ന്യൂദല്‍ഹി: തന്റെ സര്‍ക്കാരിന്റേത് മികച്ച പ്രവര്‍ത്തനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സാമ്പത്തികം, സുരക്ഷ, സാമൂഹ്യനീതി, വിദേശനയം എന്നീ കാര്യങ്ങളില്‍ ഗവണ്‍മെന്റിന് നന്നായിത്തന്നെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും അതുകൊണ്ട് 2019 ലോക് സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ സാധിക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
ALSO READ: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യഭ്യാസ സംവരണവുമായി സംസ്ഥാനസര്‍ക്കാര്‍
നിലനില്‍പ്പിന് വേണ്ടിയുള്ള ശ്രമങ്ങള്‍ മാത്രമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സഖ്യത്തിന് ശ്രമിക്കാന്‍ നരേന്ദ്ര മോദി കൂട്ടിച്ചേത്തു. സ്വരാജ്യ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രധാനമന്ത്രി അഭിപ്രായ പ്രകടനം നടത്തിയത്.
ALSO READ: ഇബ്രാഹിമോവിച്ച് ഇല്ലാത്തത് സ്വീഡന്റെ കരുത്ത് കൂട്ടി: സ്വീഡിഷ് ക്യാപ്റ്റന്‍
പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്ന ഒരേ ഒരു ഘടകം മോദി വിരുദ്ധത ആണെന്നും, തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും നീക്കുന്നതില്‍ കവിഞ്ഞ ലക്ഷ്യങ്ങള്‍ ഒന്നും പ്രതിപക്ഷത്തിനില്ലെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു.
ALSO READ: ഇന്ധനത്തെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ കേരളം പിന്തുണക്കില്ല; തോമസ് ഐസക്ക്
കോണ്‍ഗ്രസ് ഇപ്പോള്‍ വെറും പ്രാദേശികപ്പാര്‍ട്ടി മാത്രമാണെന്നും, പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതില്‍ അവര്‍ക്ക് പ്രധാന പങ്ക് വഹിക്കാന്‍ സാധിക്കുന്നില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെടുന്നുണ്ട്.
തിരഞ്ഞെടുപ്പില്‍ ഒരു വശത്ത് വികസനവും ഭരണവും മറുവശത്ത് കുഴപ്പങ്ങളും ആണെന്നും മോദി കോണ്‍ഗ്രസിനേയും പ്രതിപക്ഷ കക്ഷികളേയും പരിഹസിച്ചുകൊണ്ട് പറഞ്ഞു.