ്ങളുടേയും നിരുത്തരവാദിത്തപരമായ പെരുമാറ്റം സ്ത്രീയെ സംബന്ധിച്ച് ഭര്‍ത്താവില്‍ നിന്നുണ്ടായ പീഡനങ്ങളുടെ തുടര്‍ച്ചയാണ്. അവളുടെ നിസ്സ ഹായവസ്ഥ ഇരയുടെ പോരായ്മയായി കണക്കിലെടുത്ത് അവള്‍ വീണ്ടും പീഡിപ്പിക്കപ്പെടുന്നു.

പോലീസിന്റേയും കുടുംബങ്ങളുടേയും നിരുത്തരവാദിത്തപരമായ പെരുമാറ്റം സ്ത്രീയെ സംബന്ധിച്ച് ഭര്‍ത്താവില്‍ നിന്നുണ്ടായ പീഡനങ്ങളുടെ തുടര്‍ച്ചയാണ്. അവളുടെ നിസ്സഹായവസ്ഥ ഇരയുടെ പോരായ്മയായി കണക്കിലെടുത്ത് അവള്‍ വീണ്ടും പീഡിപ്പിക്കപ്പെടുന്നു. ലൈംഗിതക്കപ്പുറം സ്വന്തം ഭാര്യയെ അറിയാത്തവരാണ് ഇവരില്‍ പല ഭര്‍ത്താക്കന്മാരും. മനുഷ്യരിലും താഴെയായ എന്തോ ഒന്നായിട്ടാണ് ഇവര്‍ ഭാര്യമാരെ കാണുന്നത്.

വിവാഹ ശേഷമുള്ള ബലാല്‍സംഗത്തേയും ലൈംഗിക പീഡനത്തേയും കുറിച്ച് പറയുമ്പോള്‍ അതിന് എത്രമാത്രം സ്വീകാര്യത ലഭിക്കുമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

സാംസ്‌കാരികമായും സാമൂഹികമായും വിവാഹത്തെ പവിത്രമായ ബന്ധമായിട്ടാണ് കണക്കാക്കി പോരുന്നത്. മാത്രമല്ല ഈ ബന്ധത്തിലുള്ള  ആണിന്റെ മേല്‍ക്കോയ്മയും ലിംഗ അസമത്വവും വരെ ഇവിടെ അംഗീകരിക്കപ്പെട്ട് കഴിഞ്ഞു.

ഇത് കണ്ട് ശീലിക്കുന്ന കുട്ടികളും ഇതേ രീതിയില്‍ ജീവിക്കുമെന്നും കുടുംബം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ ഇതാണെന്ന് ധരിച്ച വെക്കുകയും ചെയ്യുന്നുവെന്ന് സൈക്കോളജിസ്റ്റായ ഡോ.ഹരീഷ് ഷെട്ടി പറയുന്നു. അമ്മ എത്ര തവണയാണ് അച്ഛനോട് ദേഷ്യപ്പെടുന്നതെന്നും വീട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ അമ്മമാര്‍ എത്ര സഹിക്കുന്നുണ്ടെന്നും അവര്‍ കണ്ട് മനസ്സിലാക്കും.

ഭാവിയില്‍ പെണ്‍കുട്ടികള്‍ എല്ലായ്‌പോഴും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ക്ഷമയോടെ കഴിയുവാനും, ആണ്‍കുട്ടികള്‍ സ്ത്രീകളെ വിധേയരായി കാണാനും പഠിക്കും ഹരീഷ് പറയുന്നു.

ഭര്‍ത്താവിനെ കിടപ്പറയില്‍ സംതൃപ്തനാക്കല്‍ മാത്രമാണ് സ്ത്രീയുടെ കടമയെന്ന പാരമ്പര്യ ചിന്താഗതിക്കെതിരായാണ് നമ്മള്‍ പോരാടുന്നതെന്ന് ഹൈദരാബാദിലെ പ്രശസ്തയായ ഫെമിനിസ്റ്റ് സന്ധ്യാ റാണി വല്ലൂരിപ്പള്ളി പറയുന്നു. “സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ പേരില്‍ അറിയപ്പെടണമെന്ന ധാരണയില്‍ ജീവിക്കുന്നു. ലൈംഗികതയെ കുറിച്ച് സംസാരിക്കാനും മനസിലാക്കാനും അവള്‍ക്കെവിടെയാണ് ഇടമുള്ളത്?  അവളുടെ ആവശ്യങ്ങള്‍ എവിടെ പറയും?  ഇത്തരത്തിലുള്ള ഇടങ്ങള്‍ കണ്ടെത്തുന്ന സ്ത്രീകള്‍ക്കെതിരെ സമൂഹം തിരിയും” സന്ധ്യ പറയുന്നു.

അടുത്ത പേജില്‍ തുടരുന്നു

 

women-4

ഞാന്‍ എന്റെ ഭര്‍ത്താവിനെ എതിര്‍ത്തപ്പോള്‍ കുടുംബം പറഞ്ഞത് അയാളെ അനുസരിച്ച് അയാളെ സന്തോഷിപ്പിച്ച് കഴിയാനാണ്.
ആറ് വര്‍ഷമായി ഒരേ വീട്ടില്‍ രണ്ട് മുറികളിലായി ഞാനും ഭര്‍ത്താവും  ജീവിക്കുന്നു.

-ഭഗ്‌വതി, 39,  ന്യൂദല്‍ഹി

സ്ത്രീയുടെ ലൈംഗികതയോട് ഇപ്പോഴും സമകാലിക ഇന്ത്യക്ക് ഒരു തരം സാംസ്‌കാരിക ശത്രുതയാണുള്ളത്. അവര്‍ ഒരിക്കലും സെക്‌സ് തുടങ്ങി വെക്കുന്നവരാവരുത്. അങ്ങനെയാണെങ്കില്‍ അവര്‍ക്കെന്തെങ്കിലും പ്രശ്‌നം കാണും ഇതാണ് പൊതു മനോഭാവം.

ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരു കടമ മാത്രമാണെന്ന് വിവാഹത്തിന് മുമ്പ് തന്നെ തങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ തങ്ങളുടെ അനുവാദത്തിന് വേണ്ടി അവര്‍ കാത്ത് നില്‍ക്കേണ്ടതില്ലല്ലോ ഭഗ്‌വതി പറയുന്നു.

സ്ത്രീകളും വിവാഹത്തില്‍ നിന്ന ചിലത് പ്രതീക്ഷിക്കുന്നുണ്ട്. ഒരു സ്ത്രീ ആദ്യം അവളുടെ ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിക്കുന്നത് നല്ല വാക്കുകളാണ്. അല്‍പം സ്‌നേഹം പരസ്പര ധാരണ ആവശ്യങ്ങള്‍ കണ്ടറിയാനുള്ള മനസ് ഇതെല്ലാം ഇവര്‍ സ്വപ്‌നം കാണുന്നു.

സ്ത്രീയുടെ ലൈംഗികതയോട് ഇപ്പോഴും സമകാലിക ഇന്ത്യക്ക് ഒരു തരം സാംസ്‌കാരിക ശത്രുതയാണുള്ളത്. അവര്‍ ഒരിക്കലും സെക്‌സ് തുടങ്ങി വെക്കുന്നവരാവരുത്. അങ്ങനെയാണെങ്കില്‍ അവര്‍ക്കെന്തെങ്കിലും പ്രശ്‌നം കാണും ഇതാണ് പൊതു മനോഭാവം.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഇവര്‍ക്കും സംതൃപ്തി ലഭിക്കണം. വളരെ അപൂര്‍വമായേ അങ്ങനെ സംഭവിക്കാറുള്ളൂവെന്ന് ഇവര്‍ പറയുന്നു.

തന്റെ ഭര്‍ത്താവ് തന്നെ അപൂര്‍വമായേ ചുംബിച്ചിട്ടുള്ളു എന്ന് ഇവരില്‍ പലരും പറയുന്നു. സെക്‌സിന്റെ ആസ്വാദനം സ്ത്രീക്ക് കൂടിയുള്ളതാണെന്ന് തങ്ങളുടെ സംഘടന ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്ന് ജഗോരിയിലെ വളണ്ടിയര്‍ കൂടിയായ ഫരീദ അവകാശപ്പെടുന്നു.

“പുരുഷന് നല്‍കാനാവുന്ന ഏറ്റവും വലിയ സന്തോഷത്തെ അവന്‍ തന്നെ നശിപ്പിക്കുന്നു. സ്ത്രീകളുടെ പ്രശ്‌നം ആരംഭിക്കുന്നതും അവസാനിക്കുന്നതും കിടപ്പറയില്‍ നിന്നാണ്” ഫരീദ പറയുന്നു. തന്റെ ഭര്‍ത്താവിന് ഇക്കാര്യത്തില്‍ നേരിയ മാറ്റങ്ങളുണ്ടെന്നും ഫരീദ പറയുന്നു.

ലൈംഗികാവശ്യങ്ങളെ കുറിച്ച് പരസ്പരം സംസാരിക്കലാണ് ഏറ്റവും അത്യാവശ്യമെന്ന് ഡോ.ഷെട്ടി അഭിപ്രായപ്പെടുന്നു. പലപ്പോഴും തന്റെ ഭാര്യയെ ഒന്ന് ചുംബിക്കുക കൂടി ചെയ്യാത്ത ഭര്‍ത്താക്കന്മാരാണ് അധികവും.

ഭാര്യമാരുടെ മുന്നില്‍ നടക്കുന്നതിനെക്കാളും നല്ലത് അവരുടെ കൂടെ നടക്കുന്നതാണ്. ഭാര്യമാരെ ചേര്‍ത്ത് പിടിച്ച് അവരെ ചുംബിക്കുവാനും സന്തോഷിപ്പിക്കുവാനും കഴിഞ്ഞാല്‍ ആണെന്ന “ഉയര്‍ന്ന” തലത്തില്‍ നിന്ന് താഴേക്കെത്താന്‍ അവര്‍ക്ക് കഴിയും.

അടുത്ത പേജില്‍ തുടരുന്നു

 

women6

എന്നെ ബലാല്‍സംഗം ചെയ്യുകയാണെന്ന് ഭര്‍ത്താവ് തുറന്ന് സമ്മതിക്കാറുണ്ട്. എന്നെ അപമാനിക്കണമെന്ന് അയാള്‍ പറയും. അവസാനം ഞങ്ങള്‍ വഴക്ക് കൂടിയ സമയത്ത് അയള്‍ ഒരു മരക്കഷ്ണം എന്റെ യോനിയിലൂടെ കുത്തിക്കയറ്റുകയും എന്റെ തലക്കടിക്കുകയും ചെയ്തു.


-പ്രഭ, 40, ലക്‌നൗ വിവാഹ മോചിത

ലൈംഗികത എന്നത് പുരുഷന്റെ പ്രത്യേകാധികാര പരിധിയില്‍ വരുന്ന ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. 32 കാരിയായ വിനീത പറയുന്നു “ബലം പ്രയോഗിച്ചാണ് ഭര്‍ത്താവ് ഞാനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാറ്. എനിക്ക് ആ സമയങ്ങളില്‍ ഒന്നും തോന്നാറില്ല.

എപ്പോഴെങ്കിലും ഞാന്‍ അത് ആസ്വദിക്കുന്നു എന്ന തോന്നിയാല്‍ അയാള്‍ക്ക് ദേഷ്യം വരും. അഥവാ താത്പര്യമില്ലെന്് പറഞ്ഞാല്‍ എനിക്ക മറ്റേതോ പുരുഷനുമായി ബന്ധമുണ്ടെന്ന പറയും. ബൈക്കില്‍ പോകുമ്പോള്‍ തലയൊന്ന് ചരിച്ചാല്‍ ആരെ നോക്കുകയാണെന്ന ചോദിച്ച് പരസ്യമായി അലറും”.

അയാള്‍ വിനീതയെ നിരന്തരം അടിക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തു. “അടിച്ചതിന് ശേഷം എത്ര വേദനിച്ചു എന്ന് ചോദിക്കും. ഞാന്‍ കറുത്തിട്ടാണ് പ്രായമായി എന്നെല്ലാം പറയും”. വിനീതയുടെ സഹോദരനാണ് വിനീതയെ   അവിടെ നിന്നും രക്ഷപ്പെടുത്തിയത്. ഇപ്പോള്‍ ഭര്‍ത്താവിനെതിരെ കേസ് നല്‍കിയിരിക്കുകയാണ് വിനീത.

ഇന്ത്യയിലെ സ്ത്രീകള്‍ വിവാഹ ശേഷമുള്ള പീഡനത്തെ കുറിച്ച് പുറത്ത് പറയാറില്ല. പുറത്ത് പറയുന്നവരെക്കാള്‍ എത്രയോ ഇരട്ടിയാണ് നിശബ്ദമായി ഇത് സഹിക്കുന്നവര്‍. തകര്‍ന്ന വിവാഹ ബന്ധത്തെ പലരും ഭയക്കുന്നു.

വിനീതയുടെ കേസിലേത് പോലെ പീഡനം പലപ്പോഴും കേവലമൊരു  ശാരീരിക പ്രശ്‌നം മാത്രമല്ല. മാനസികമായ ഒരു പീഡനം കൂടിയാണ്.

കിടപ്പറയിലും വീട്ടിലുമൊന്നും തങ്ങള്‍ അത്ര പോരെന്നാണ് പൊതുവില്‍ സ്ത്രീകളുടെ ധാരണ. ഏത് കുറവുകളുടെയും ഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ്. “രാത്രിയില്‍ കിടപ്പറയില്‍ “നോ” എന്ന് പറഞ്ഞാല്‍ പിന്നീട് കുട്ടികള്‍ക്ക് കഴിക്കാന്‍ ഭക്ഷണമോ ഉടുക്കാന്‍ വസ്ത്രമോ കിട്ടുകയില്ല” അഡ്വ. ഫ്‌ളേവിയ പറയുന്നു.

“കുട്ടികള്‍ക്ക് നല്‍കാന്‍ ഭക്ഷണമോ അവരെ പഠിപ്പിക്കാന്‍ പണമോ ഇല്ലാതാവുന്ന അവസ്ഥയില്‍ സ്ത്രീകള്‍ എന്തചെയ്യും? ” ഫ്‌ളേവിയ ചോദിക്കുന്നു.

സ്ത്രീകളെ തകര്‍ക്കാന്‍ പീഡകരായ ഭര്‍ത്താക്കന്മാര്‍ ഇറക്കുന്ന സ്ഥിരം തന്ത്രമാണിത്.

ഇന്ത്യയിലെ സ്ത്രീകള്‍ വിവാഹ ശേഷമുള്ള പീഡനത്തെ കുറിച്ച് പുറത്ത് പറയാറില്ല. പുറത്ത് പറയുന്നവരെക്കാള്‍ എത്രയോ ഇരട്ടിയാണ് നിശബ്ദമായി ഇത് സഹിക്കുന്നവര്‍. തകര്‍ന്ന വിവാഹ ബന്ധത്തെ പലരും ഭയക്കുന്നു. ജീവിക്കുവാനുള്ള പണത്തിന് വേണ്ടി ഭര്‍ത്താക്കന്മാരെ ആശ്രയിക്കുന്നവര്‍, മറ്റെവിടെയും പോകാനില്ലാത്തവര്‍. തിരിച്ച് പോയാല്‍ സ്വന്തം കുടുംബങ്ങളാല്‍ പോലും സ്വീകരിക്കപ്പെടാത്തവര്‍.

പീഡനങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സാമൂഹിക പ്രവര്‍ത്തകരെയോ പോലീസിനെയോ സമീപിച്ചാലും ഒരു പക്ഷേ ഭര്‍ത്താക്കന്മാരുടെ അടുത്തേക്ക് മടങ്ങിപ്പോവാനുള്ള ഉപദേശമായിരിക്കും ലഭിക്കുക.

ബംഗലൂരു സ്വദേശിയായ ശ്രുതി എന്ന ദളിത് യുവതിക്ക് സംഭവിച്ചത് ഇതാണ്. പരാതി നല്‍കി ഒരു മാസത്തിനകം ശ്രുതിക്ക് പരാതി പിന്‍വലിക്കേണ്ടി വന്നു.

അടുത്ത പേജില്‍ തുടരുന്നു

 

women7

ഭര്‍ത്താവിന്റെ അടി ഭാര്യ കൊള്ളുന്നത് അത്ര വലിയ കാര്യമല്ലെന്നാണ് എന്റെ ഭര്‍ത്താവ് പറയുന്നത്. അയാളെന്നെ അടിച്ചതിന് ശേഷം പറയും എനിക്കാണ് നിന്റെ ശരീരത്തില്‍ സര്‍വ്വാധികാരമെന്ന്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഞാന്‍ ആസ്വദിച്ചാല്‍ അയാള്‍ക്ക് ദേഷ്യം വരും.

-വിനീത, 32, ലക്‌നൗ വിവാഹമോചിത

ഭര്‍ത്താക്കന്മാര്‍ ഇല്ലാത്തതിനേക്കാള്‍ നല്ലത് പീഡിപ്പിക്കുന്ന ഒരു ഭര്‍ത്താവെങ്കിലും ഉണ്ടായിരിക്കുന്നതാണെന്ന് ഡോ. ഷെട്ടി അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് തനിയെ ജീവിക്കാന്‍ കഴിയില്ലെന്നതാണ് അദ്ദേഹം അതിന് കണ്ടെത്തുന്ന കാരണം.

സ്ത്രീകള്‍ വിവാഹത്തിന്റെ “പവിത്രത” സൂക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുന്നു. ഒറ്റക്ക് ജീവിച്ചാല്‍  മറ്റുള്ളവരുടെ കണ്ണില്‍ അവര്‍ യഥേഷ്ടം ഉപയോഗിക്കപ്പെടാനുള്ള ലൈംഗിക വസ്തുക്കള്‍ മാത്രമാവുന്നു.

“ഇത് ആണിന്റെ ലോകമാണ്. ഭര്‍ത്താവില്ലാത്തവള്‍ എന്ന് പറഞ്ഞാല്‍ തന്നെ അവള്‍ ദുര്‍ബലയാവുന്നു. അത് കൊണ്ടുതന്നെയാണ് ക്രിമിനല്‍ കേസ് കൊടുക്കാതെ ഞാന്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതും” അനിത പറയുന്നു.

ഇതൊരു ക്ലാസ് പ്രശ്‌നം കൂടിയാണ്. വര്‍ക്കിങ് ക്ലാസ് നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നു  ജഗോരിയിലെ കൗണ്‍സിലറായ മധു പറയുന്നു. എന്നാല്‍ അപ്പര്‍ മിഡില്‍ ക്ലാസ് സ്ത്രീകള്‍ തീര്‍ത്തും നിശബ്ദരാണ്. അവരെ സംബന്ധിച്ച് വിവാഹം സമൂഹത്തിലെ സ്ഥാനത്തിന്റേയും ബഹുമാനത്തിന്റേയും ഐശ്വര്യത്തിന്റേയുമെല്ലാം പ്രതീകമാണ്.

ഭര്‍ത്താക്കന്മാര്‍ ഇല്ലാത്തതിനേക്കാള്‍ നല്ലത് പീഡിപ്പിക്കുന്ന ഒരു ഭര്‍ത്താവെങ്കിലും ഉണ്ടായിരിക്കുന്നതാണെന്ന് ഡോ. ഷെട്ടി അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് തനിയെ ജീവിക്കാന്‍ കഴിയില്ലെന്നതാണ് അദ്ദേഹം അതിന് കണ്ടെത്തുന്ന കാരണം.

വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ കൂടി ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്നുവെന്നത് അത്ഭുതമാണെന്ന് എ.എ.എല്‍.ഐ (ആലി)യുടെ ലക്‌നൗ പ്രോഗ്രാം ഓഫീസര്‍ പറയുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ ക്ലാസിന്റെ പരിധിയില്‍ മാത്രം പറയുന്നത് ശരിയല്ലെന്നാണ് മുംബൈയിലെ സെക്‌സോളജിസ്റ്റ് ഡോ. മഹീന്ദ്ര വാത്സ പറയുന്നത്. നിശ്ചയദാര്‍ഢ്യമുള്ള, സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധമുള്ള എത്രയോ സ്ത്രീകളെ താന്‍ കാണുന്നുവെന്ന് വാത്സ സാക്ഷ്യപ്പെടുത്തുന്നു.

വിവാഹ ശേഷമുള്ള പീഡനങ്ങളുള്‍പ്പെടെ എല്ലാ പീഡനങ്ങളും ഒറ്റ നിയമത്തിന്റെ കീഴില്‍ വരണമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. പരാതികള്‍ക്കൊപ്പം ശാരീരിക പീഡനങ്ങള്‍ പുറത്ത് പറയാതിരിക്കുന്നവര്‍ക്കും ഇത് ഏറെ പ്രയോജനകരമാണെന്നാണ് ഇവരുടെ അഭിപ്രായം.

നിലവിലുള്ള നിയമങ്ങള്‍ പുനരധിവാസവും സുരക്ഷയുമെല്ലാം ഉറപ്പ് വരുത്തുന്നുണ്ട്. എന്നാല്‍ ചിലര്‍ക്കെങ്കിലും കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ വകുപ്പില്‍ പരാതി നല്‍കണമെന്നുണ്ട്. തമിഴ് നാട്ടില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ ഭര്‍ത്താവ് ബലാല്‍സംഗം ചെയ്തു. ഇതിനെതിരെ പരാതിപ്പെടാന്‍ അദ്ദേഹത്തിന് 18 മാസം വേണ്ടി വന്നു. ഇതെല്ലാം നിയമത്തിന്റെ അപര്യാപ്തത മൂലമാണ്.

പുരുഷനും സ്ത്രീയും ഒരുമിച്ചാണ് വിവാഹശേഷമുള്ള ബലാല്‍സംഗങ്ങള്‍ ഉണ്ടാക്കുന്നത്. സ്ത്രീശരീരം തനിക്ക് എന്തും ചെയ്യാനുള്ളതാണെന്ന് പുരുഷന്‍ വിശ്വസിക്കുന്നു. ആണ്‍മക്കളെ അത്തരത്തില്‍ ട്രെയിന്‍ ചെയ്യിക്കുന്നു. ലൈംഗിക അസന്തുലിതാവസ്ഥ നില നിര്‍ത്തുന്നതിനായി സ്ത്രീയും ശ്രമിക്കുന്നു. മകളെ സഹായിക്കാതെയും മരുമകളെ വൈരാഗ്യത്തോടെ കണ്ടുകൊണ്ടും അവര്‍ വ്യവസ്ഥിതിയെ ബലപ്പെടുത്തുന്നു.

അടുത്ത പേജില്‍ തുടരുന്നു

 

women8

എന്റെ ഭര്‍ത്താവ് എന്നെ ബലാല്‍സംഗം ചെയ്യുമെന്നും ഡിവോഴ്‌സ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മറ്റൊരു കിടക്കയില്‍ ഉറങ്ങുകയും ചെയ്യും. ഞങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടില്ലെന്ന് ആളുകള്‍ കരുതുകയുമില്ല.

-രാധ, 25, ന്യൂദല്‍ഹി വിവാഹമോചിത

നമ്മുടെ സംസ്‌കാരം പൗരുഷത്തെ എത്തരത്തിലാണ് പരുവപ്പെടുത്തിയിട്ടുള്ളതെന്നതിനെ അനുസരിച്ചാണ്  പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതെന്ന് മെന്‍ എഗയ്ന്‍സ്റ്റ് വയലന്‍സ് ആന്റ് അബ്യൂസ് (എം.എ.വി.എ) പ്രവര്‍ത്തകന്‍ ഹാരിഷ് സദാനി പറയുന്നു.

2012ല്‍ പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ യൂനിസെഫ് നടത്തിയ ഒരു സര്‍വ്വെയെ കുറിച്ച് സദാനി പറയുന്നു. ഇന്ത്യയിലെ 57% ആണ്‍കുട്ടികളും 53% പെണ്‍കുട്ടികളും ഭര്‍ത്താവ് ഭാര്യയെ അടിക്കുന്നതില്‍ തെറ്റ് കാണുന്നില്ലെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.

അഞ്ചില്‍ ഒരു പുരുഷന്‍ ഭാര്യയെ സെക്‌സിന് വേണ്ടി നിര്‍ബന്ധിക്കുന്നതായി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ഓണ്‍ വിമണ്‍ 2011ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

സിനിമയും, പാട്ടും, വീടുകളില്‍ നിന്ന് ലഭിക്കുന്ന പരിശീലനവുമെല്ലാം തങ്ങള്‍ക്ക് സെക്‌സിനുള്ള ലൈസന്‍സ് ഉണ്ടെന്ന് ആണിനെക്കൊണ്ട് പറയിക്കുന്നതാണെന്ന് സദാനി പറയുന്നു.

പഴകിയ അപ്രധാനമായ പുരുഷമേധാവിത്വത്തെ സംരക്ഷിച്ച് പോരാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാറ്റത്തെ എതിര്‍ക്കുന്ന, സ്ത്രീ ലൈംഗികതയോട് നിസ്സംഗത പുലര്‍ത്തുന്ന, അന്യായമായ, തുലനമില്ലാത്ത, ഈ വിവാഹത്തെയാണോ  ശ്രേഷ്ഠമായി വച്ച് പുലര്‍ത്തേണ്ടത്?

പോപ് കള്‍ച്ചറിനെയോ മദ്യത്തിനേയോ കുറ്റപ്പെടുത്തി ഈ പ്രശ്‌നത്തിന് ഉത്തരം കണ്ടെത്താനാവില്ല. പുരുഷനും സ്ത്രീക്കും പരസ്പരമുള്ള ലൈംഗിക കാഴ്ചപ്പാടുകളെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അവസരം വേണം. പൗരുഷമെന്നതിനെ പുനര്‍ നിര്‍വചിക്കാന്‍ പുതിയ ആണ്‍തലമുറക്ക് കഴിയണം. മിക്ക ഫെമിനിസ്റ്റുകളും പുരുഷന്മാരെ അവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണുന്നില്ല സദാനി പറയുന്നു.

മാവയുമായി സഹകരിച്ച് ഇപ്പോള്‍ സദാനി വിവാഹിതരാവാന്‍ പോകുന്നവര്‍ക്ക് വേണ്ടി ഒരു വര്‍ക്ക് ഷോപ്പ് നടത്തി വരുന്നുണ്ട്. പങ്കാളികളോട് നന്നായി പെരുമാറാന്‍ ഈ വര്‍ക്ക് ഷോപ്പ് പുരുഷന്മാരെ പരിശീലിപ്പിക്കുന്നു.

ഇന്ത്യയില്‍ ദാമ്പത്യ ബന്ധത്തില്‍ സ്ത്രീയുടെ സുഖത്തിനും സംതൃപ്തിക്കും യാതൊരു മൂല്യവുമില്ലെന്നും ആരേയും ആശ്രയിക്കേണ്ട ആവശ്യമില്ലാത്ത സ്ത്രീകളടക്കം പുരുഷന്റെ കാല്‍ക്കീഴില്‍ ജീവിക്കുവാനും എപ്പോഴും അവനെ പ്രീതിപ്പെടുത്തുവാനും ശ്രമിക്കുന്നും എഴുത്തുകാരിയായ മല്ലിക ഗാര്‍ഗ് പറയുന്നു.

വിവാഹ ശേഷമുള്ള പീഡനങ്ങളെ ക്രിമിനല്‍ കുറ്റമായി കാണാനുള്ള വൈമനസ്യം വിവാഹം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന ചോദ്യം നിരന്തരം ഉയര്‍ത്തുന്നു. ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിനെ ജയിലിലടക്കുന്നതിലൂടെ തകര്‍ന്ന് പോവുമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി അവകാശപ്പെടുന്ന പരമ്പരാഗത കുടുംബമൂല്യങ്ങളെന്താണ് ?

പഴകിയ അപ്രധാനമായ പുരുഷമേധാവിത്വത്തെ സംരക്ഷിച്ച് പോരാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാറ്റത്തെ എതിര്‍ക്കുന്ന, സ്ത്രീ ലൈംഗികതയോട് നിസ്സംഗത പുലര്‍ത്തുന്ന, അന്യായമായ, തുലനമില്ലാത്ത, ഈ വിവാഹത്തെയാണോ  ശ്രേഷ്ഠമായി വച്ച് പുലര്‍ത്തേണ്ടത്?

പരമ്പരാഗത മൂല്യങ്ങള്‍ എന്ന് പറഞ്ഞാല്‍ ആണിന് അവന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് മാത്രം ഉപയോഗിക്കാനാണെങ്കില്‍ ആ മൂല്യങ്ങള്‍ എത്രയും വേഗം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയപ്പെടേണ്ടതാണ്.

കടപ്പാട്: തെഹല്‍ക്ക