|

നിയമസഭയില്‍ സ്പീക്കര്‍ക്ക് ഫ്‌ളൈയിങ് കിസ്സ്; ഒഡിഷയിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ പ്രവൃത്തി വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ഒഡിഷ നിയമസഭയില്‍ സ്പീക്കര്‍ക്ക് ഫ്‌ളൈയിങ് കിസ്സ് നല്‍കിയ കോണ്‍ഗ്രസ് എം.എല്‍.എ താരാപ്രസാദ് ബഹിനിപതിയുടെ പ്രവൃത്തി വൈറലാകുന്നു. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ സംസാരിക്കുന്നതിനുള്ള അനുമതി നല്‍കിയതിനായിരുന്നു ഇതെന്ന് എം.എല്‍.എ താരാപ്രസാദ് ബഹിനിപതി വ്യക്തമാക്കിയിട്ടുണ്ട്.

ജെയ്പുര്‍ എം.എല്‍.എ കൂടിയായ ബഹിനിപതിയാണ് സ്പീക്കര്‍ എസ്.എന്‍ പാത്രോയ്ക്ക് ഫ്‌ളൈയിങ് കിസ്സ് നല്‍കിയത്. ഇത് സ്പീക്കറെ അപമാനിക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും നന്ദിപ്രകടനം മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞതായി ഒറീസപോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

‘ഞാന്‍ സ്പീക്കര്‍ക്കു നന്ദി പറയാന്‍ ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് അദ്ദേഹത്തിന് ഫ്‌ളൈയിങ് കിസ്സ് നല്‍കിയത്. എന്റെ മണ്ഡലത്തിലെ പിന്നാക്ക മേഖലകളിലെ പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ സഭയില്‍ 147 അംഗങ്ങളില്‍ ഏറ്റവും ആദ്യം എനിക്ക് അവസരം നല്‍കിയതിന് അദ്ദേഹത്തിനോട് എനിക്കു നന്ദിയുണ്ട്.’- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞയാഴ്ച നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം ചെയ്ത പ്രവൃത്തിയും ഏറെ ചര്‍ച്ചയായിരുന്നു. സമ്മേളനം തുടങ്ങി ആദ്യദിവസം തന്നെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ അടുത്തെത്തി, ‘സാര്‍ താങ്കള്‍ സന്തോഷവാനാണോ?’ എന്നാണ് ബഹിനിപതി ചോദിച്ചത്. ഞാന്‍ വളരെ സന്തോഷവാനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിനിടെ ജനങ്ങളോടു ‘നിങ്ങളൊക്കെ സന്തോഷത്തിലല്ലേ’ എന്ന് മുഖ്യമന്ത്രി ചോദിച്ചതിനെ പരിഹസിച്ചായിരുന്നു ബഹിനിപതിയുടെ ചോദ്യം. മുഖ്യമന്ത്രിയുടെ ജനങ്ങളോടുള്ള ഈ ചോദ്യം തെരഞ്ഞെടുപ്പില്‍ പ്രചാരണ മുദ്രാവാക്യമായി ഏറ്റെടുത്ത് ബി.ജെ.ഡി ടീഷര്‍ട്ടുകളില്‍ എഴുതിച്ചേര്‍ത്തിരുന്നു.

Latest Stories

Video Stories