| Sunday, 4th February 2024, 2:23 pm

പോരാട്ടം സഞ്ജീവിന് വേണ്ടി മാത്രമല്ല, അന്യായമായി തടവിലാക്കപ്പെട്ട മുഴുവനാളുകൾക്കും വേണ്ടി: ശ്വേത ഭട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : സഞ്ജീവ് ഭട്ടിന് മാത്രമല്ല, രാജ്യത്ത് അന്യായമായി തടവിലാക്കപ്പെട്ട മുഴുവനാളുകൾക്കും നീതി ലഭ്യമാകുന്നത് വരെ പോരാട്ടം തുടരുമെന്ന് സഞ്ജീവ് ഭട്ടിന്റെ പങ്കാളി ശ്വേത ഭട്ട്.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഡിഗ്നിറ്റി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്വേത ഭട്ട്.

‘സഞ്ജീവ് ഭട്ടിനെ തടവിലാക്കിയത് കൊണ്ട് അദ്ദേഹം പറഞ്ഞ സത്യം ഇല്ലാതാകില്ല. ഭരണകൂടം ആവശ്യപ്പെടുന്നത് അവർക്ക് വിധേയപ്പെടാനാണ്. നീതിക്ക് വേണ്ടിയുള്ള ശബ്ദങ്ങളെ ഭയപ്പെടുത്തി നിശബ്ദമാക്കാൻ കഴിയില്ല എന്നതാണ് സഞ്ജീവ് ഭട്ട് പകർന്ന പാഠം.

ഗുജറാത്ത് വംശഹത്യക്ക് പിന്നിൽ നരേന്ദ്ര മോദിയാണെന്ന് സത്യവാങ്മൂലം നൽകിയതിന്റെ പേരിലാണ് ഹിന്ദുത്വ ഭരണകൂടം മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെ ജയിലഴിക്കുള്ളിലാക്കിയത്.

രണ്ടായിരത്തിലധികം വിദ്യാർത്ഥി-യുവജനങ്ങൾ അണിനിരക്കുന്ന കോൺഫറൻസിൽ വിവിധ സെക്ഷനുകളിലായി ഉമർ ഖാലിദിന്റെ കുടുംബം, വിനായകന്റെ കുടുംബം, ഫ്രറ്റേണിറ്റി ദേശിയ പ്രസിഡന്റ്‌ ആസിം ഖാൻ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്, സിനിമ സംവിധയകൻ അരുൺ രാജ്, ലീലാ സന്തോഷ്, കണ്ണൻ സിദ്ധാർത്ഥ്, ഹർഷദ്, മുൻ ദേശിയ പ്രസിഡന്റുമാരായ അൻസാർ അബൂബക്കർ, ഷംസീർ ഇബ്റാഹീം, തിരക്കഥാകൃത്തും സംവിധയാകനുമായ മുഹ്സിൻ പരാരി, ഡോ. സാദിഖ് പി.കെ., അലൻ ശുഹൈബ്, അരുൺ രാജ്, സിദ്ധീഖ് കാപ്പൻ,സംവിധായകൻ ഷമൽ സുലൈമാൻ, വിമൻസ് ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ്‌ ഫായിസ വി.എ., സ്റ്റുഡന്റ് ആക്റ്റിവിസ്റ്റ് വസീം ആർ.എസ്., നജ്ദ റൈഹാൻ, പ്രഥമ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ കെ.വി. സഫീർഷ, അഷ്റഫ് കെ.കെ., സ്റ്റുഡന്റ് ആക്റ്റിവിസ്റ്റും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയുമായ റാനിയ സുലൈഖ, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്‌ ജ്യോതിവാസ് പറവൂർ തുടങ്ങിയ അതിഥികൾ സംവദിക്കും.

Content Highlight: My fight is not just for Sanjiv, but for those who are in jail unreasonably says Sweta Bhatt

We use cookies to give you the best possible experience. Learn more